ഹബീബ് ഫൈസലും ആദിത്യ ചോപ്രയും രചന നിര്‍വഹിച്ച് ഹബീബ് ഫൈസല്‍ തന്നെ സംവിധാനം ചെയ്ത സിനിമയാണ് Ishaqzaade. പുതുമുഖം അര്‍ജുന്‍ കപൂറും, പരിനീതി ചോപ്രയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പുതുമുഖങ്ങളുടെ ഒരു ജാള്യതയും ഇല്ലാതെ മികച്ച പ്രകടനമാണ് രണ്ടു പേരും ഈ സിനിമയില്‍ കാഴ്ച വച്ചിരിക്കുന്നത്. തന്‍റെ വെറും രണ്ടാമത്തെ സിനിമയായ Ishaqzaade യിലൂടെ പ്രേക്ഷകരുടെ മനം കവരുന്ന പ്രകടനം കാഴ്ച വച്ച പരിനീതി ചോപ്രക്ക് ഒരായിരം അഭിനന്ദനങ്ങള്‍.
ഉത്തര്‍പ്രദേശിലെ അല്‍മോര്‍ എന്ന കൊച്ചു നഗരത്തില്‍ നടക്കുന്ന പ്രാദേശീക തിരഞ്ഞെടുപ്പിലെ മുഖ്യ സ്ഥാനാര്‍ഥികള്‍ ആണ് അഫ്താബ് ഖുറേഷിയും സൂര്യ ചൌഹാനും. ഒരു തിരഞ്ഞെടുപ്പ് എന്നതില്‍ കവിഞ്ഞ് ഖുറേഷി - ചൌഹാന്‍ സമുദായക്കാര്‍ തമ്മിലുള്ള ഒരു കിട മത്സരം കൂടിയാണ് നടക്കാന്‍ പോകുന്ന ഈ തിരഞ്ഞെടുപ്പ്. അഫ്താബ് ഖുരെഷിയുടെ മകളായ സോയയും (പരിനീതി ചോപ്ര), സൂര്യ ചൌഹാന്റെ കൊച്ചു മകനായ പര്‍മയും (അര്‍ജുന്‍ കപൂര്‍) തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തങ്ങളുടെ സ്വാധീനം ഉപയോഗിക്കുന്നു. അതിനിടക്കുണ്ടാകുന്ന തര്‍ക്കങ്ങളും പ്രശ്നങ്ങളും ഇവര്‍ക്കിടയിലെ ശത്രുത കൂടുതലാക്കുന്നു. ഈ കാലയളവില്‍ പര്‍മക്കും സോയക്കും ഇടയിലുണ്ടാകുന്ന പ്രണയമാണ് കഥയുടെ പ്രധാന ഭാഗം.
ഇത്തരം പ്രണയങ്ങള്‍ പലപ്പോഴും നമ്മള്‍ കണ്ടു മറന്നിരിക്കുന്നുവെങ്കിലും, അഭിനേതാക്കളുടെ പ്രകടനം കൊണ്ടും സംവിധായകന്‍റെ അവതരണ ശൈലി കൊണ്ടും സിനിമ വളരെയധികം മികവു പുലര്‍ത്തുന്നു. ഏറ്റവും അഭിനന്ദനീയമായ കാര്യം അഭിനേതാക്കളുടെ പ്രകടനമാണ്. അത് പോലെ തന്നെ ഈ സിനിമയിലൂടെ ശ്രദ്ധേയമായ സംഗീത വിസ്മയം സൃഷ്ട്ടിച്ചിരിക്കുകയാണ് സംഗീത സംവിധായകനായ അമിത് ത്രിവേദി. 'പരേശാന്‍...,..എന്ന ഗാനമാണ് ഇതിലേറ്റവും മികച്ച സംഗീതമായി പരിഗണിക്കാവുന്നത്.
സിനിമയില്‍ എന്ത് കൊണ്ടോ തോക്കിന് അമിത പ്രാധാന്യം കൊടുത്തിരിക്കുന്നു. എല്ലാ രംഗങ്ങളിലുമുള്ള തോക്കിന്‍റെ ഉപയോഗവും പൊതുനിരത്തുകളില്‍ അടക്കമുള്ള സ്ഥലങ്ങളില്‍ കൂടി വിഷുവിനു പടക്കം പൊട്ടിക്കുന്ന പോലെ നിറയൊഴിക്കുന്ന രംഗങ്ങളും കാണുമ്പോള്‍ ചിലർക്കെങ്കിലും അതിശയോക്തി തോന്നാം. ബീഹാര്‍, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ ഇതെല്ലാം തന്നെ സ്വാഭാവിക കാഴ്ചയാണ്. സമാനമായ പല വാര്‍ത്തകളും നമ്മള്‍ പത്ര മാധ്യമങ്ങളില്‍ കൂടി അറിഞ്ഞിട്ടുമുണ്ട് . ഈ സിനിമയ്ക്കു വേണ്ട എല്ലാത്തരം നിരീക്ഷണങ്ങളും നടത്തിയ ശേഷം മാത്രമാണ് സംവിധായകന്‍ ഈ സിനിമ ചെയ്തിരിക്കുന്നതെന്ന് നിസ്സംശയം പറയാം.
ആകെ മൊത്തം ടോട്ടല്‍ = കണ്ടിരിക്കാന്‍ പറ്റുന്ന നല്ലൊരു ആക്ഷന്‍ പ്രണയ കഥ. താര രാജാക്കന്മാരിലാത്ത ഒരു സൂപ്പര്‍ സിനിമ.
*വിധി മാര്‍ക്ക് =7/10
-pravin-
നല്ല പടം..ഒപ്പം നല്ല എഴുത്ത്..
ReplyDeleteവൈകിപ്പോയി ഇവിടെ വരാന്‍ .എങ്കിലും പറയട്ടെ .എനിക്ക് വളരെ ഇഷ്ടമാണ് ഈ ജോടിയെ...നല്ല കെമിസ്ട്രി..പട്ടു സീനുകള്‍ വീണ്ടും വീണ്ടും കാണാന്‍ കൊതിപ്പിക്കുന്നു...പ്രത്യേകിച്ച് മേ പരെശാന്‍....നല്ല റിവ്യൂ.നന്ദി
ReplyDeleteമേ പരേശാന്‍ പരേശാന്‍ പരേശാന്‍.....
ReplyDelete:-)
super movie
ReplyDelete