Saturday, October 13, 2012

ഹസ്ബെന്റ്സ് ഇന്‍ ഗോവ ഹാപ്പിയാണ്


കുഞ്ഞളിയന്റെ കനത്ത പരാജയത്തിനു ശേഷം തന്‍റെ അഞ്ചാമത്തെ ചിത്രമായി സജി സുരേന്ദ്രന്‍ പ്രേക്ഷകന് സമ്മാനിച്ച സിനിമയാണ് ഹസ്ബെന്റ്സ് ഇന്‍ ഗോവ. സിനിമ റിലീസ് ആകുന്നതിനു മുന്‍പ് ഹാപ്പി ഹസ്ബന്റ്സിന്റെ ബാക്കി കഥയാണോ ഇതെന്ന് പലരും സംശയിച്ചിരുന്നു.പക്ഷെ ഈ സിനിമയ്ക്കു തന്‍റെ  മുന്‍കാല സിനിമകളുടെ ബാക്കി കഥയല്ല പറയാനുള്ളതെന്ന് അദ്ദേഹം ഇതിനകം പ്രേക്ഷകനെ ബോധ്യപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. സജി സുരേന്ദ്രന്‍റെ  ഇത് വരെയുള്ള സിനിമകളില്‍ എല്ലാം കാണുന്ന രണ്ടേ രണ്ടു സാമ്യതകള്‍   ജയസൂര്യ എന്ന നടനും, കൃഷ്ണ പൂജപ്പുര എന്ന തിരക്കഥാകൃത്തുമാണ്. ഇവര്‍ രണ്ടു പേരുമില്ലാതെ ഒരാഘോഷം സജിക്കില്ല എന്ന് പറയുന്നതാകും ഉചിതം. 

ഗോവിന്ദ് (ജയസൂര്യ), ജെറി (ഇന്ദ്രജിത്ത്), അര്‍ജുന്‍ (അസിഫ് അലി) എന്നിവര്‍ പണ്ട് മുതലേ ഒന്നിച്ചു പഠിച്ചവരും സര്‍വോപരി ആത്മ സുഹൃത്തുക്കളുമാണ്. ഇവര്‍ മൂന്നു പേര്‍ക്കും പൊതുവായി നേരിടേണ്ടി വരുന്ന പ്രശ്നം തങ്ങളുടെ ഭാര്യമാരില്‍ നിന്നുള്ള വ്യത്യസ്തങ്ങളായ പീഡനങ്ങളാണ്. ഭാര്യമാരുടെ നിയന്ത്രണത്തില്‍ കഴിഞ്ഞു വരുന്ന ഇവര്‍ ഒരിക്കല്‍ കള്ളം പറഞ്ഞു കൊണ്ട് ഗോവയിലേക്ക് ഒരു ഉല്ലാസ യാത്ര നടത്തുകയും യാത്രാമധ്യേ സണ്ണി  (ലാല്‍) എന്ന അപരിചിതനെ പരിചയപ്പെടുകയും ചെയ്യുന്നു. സണ്ണിയുമായുള്ള സൌഹൃദവും , ഭാര്യമാരോടുള്ള  കള്ളം പറച്ചിലും ഇതിനിടയില്‍ നടക്കുന്ന മറ്റു ചില നര്‍മ സംഭവങ്ങളുമാണ് സിനിമയില്‍ പിന്നീട് പറഞ്ഞു വരുന്നത്. 

ആദ്യമേ പറയാമല്ലോ 'കഥക്ക്' ഈ സിനിമയില്‍ പ്രസക്തിയില്ല. തുടക്കം മുതല്‍ ഒടുക്കം വരെ നര്‍മത്തിന് മാത്രം പ്രാധാന്യം കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തിരക്കഥ രൂപീകരിച്ചിരിക്കുന്നത്. ഈ സിനിമയിലെ മികച്ച താരം ആരായിരുന്നു എന്നാ ചോദ്യത്തിന് ഉത്തരം ജയസൂര്യ എന്നത് മാത്രമാണ്. അത്രക്കും മികവുറ്റ ഹാസ്യ പ്രകടനമായിരുന്നു ജയസൂര്യയുടെത്. ഇന്ദ്രജിത്തിനെ സംബന്ധിച്ച് നോക്കുമ്പോള്‍ ഈ സിനിമയില്‍ അയാള്‍ക്ക്‌ അനുവദിച്ചു കൊടുത്ത കുറഞ്ഞ സ്പേസ് നന്നായി ഉപയോഗിച്ച് എന്ന് മാത്രമേ പറയാനാകൂ. ലാലിന്റെ പ്രകടനം  ചില സീനുകളില്‍ അല്‍പ്പം ഓവറായി എന്നതൊഴിച്ചാല്‍ അയാളും കഥാപാത്രത്തോട് നീതി പുലര്‍ത്തി. അതെ സമയം അസിഫ് അലി ഇനിയും ഒരുപാട് അഭിനയിച്ചു പഠിക്കേണ്ടിയിരിക്കുന്നു എന്ന് മാത്രമേ തോന്നിയുള്ളൂ. 

തമാശയിലൂടെ ആണെങ്കില്‍ കൂടി ചില സത്യങ്ങള്‍ സിനിമയില്‍ പങ്കു വക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. മനസ്സും ശരീരവും അശുദ്ധമാകാനുള്ള പലതും ഗോവയിലുണ്ടായിട്ടും തങ്ങളാരും ഭാര്യമാരെ മറന്നു കൊണ്ട് ഒന്നും ചെയ്യാതിരുന്നത് തങ്ങളുടെ മനസ്സ് ശുദ്ധമായത് കൊണ്ടാണ് എന്നവകാശപ്പെടുന്ന അര്‍ജുനോട് സണ്ണി പറയുന്ന മറുപടി മറ്റൊന്നാണ്.  "നിങ്ങളുടെ മനസ്സ് അശുദ്ധം തന്നെയാണ്. അശുദ്ധമാകാനുള്ള സാഹചര്യം നിങ്ങള്‍ക്ക്  കിട്ടുന്നില്ല എന്നത് കൊണ്ട് മാത്രം ശരീരം ശുദ്ധമായി തുടരുന്നു എന്നേ  ഉള്ളൂ". സണ്ണി  ഇത് പറയുമ്പോള്‍ പരിശുദ്ധിയുടെ പ്രതീകങ്ങളായ ചില ഭര്‍ത്താക്കന്മാര്‍ തിയേറ്ററില്‍ ഇരുന്ന ഇരിപ്പില്‍ ഞെട്ടിയെക്കാം.


ഇത്തരമൊരു കഥ പറഞ്ഞു വരുമ്പോള്‍ ഏതൊരു  സംവിധായകനും എഴുത്തുകാരനും നേരിടേണ്ടി വരുന്ന വെല്ലുവിളിയാണ് സിനിമയെ എങ്ങിനെ അവസാനിപ്പിക്കണം എന്നത്. ആ ചരിത്രം, അതിവിടെയും ആവര്‍ത്തിക്കുന്നു. കഥയുടെ അവസാന രംഗങ്ങള്‍ അങ്ങിനെയൊക്കെ തന്നെയാണ്  പറഞ്ഞവസാനിപ്പിക്കുന്നത് എങ്കില്‍ കൂടി അതെല്ലാം പ്രേക്ഷകന്ചിരിച്ച്  കൊണ്ട് ക്ഷമിക്കാവുന്നതെയുള്ളൂ. 

ആകെ മൊത്തം ടോട്ടല്‍ =  ഒന്നും ആലോചിക്കാതെ രണ്ടു മണിക്കൂര്‍ കണ്ടിരിക്കാന്‍ പറ്റുന്നൊരു കൊച്ചു കോമഡി സിനിമ. 

*വിധി മാര്‍ക്ക്‌ = 5.5/10 
-pravin- 

22 comments:

  1. അത് സത്യം. പ്രത്യേകിച്ച് കഥ ഒന്നുമില്ലെന്കിലും രണ്ടര മണിക്കൂര്‍ ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങാന്‍ ഉള്ളത് ചിത്രത്തില്‍ ഉണ്ട്.

    അവസാനത്തെ പത്തു മിനിറ്റ് അങ്ങ് ക്ഷമിക്കാന്‍ ഉള്ളതെ ഉള്ളൂ...

    സൂപ്പര്‍ താരങ്ങളുടെ "തമ്പ്രാന്‍ " കോലങ്ങളെക്കാള്‍ മനസിന്‌ സന്തോഷം തരുന്ന ഒരു ചിത്രം തന്നെയാണ് എന്ന് നിസംശയം പറയാം.

    ReplyDelete
    Replies
    1. അതെ. വിഷ്ണു..മറ്റു കൊപ്രായിത്തരങ്ങള്‍ കണ്ടു മടുത്ത പ്രേക്ഷകന് അതെല്ലാം ചിരിച്ചു കൊണ്ട് തന്നെ ക്ഷമിക്കാം. എന്നിട്ടും ഈ സിനിമയെ പല ബുജികളും കൂതറ സൃഷ്ട്ടിയായി വിലയിരുത്താന്‍ പാടുപെടുന്നു ..പറഞ്ഞല്ലോ ഒരു പൂര്‍ണ വിനോദ സിനിമ മാത്രമാണ് ഇത്. ബുജി സങ്കല്പങ്ങള്‍ കൊണ്ട് അളക്കാവുന്ന നിലവാരമല്ല ഇതിനുള്ളതെന്നു അല്‍പ്പം ബുദ്ധി ഉണ്ടേല്‍ ഇവര്‍ക്കൊക്കെ മനസിലാക്കാവുന്നതേയുള്ളൂ ..

      Delete
  2. സത്യത്തില്‍ സിനിമ കാണല്‍ വിസയിലാണോ അബുദാബിയിലെത്തിയത്... ?

    ചുമ്മാ.... പ്രവീണ്‍ കണ്ട് വിലയിരുത്തുന്നതു കൊണ്ട് ഏതൊക്കെ നല്ല സിനിമയെന്നറിയാന്‍ പറ്റുന്നു..

    ReplyDelete
    Replies
    1. ഹി ഹി...നാട്ടിലും സിനിമ ഞാന്‍ ഒഴിവാക്കാറില്ലായിരുന്നു . ഇങ്ങോട്ട് പോരുമ്പോള്‍ നാട്ടുകാരെയും വീട്ടുകാരെയും വിട്ടു താമസിക്കുന്നതിനേക്കാള്‍ വിഷമം തിയെട്ടരുകളെ മിസ്‌ ചെയ്യുന്നു എന്നതായിരുന്നു. വന്ന ആദ്യ ആഴ്ച തന്നെ എല്ലാ തിയെട്ടരുകളുടെയും കണക്കെടുപ്പ് നടത്തി. അപ്പോഴാണ്‌ ആശ്വാസമായത് ..ഈ പേരില്‍ ഒരു വിസ ഉണ്ടായിരുന്നേല്‍ ഞാന്‍ സന്തുഷ്ടനായി ....

      Delete
  3. കൊള്ളാം നല്ല റിവ്യൂ, നീ ഹനുമാനാണ്

    ReplyDelete
  4. അപ്പോള്‍ കാണാമായിരുന്നു അല്ലെ കഞ്ഞിഅളിയന്‍ കണ്ട ക്ഷീണം മാറിയില്ല അതുകൊണ്ട് തീയറ്ററില്‍ വെള്ളിയാഴ്ച പടത്തിന്റെ പോസ്റ്റര്‍ കണ്ടപാടെ ഓടി രക്ഷപെട്ടു.ഇനി എന്തായാലും കണ്ടു കളയാം.

    ReplyDelete
    Replies
    1. അപ്പൊ ധൈര്യമായി അങ്ങട് കാണ്വാ ന്നെ ...ആശംസകള്‍ ...

      Delete
  5. മ്മക്കൊന്നു ചിരിക്കണം. അപ്പോ കണ്ടേക്കാം ലേ

    ReplyDelete
    Replies
    1. ഇയ്യ് ധൈര്യമായിട്ട് കണ്ടോ ന്റെ സുമോ..കാശ് പോയാ തന്നെ എത്രെ പ്പോ പോകുള്ളൂ ...ഉം ...

      Delete
  6. അപ്പോള്‍ നാട്ടില്‍ പോകുമ്പോള്‍ ധൈരമായി കാണാം അല്ലെ. കുറെ പടങ്ങള്‍ ഉണ്ട് കാണാന്‍.

    ReplyDelete
    Replies
    1. കണ്ടു നോക്കൂ ...എന്റെ അഭിപ്രായം ധാ ഇങ്ങിനെയൊക്കെയാണ് ..ഇനി കണ്ടിട്ട് ഇഷ്ടമായില്ലേല്‍ ഞാന്‍ ഉത്തരവാദിയല്ല ട്ടോ ..ഹി ഹി ..

      Delete
  7. ചുമ്മാ ചിരിക്കാലൊ അല്ലെ കുറച്ച് നേരം. സിനിമ കാണാൻ പോണത് കരയാനല്ലല്ലൊ.

    ReplyDelete
    Replies
    1. സിനിമ കാണാന്‍ പോകുന്നത് ആസ്വദിക്കാനാണ് ..ആസ്വാദനം എന്ന് പറഞ്ഞാല്‍ ചിരി മാത്രമല്ല . കച്ചവടം എന്നതിനൊപ്പം തന്നെ സിനിമയ്ക്കു മറ്റു ചില വശങ്ങള്‍ കൂടിയുണ്ടല്ലോ. എല്ലാ കലകളുടെയും സംഗമ വേദിയായി സിനിമയെ കാണുന്നത് അത് കൊണ്ടാണ്.

      സിനിമയ്ക്കു പറയാനുള്ള വികാരം ഏതാണെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകന്‍ തയ്യാറാകണം. അത് ചിരി ആയാലും , കരച്ചില്‍ ആയാലും , ഭയമയാലും , ആകാംക്ഷയായാലും . പ്രേക്ഷകന് അതു ഉള്‍ക്കൊള്ളാന്‍ സാധിക്കുമ്പോള്‍ ആ സിനിമയുടെ യഥാര്‍ത്ഥ വിജയവും ഉറപ്പായി എന്ന് പറയാം.

      സിനിമ കാണാന്‍ പോകുന്നത് ചിരിക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞതു കൊണ്ടാണ് ട്ടോ ഇത്രേം പറഞ്ഞത് ..ഹി ഹി..

      Delete
  8. അതെയോ...?എന്നാല്‍ എന്തായാലും കാണണം നല്ലപോലെ ഒന്ന് ചിരിക്കാല്ലോ..ഇന്ഫോര്‍മറേന്‍സ് നു നന്ദി പ്രവീണ്‍...തുടര്‍ന്നും പ്രതീക്ഷിക്കുന്നു....

    ReplyDelete
    Replies
    1. എന്തായാലും കണ്ടു നോക്ക്,. ചിരിക്കാന്‍ പറ്റിയില്ലെങ്കില്‍ ഞാന്‍ ഉത്തരവാദിയല്ല ..

      Delete
  9. Praveen ,ningal aalu kollalolee.....:)

    ReplyDelete
  10. പഴയ വീഞ്ഞ് കുറച്ചു കൂടി പഴകിയ കുപ്പിയില്‍ ...കുറച്ചു തമാശകള്‍ ഇല്ലാതില്ല. ഹാപ്പി ഹസ്ബെന്റ്സ് തന്നെയാ ഇതിലും മികച്ചത്...ഞാന്‍ 4/10 കൊടുക്കുന്നു

    ReplyDelete
    Replies
    1. കുറെ കാലത്തിനു ശേഷം ആണ് അല്‍പ്പമെങ്കിലും ചിരിക്കാന്‍ പറ്റിയത്... പിന്നെ ഞാന്‍ പറഞ്ഞല്ലോ, കഥയൊന്നും ഇല്ല...പഴയ വീഞ്ഞായാലും കുടിക്കുക തന്നെ... സുരാജിന്റെയും മറ്റും തെറി ചളി തമാശകള്‍ കേട്ട് മടുത്തത് കൊണ്ട് നര്‍മം ആസ്വദിക്കാനുള്ള കഴിവ് വരെ നഷ്ട്ടപ്പെട്ടു...

      Delete
  11. പ്രവീണേട്ടാ, ക്ഷമിക്കണം :)
    ഞാൻ വിയോജിക്കുന്നു. കൂട്ട്‌ കാരോടൊപ്പം ക്ലാസ്സ്‌ കട്ട്‌ ചെയ്ത്‌ കണ്ട പടമാണിത്‌. ഇന്ദ്രജിത്‌, ആസിഫ്‌, ലാൽ, ജയസൂര്യ എന്നീ നല്ല് നടന്മാർ ചേരുമ്പ്പോൾ ഒരു വിസ്മയം തന്നെ ആകും ഈ പടം എന്ന് കരുതിയാണു കാണാൻ പോയത്‌. എന്നാൽ കമ്പ്ലീറ്റ്‌ നിരാശയാണു ഉണ്ടാക്കിയത്‌. അവിടിവടങ്ങളായ്‌ ചില സംവിധാന പിഴവുകളും തോന്നി. പ്രത്യേകിച്ച്‌ മണിയുടെ എണ്ട്രി. പിന്നെ ചിരിക്കാനാണേൽ കുറച്ചുണ്ടേലും പൊട്ടിച്ചിരിക്കാനുള്ള വകയൊന്നും തന്നെ കണ്ടില്ല. പ്രത്യേകിച്ച്‌ സ്റ്റോറിയും ഇല്ലാ. പടം കണ്ടിറങ്ങുമ്പോൾ പോയ രൂപയേ ഓർത്തായിരുന്നു വിഷമം! :'(

    ReplyDelete
    Replies
    1. ഈ സിനിമ മികച്ചതാണ് എന്ന് ഞാനും പറഞ്ഞില്ല വിഷ്ണു...ഞങ്ങള്‍ കൂട്ടം കൂടി പോയത് കൊണ്ടോ എന്തോ, സിനിമ ആസ്വദിച്ചു ഒരു പരിധി വരെ ...
      >>>ആദ്യമേ പറയാമല്ലോ 'കഥക്ക് " ഈ സിനിമയില്‍ പ്രസക്തിയില്ല. തുടക്കം മുതല്‍ ഒടുക്കം വരെ നര്‍മത്തിന് മാത്രം പ്രാധാന്യം കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തിരക്കഥ രൂപീകരിച്ചിരിക്കുന്നത്. ഈ സിനിമയിലെ മികച്ച താരം ആരായിരുന്നു എന്നാ ചോദ്യത്തിന് ഉത്തരം ജയസൂര്യ എന്നത് മാത്രമാണ്. അത്രക്കും മികവുറ്റ ഹാസ്യ പ്രകടനമായിരുന്നു ജയസൂര്യയുടെത്. ഇന്ദ്രജിത്തിനെ സംബന്ധിച്ച് നോക്കുമ്പോള്‍ ഈ സിനിമയില്‍ അയാള്‍ക്ക്‌ അനുവദിച്ചു കൊടുത്ത കുറഞ്ഞ സ്പേസ് നന്നായി ഉപയോഗിച്ച് എന്ന് മാത്രമേ പറയാനാകൂ. ലാലിന്റെ പ്രകടനം ചില സീനുകളില്‍ അല്‍പ്പം ഓവറായി എന്നതൊഴിച്ചാല്‍ അയാളും കഥാപാത്രത്തോട് നീതി പുലര്‍ത്തി. അതെ സമയം അസിഫ് അലി ഇനിയും ഒരുപാട് അഭിനയിച്ചു പഠിക്കേണ്ടിയിരിക്കുന്നു എന്ന് മാത്രമേ തോന്നിയുള്ളൂ. >>>

      ഇതാണ് സിനിമയെ കുറിച്ച് ഞാന്‍ കാര്യമായി പറഞ്ഞത്. എന്തായാലും സുരാജിന്റെയൊക്കെ കോമഡി കണ്ടു മടുത്ത ശേഷം കണ്ട സിനിമയായത് കൊണ്ട് ആസ്വദിച്ചു എന്നേ പറയാനാകുന്നുള്ളൂ ...

      ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായം...അത്ര മാത്രം വിഷ്ണു.

      Delete