കാര്‍ത്തിക് എന്ന ചെറുപ്പക്കാരന്റെ കഥയാണ് 'നാന്‍' . ചെറുപ്പം തൊട്ടേ പഠിത്തത്തില്‍ മികവു പുലര്‍ത്തുന്ന കാര്‍ത്തികിന് തന്റെ ജീവിതത്തില്‍ അവിചാരിതമായി പലതും നേരിടേണ്ടി വരുന്നു . അയാള്‍ അനുഭവിക്കുന്ന സങ്കീര്‍ണമായ അവസ്ഥകളില്‍ കൂടിയും പ്രശ്നനങ്ങളില്‍ കൂടിയുമാണ് സിനിമ പ്രേക്ഷകനെ കൊണ്ട് പോകുന്നത്. ജീവിതത്തില്‍ താന്‍ ഒറ്റപ്പെട്ടു പോയിരിക്കുന്നു എന്ന തിരിച്ചറിവില്‍ അലക്ഷ്യമായി ചെന്നൈയിലേക്ക് യാത്ര തിരിക്കുന്ന കാര്‍ത്തിക് ഒരു ബസ് അപകടത്തില്‍ പെടുന്നു. തൊട്ടടുത്ത സീറ്റില്‍ ഇരുന്നിരുന്ന യുവാവ് മരിച്ചെന്നു മനസിലാകുന്ന സമയത്ത് തെറ്റും ശരിയും ആലോചിക്കാതെ അയാളുടെ സര്‍ട്ടിഫിക്കറ്റുകളും പണവുമടങ്ങിയ പെട്ടി കാര്‍ത്തിക് കൈക്കലാക്കുന്നു. മരിച്ചയാളുടെ വിലാസത്തില്‍ ജീവിക്കാന്‍ തുടങ്ങുന്ന കാര്‍ത്തികിന് തരണം ചെയ്യേണ്ട വെല്ലുവിളികള്‍ പലതായിരുന്നു. ആ വെല്ലുവിളികളെ കാര്‍ത്തിക് എങ്ങിനെ നേരിടുന്നു എന്നതാണ് സിനിമ പിന്നീട് കാണിക്കുന്നത്.
വിജയ് ആന്റണി, സിദ്ധാര്‍ഥ് വേണുഗോപാല്‍, രൂപാ മഞ്ജരി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജീവാ ശങ്കര്‍ ആണ്. ഒരു ക്രൈം ത്രില്ലര്‍ സിനിമയ്ക്കു വേണ്ട എല്ലാ ഹോം വര്‍ക്കും ചെയ്തു പഠിച്ച ശേഷമാണ് ജീവ ഈ സിനിമ എടുത്തിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന ഷൂട്ടിംഗ് ഷെഡ്യൂള്‍ ആയിരുന്നു ഈ സിനിമയുടേത്.
അഭിനയത്തിന്‍റെ കാര്യത്തില്‍ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. സിനിമയില്‍ ഒരു പോരായ്മയായി ഒരു പക്ഷെ പ്രേക്ഷകന് തോന്നാന്‍ വഴിയുള്ള ഏക കാര്യം , അവസാന രംഗം പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ചു എന്നത് മാത്രമായിരിക്കാം. ചില സീനുകളില്‍ ലോജിക്ക് നമ്മുക്ക് ഉപേക്ഷിക്കെണ്ടിയും വരുന്നു .
ആകെ മൊത്തം ടോട്ടല്‍ = കണ്ടിരിക്കാവുന്ന ഒരു ക്രൈം ത്രില്ലര്‍ സിനിമ .
*വിധി മാര്‍ക്ക് = 6.5/10
-pravin-
അത്ര നന്നായോ ....തമിഴ്സിനിമകളിലെ ഇത്തരം സിനിമകളിലെ സ്ഥിരം കഥയില്‍ നിന്നും അവസാനമോക്കെ കുറച്ചു മാറി സഞ്ചരിച്ചത് കൊണ്ട് കുഴപ്പമില്ല.ഒരു പാട്ട് വല്ലാതെ എനിക്കിഷ്ട്ടായി.
ReplyDeleteനന്നായോ എന്നു ചോദിച്ചാല്‍ നന്നായി...പക്ഷെ ...ചിലയിടത്ത് പാളിച്ചകള്‍ ഉണ്ട് താനും. അവിശ്വസനീയമായ രംഗങ്ങളില്‍ വരെ ത്രില്‍ അടിപ്പിക്കുന്നത് കാരണം പ്രേക്ഷകനു ഒരിക്കലും അരോചകമായി തോന്നാന്‍ വഴിയില്ല . അവസാനം പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ചോ എന്ന് മാത്രം ഒരു സംശയം ..
Deleteഅഭിനയത്തിന്‍റെ കാര്യത്തില്‍ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. സിനിമയില്‍ ഒരു പോരായ്മയായി ഒരു പക്ഷെ പ്രേക്ഷകന് തോന്നാന്‍ വഴിയുള്ള ഏക കാര്യം , അവസാന രംഗം പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ചു എന്നത് മാത്രമായിരിക്കാം.
ReplyDeleteഎനിക്ക് കൂട്ടുകാർ നല്ലത് പറയുന്ന തമിഴും,ഇംഗ്ലീഷും അപൂർവ്വം മലയാള സിനിമയും കാണുന്നതാ കൂടുതലിഷ്ടം. അല്ലാതെ ചറപറാ ന്ന് മലയാള പടങ്ങൾ കാണാൻ പോകാറില്ല. അതുകൊണ്ട് തന്നെ ഇത് ഞാൻ മാർക്ക് ചെയ്തു ഇപ്പോൾ. ആശംസകൾ,നന്ദി.
ന്ഹെ ..അപ്പൊ മലയാളം കാണൂല ല്ലേ ..ഹി ഹി...അപ്പൊ ന്നാ ഈ തമിഴ് സിനിമ കണ്ടോ ട്ടോ
Deleteഎനിക്ക് കത്തി പടം ആയി തോന്നി...
ReplyDeleteഎന്റമ്മോ....ഈ അടുത്ത കാലത്ത് കണ്ട കത്തി സിനിമകള്‍ വച്ച് നോക്കുമ്പോള്‍ ഇതൊക്കെ എന്ത്...ആ അര്‍ത്ഥത്തില്‍ ഈ സിനിമ ഒന്നുമില്ലെങ്കിലും ത്രില്ലിംഗ് ആയിരുന്നു എന്ന് കൂട്ടാം ..
Deleteഞാൻ കണ്ടിട്ടേ ഇല്ല്ലാ
ReplyDeleteകണ്ടു നോക്ക്...ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമാണ് ഈ സിനിമയെ കുറിച്ച് ..
Deleteഞാന്‍ കണ്ടു. ആ നടനെ ഇഷ്ടപ്പെട്ടു. കാര്‍ത്തിക് ആയ നടന്‍.
ReplyDeleteഅപ്പൊ കണ്ടു ല്ലേ ..ആ നടന്റെ പേരാണ് വിജയ് ആന്റണി ...സംഗീത സംവിധായകനും ഗായകനും ഒക്കെയാണ്...നടനെന്ന നിലയില്‍ ആദ്യമായിട്ടാണ് ഈ സിനിമയില്‍ വരുന്നത്.
Deleteഅത്ര നന്നായോന്നൊരു സംശയം എനിക്കുണ്ട് ഈ സിനിമ
ReplyDeleteങേ....ഭയങ്കര പടമായി എന്ന് ഞാനും പറഞ്ഞില്ല. ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയില്‍ സിനിമ ഒക്കെ ആണ് എന്നാണു എനിക്ക് തോന്നിയത്. (ക്ലൈമാക്സ് ഒഴിച്ച് )
Deleteഎന്നാ ഒന്ന് കണ്ടേക്കാം
ReplyDeleteകണ്ടിട്ട് ഇഷ്ടമായില്ലേല്‍ അതിനുള്ള കാരണം പറയണം ..അല്ലെങ്കില്‍ റേറ്റ് എത്ര കൊടുക്കുന്നു എന്നെങ്കിലും...
Deleteഞാന്‍ കാണുന്നില്ല. വിവരണത്തിനു നന്ദി @PRAVAAHINY
ReplyDeleteOk
Deleteചിത്രം...ഒരളവുക്ക് പറവൈ ഇല്ലൈ...എന്നാണു എനിയ്ക്ക് തോന്നിയത്. പ്രവീണ്‍ പറഞ്ഞ പോലെ അവസാനിപ്പിച്ച രീതി അത്ര സുഖിച്ചില്ല. വിജയ് ആന്റണി കലക്കി. മറ്റുള്ളവരും കൊള്ളാം. ആകെ മൊത്തം ഒരു ത്രില്ലിംഗോടെ കണ്ടിരിയ്ക്കാവുന്ന പടം.
ReplyDeleteഅത്രന്നെ ഉള്ളൂ...കൂടുതല്‍ ആലോചിച്ചാല്‍ ചിലപ്പോള്‍ പോകയാകും
Deleteenikku ee padam ishtayilla logic illatha theme ithu super onnum parayan pattilla logic veettile attathu vachu poui kanendapadam praveen ithu ente mathram abhiparyam
ReplyDeleteലോജിക്കിന്റെ പ്രശ്നം ഈ സിനിമയിലുണ്ട് പലയിടത്തും...പ്രത്യേകിച്ച് വിജയ് ശബ്ദം മാറ്റി സംസാരിക്കുന്നിടത്തും , രൂപയെ ഒളിച്ചു നടക്കുന്നിടത്തും എല്ലാം അത് പ്രകടമാണ്...അതൊന്നും തന്നെ നിഷേധിക്കുന്നില്ല. പക്ഷെ ആ ഭാഗങ്ങള്‍ എല്ലാം തന്നെ ത്രില്ലിംഗ് ആയാണ് എനിക്ക് അനുഭവപ്പെട്ടത്.
Deleteഈ സിനിമ കാണാന്‍ തുടങ്ങിയ സമയത്താണ് ഞാന്‍ മറ്റൊരു കാര്യം ആലോചിച്ചത്. നമ്മള്‍ പി ജി ക്കോ മറ്റു കൊഴ്സുകള്‍ക്കോ ചേരാന്‍ പോകുന്ന സമയം സബ്മിറ്റ് ചെയ്യേണ്ട രേഖകളില്‍ ഒന്നും തന്നെ ഐ ഡി കാര്‍ഡോ മറ്റു അനുബന്ധ വിവരങ്ങളോ ഇല്ല. കൊടുക്കേണ്ടത് തൊട്ടു മുന്നേ പഠിച്ചിരുന്ന കോളേജിന്റെ ലീവിങ്ങ് സര്‍ട്ടിഫിക്കറ്റും കോഴ്സ് കമ്പ്ലീഷന്‍ രേഖകളും മാത്രം... ഈ സിനിമയില്‍ പറയും പ്രകാരം ഒരവസരത്തില്‍ അങ്ങിനെയൊരു ആള്‍ മാറാട്ടം സാധ്യമല്ലെ എന്നതാണ് എന്റെ സംശയം ...
സിനിമയില്‍ എനിക്ക് ഒട്ടും ഇഷ്ടമാകാതെ പോയ സംഭവം ക്ലൈമാക്സ് ആണ്. .വില്ലന്‍ ഒരുക്കലും പിടിക്കപ്പെടില്ല എന്ന സൂചനയുമായി പെട്ടെന്ന് പടം അവസാനിപ്പിച്ചു..അതിനു തൊട്ടു മുന്നേ സലീമിന്റെ വീട്ടില്‍ വില്ലന്‍ /നായകന്‍ പാറിയെത്തുന്ന സീനും യോജിക്കാനായില്ല.
motthathil ee padam enikishttayilla pinne oru kaaryam dgerree kku anelum nammude 10 th nte certificate kaanikkende ?
ReplyDeleteഡിഗ്രിക്ക് നമ്മള്‍ 10th ന്‍റെ സര്‍ട്ടിഫിക്കറ്റ് വച്ചിട്ടുണ്ടോ ? പ്ലസ് ടു വിന്‍റെ അല്ലെ പ്രധാനമായും കൊടുക്കുന്നത് ... ഇനി ഡിഗ്രീ പോട്ടെ...പി ജി ക്ക് എസ് എസ് എസ് എല്‍ സിയുടെ കോപ്പി പോലും ചോദിച്ചതായി ഓര്‍ക്കുന്നില്ല... ഹി ഹി..ഇതിപ്പോ ആകെ കണ്ഫൂശന്‍ ആയല്ലോ...എന്തായാലും ഒന്ന് അന്വേഷിക്കട്ടെ...
Delete