Saturday, December 22, 2012

ഹൃദയം കവരുന്ന 'കുംകി'


'മൈന' എന്ന ഹിറ്റ് സിനിമയ്ക്കു ശേഷം പ്രഭു സോളമന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത സിനിമയാണ് "കുംകി". കുംകി എന്ന് പറഞ്ഞാല്‍ മലയാളത്തില്‍ നമ്മുടെ "താപ്പാന" എന്ന അര്‍ത്ഥമാണ്. (താപ്പാന എന്ന് കേട്ടിട്ട് ഞെട്ടണ്ട. നമ്മുടെ മമ്മുക്കയുടെ ആ താപ്പാന 'വേ' ഇത് 'റെ') മനുഷ്യന്മാരുടെ ശിക്ഷണത്തില്‍ വളരുന്ന ഇത്തരം താപ്പാനകളെ പ്രധാനമായും കാട്ടാനകളെ മെരുക്കാനാണ് ഉപയോഗിക്കുന്നത്. പക്ഷെ കഥയിലെ കുംകിക്ക് മറ്റൊരു ഉദ്ദേശ്യ ലക്ഷ്യമാണ്‌ ഉള്ളത്.

തമിഴ് നാട് - കേരള അതിര്‍ത്തിയിലെ ഒരു ഗ്രാമമാണ് സിനിമയിലെ പ്രധാന കഥാപശ്ചാത്തലം.പുരാതന  ആചാര അനുഷ്ടാന വിശ്വാസങ്ങളുമായി ജീവിച്ചു പോകുന്ന ഈ ഗ്രാമത്തിലെ ജനങ്ങള്‍ നേരിടുന്ന ഒരു പ്രധാന ഭീഷണിയാണ് കാട്ടാനകളുടെ ആക്രമണം. കൊമ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ഒരു കാട്ടാനയാണ് ഇക്കൂട്ടരുടെ കൃഷി നശിപ്പിക്കുകയും നിരവധി പേരെ കൊന്നൊടുക്കുകയും ചെയ്യുന്നത്. കൊമ്പനെ തുരത്താന്‍ വേണ്ടിയുള്ള ഫോറെസ്റ്റ് ഓഫീസര്‍മാരുടെ സഹായ സഹകരണങ്ങള്‍ ഗ്രാമത്തലവന്‍ തള്ളി കളയുകയും അവരെ ഒന്നിനും കൊള്ളാത്തവരായി വിലയിരുത്തുകയും ചെയ്യുന്നു. ഇതേ തുടര്‍ന്ന് കൊമ്പനെ തുരത്താന്‍ നാട്ടില്‍ നിന്ന് ഒരു കുംക്കിയെ വരുത്തിക്കാന്‍ യോഗത്തില്‍ തീരുമാനവുമാകുന്നു. കുംക്കിയുമായി ഗ്രാമത്തിലേക്ക് ആര് വരും ? കുംക്കിയെ കൊണ്ട് കൊമ്പനെ തുരത്താന്‍ ആകുമോ ?  ഈ ചോദ്യമാണ് സിനിമ കാണാന്‍ പ്രേക്ഷകനെ ആദ്യമായി പിടിച്ചിരുത്തുന്നത്. 

ആദ്യ സീനിലുള്ള   കൊമ്പന്‍റെ വരവും ആക്രമണവും സിനിമയില്‍  ഒരു ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുന്നുണ്ട് എങ്കില്‍ പോലും പിന്നീടുള്ള സീനുകളില്‍ കൊമ്പന്‍റെ ഭീകരത മറ്റു കഥാപാത്രങ്ങളുടെ വര്‍ണനയില്‍ കൂടി മാത്രമേ ആസ്വദിക്കാന്‍ സാധിക്കുന്നുള്ളൂ. ഏറെക്കുറെ ആര്‍ക്കും ഊഹിച്ചെടുക്കാവുന്ന ഒരു ക്ലൈമാക്സ് ആണ് സിനിമക്കുള്ളത്. സിനിമയെ പ്രധാനമായും ആകര്‍ഷണകമാക്കുന്നത് ബൊമ്മനെന്ന നായകനും  (വിക്രം പ്രഭു )  മാണിക്യം എന്ന ആനയുമാണ്. ബൊമ്മനും മാണിക്യവും തമ്മിലുള്ള തീവ്ര ആത്മബന്ധം സിനിമയില്‍ സ്ഥാപിച്ചെടുക്കാന്‍ സംവിധായകന്‍ നന്നായി ശ്രമിച്ചിരിക്കുന്നു. പക്ഷെ അതിനടിയില്‍ കഥയിലേക്ക്‌ കയറി വരുന്ന നായകന്‍റെ പ്രണയവും മറ്റും പല സിനിമകളിലും നമ്മള്‍ കണ്ടു മടുത്ത അതേ പാത പിന്തുടരുന്നു. 

ബൊമ്മനായി എത്തുന്ന വിക്രം പ്രഭു, നായികയായ ലക്ഷ്മി മേനോന്‍ എന്നിവര്‍ പുതുമുഖങ്ങളുടെതായ  നല്ല പ്രകടനം കാഴ്ച വച്ചപ്പോള്‍ കൂട്ടത്തില്‍ അമ്മാവനായി അഭിനയിച്ച തമ്പി രാമയ്യയുടെ പ്രകടനം വേറിട്ടൊരു ആസ്വാദനമായി മാറുകയായിരുന്നു . മൈന സിനിമയിലേത് പോലെ തന്നെ തമ്പി രാമയ്യ ഈ സിനിമയിലും  തനിക്കു കിട്ടിയ സഹ നടന്‍റെ  വേഷം മികവുറ്റതാക്കി എന്ന് പറയേണ്ടിയിരിക്കുന്നു. ചെറുതാണെങ്കിലും തനിക്ക് കിട്ടിയ വേഷം കൊണ്ട് മലയാളി നടനായ ശ്രീജിത്ത്‌ രവിയും ഈ സിനിമയില്‍  തന്‍റേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

 സിനിമയുടെ ഏറ്റവും വലിയ ഭംഗി ഏതെന്നു ചോദിച്ചാല്‍ സുകുമാറിന്റെ cinematography ആണെന്ന് കണ്ണടച്ച് പറയേണ്ടി വരും. അത്രക്കും മനോഹരമായാണ് ഓരോ സീനും സിനിമയില്‍ കടന്നു പോകുന്നത്. 

ആകെ മൊത്തം ടോട്ടല്‍ = മികച്ച  ദൃശ്യാവിഷ്ക്കാരത്തില്‍ കൂടി കഥ പറയുന്ന ഒരു കൊച്ചു സിനിമ. പ്രഭു സോളമന്റെ മൈനയെ താരതമ്യപ്പെടുത്തി കൊണ്ട് പറയുകയാണെങ്കില്‍ ഈ സിനിമക്ക് അത്ര കണ്ടു ആസ്വാദനം അവകാശപ്പെടാനില്ല എങ്കില്‍ പോലും ബൊമ്മനും മാണിക്യവും പ്രേക്ഷകരുടെ ഹൃദയം കവരുമെന്നതില്‍ തര്‍ക്കമില്ല. 

*വിധി മാര്‍ക്ക്‌ = 7/10 

-pravin- 

7 comments:

 1. കാണണം, കണ്ടിറ്റു ബാക്കി പറയാം.....

  ReplyDelete
 2. .........ന്നാലൊന്ന് കണ്ടിട്ട് തന്നെ കാര്യം

  ReplyDelete
  Replies
  1. ന്നാ അങ്ങട് കാണ്വ ന്നെ ... അജിത്തെട്ടാ ..

   Delete
 3. നമ്മുടെ മമ്മുക്കയുടെ ആ താപ്പാന 'വേ' ഇത് 'റെ' - എന്ന് പറഞ്ഞതിനോട് വിയോജിക്കുന്നു . നാട്ടില്‍ ഉള്ള ചില കാട്ടാനകളെ മെരുക്കുന്ന ഒരു "താപ്പാന" ആയിട്ടാണ് മമ്മൂട്ടി ആ സിനിമയില്‍ അഭിനായിച്ചിരികുന്നത് .

  ReplyDelete
  Replies
  1. താങ്കളുടെ ആ വിയോജിപ്പുമായി ഞാന്‍ യോജിക്കുന്നു... മമ്മൂട്ടി ഫാന്‍ ആണല്ലേ ?

   Delete
 4. njaan kandu kidu padam......swantham aaagrahangalkkuvendi thanikk priyappettavareyellaam ennennekkumaayi nashttappeduthiya kaamukan......

  ReplyDelete