Wednesday, December 12, 2012

Talaash- പുക മറകള്‍ അവസാനിക്കുന്നില്ല


Honeymoon Travels Pvt. Ltd എന്ന തന്‍റെ ആദ്യ സിനിമയിലൂടെ  തന്നെ റീമ കഗ്തി എന്ന സംവിധായികയെ ബോളിവുഡ് ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. രണ്ടാമാത്തെ സംവിധാന സംരഭമായ Talaash റിലീസ് ആകുന്നതിനു എത്രയോ മുന്‍പ് തന്നെ ആ സിനിമയുടെ പ്രമേയം പ്രേക്ഷകര്‍ക്കിടയില്‍  ഒരു പുക മറ സൃഷ്ട്ടിച്ചിരുന്നു എന്ന് പറയാം.  ഒരു ക്രൈം ത്രില്ലര്‍ സിനിമയുടെ സൂചന മാത്രമാണ് സിനിമയുടെ പരസ്യ ചിത്രങ്ങളില്‍ കാണാന്‍ സാധിച്ചിരുന്നത്. പക്ഷെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് പറയാനുള്ളത് അത് മാത്രമല്ല എന്നതിലൂടെയാണ് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചാ വിഷയമാകുന്നത്. 

മുംബൈ നഗരത്തില്‍ അതിരാവിലെ നടക്കുന്ന ദുരൂഹമായ ഒരു കാര്‍ അപകടത്തില്‍ അര്‍മാന്‍ കപൂര്‍ (വിവാന്‍ ഭട്ടെന) എന്ന നടന്‍ കൊല്ലപ്പെടുന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുടെ കെട്ടഴിക്കാന്‍ വരുന്ന പോലീസ് ഓഫീസറാണ്  സുര്‍ജന്‍ സിംഗ് ശെഖാവത്ത് (അമീര്‍ ഖാന്‍). സുര്‍ജന്‍ സിംഗിന്റെ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും ഇട കലര്‍ത്തി കൊണ്ടാണ് കഥ പറഞ്ഞു പോകുന്നത്. 

ദുരൂഹത നിറഞ്ഞ ഒരു കഥ പറഞ്ഞു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ഘടകങ്ങള്‍ എല്ലാം തന്നെ സംവിധായിക  തന്ത്ര പൂര്‍വ്വം  സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നു. അതിന്‍റെ ഭാഗമായി തന്നെയായിരിക്കണം, അപകടം നടക്കുന്ന സ്ഥലത്ത് പട്ടി ഓരിയിടുന്ന സീനില്‍ നിന്ന് സിനിമ തുടങ്ങുന്നത്. അത് പോലെ തന്നെ , ഷെര്‍ണാസ് പട്ടേല്‍ അവതരിപ്പിച്ച ഫ്രെന്നി എന്ന കഥാപാത്രം ആത്മാക്കളോട് സംസാരിക്കുന്ന രംഗങ്ങളും സിനിമയില്‍ ദുരൂഹത കൂട്ടുന്നു. ഒരര്‍ത്ഥത്തില്‍ സുര്‍ജന്‍ സിംഗിന്റെ ആത്മ സംഘര്‍ഷങ്ങങ്ങളില്‍ കൂടിയാണോ കഥയുടെ മുന്നോട്ടുള്ള സഞ്ചാരം എന്ന് തോന്നിപ്പോകാം. അത് കൊണ്ടൊക്കെ തന്നെ വല്ല വിധേനയും കഥ പറഞ്ഞു അവസാനിപ്പിക്കുമ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. സിനിമ കണ്ട ശേഷം അതൊരു പുക മറ പോലെ കൂടി കൂടി നില്‍ക്കുന്നു. 

സിനിമയുടെ പ്രമേയം പുതുമയുള്ള ഒന്നാണെന്ന് അവകാശപ്പെടാന്‍ സാധിക്കില്ല എങ്കില്‍ കൂടി അമീര്‍ ഖാന്‍, കരീന കപൂര്‍, റാണി മുഖര്‍ജി എന്നിവരുടെ പ്രകടനം സിനിമയെ മികച്ചതും വ്യത്യസ്തമാക്കുന്നു. രാം സമ്പത്തിന്‍റെ സംഗീതമാണ് സിനിമയുടെ മറ്റൊരു മികവ്. 

ആകെ മൊത്തം ടോട്ടല്‍ = അവതരണം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും വ്യത്യസ്തമായ നല്ലൊരു ത്രില്ലര്‍ സിനിമ. 

*വിധി മാര്‍ക്ക്‌ = 6.5 /10 
-pravin-

8 comments:

  1. തലാഷ്‌ ഒരു പാട് പ്രതീക്ഷകളോടെ വളരെ ബുദ്ധിമുട്ടി ടിക്കറ്റ്‌ സങ്കടിപ്പിച്ചും കണ്ടതാണ്. ഇത്തവണ അമീര്‍ ഖാന്‍ നിരാശപ്പെടുത്തി കളഞ്ഞു. മണിച്ചിത്രത്താഴ് പോലെയുള്ള മലയാളത്തില്‍ ഇറങ്ങിയ ചില സിനിമകളുടെ യദാര്‍ത്ഥ മൂല്ല്യം തിരിച്ചറിയാന്‍ ഇത്തരം ചില കൊട്ടിഘോഷിക്കപ്പെട്ട് വരുന്ന ചില ചിത്രങ്ങള്‍ കാണുന്നത് നല്ലതാണ് :)

    ReplyDelete
  2. ഒരു പാട് പ്രതീക്ഷകളോടെയാണ് തലാഷ് കാണാന്‍ പോയത്

    എവിടൊക്കെയോ കേട്ട് മറന്ന കഥ !

    കരീനയെ introduce ചെയ്യുന്ന ആദ്യ ഭാഗത്ത്‌ ....അതായതു 3 സ്ത്രീകളോട് കൂടി കരീന ഇരിക്കുന്ന സീന്‍ ...

    വില്ലന്മാരില്‍ ഒരാള്‍ വന്നു വയസായ കാരണം മൂന്നാമത്തെ ആളെ ഒഴിവാക്കി "തും ദോനോം മേരെ സാത് ആവൊ " എന്ന് പറഞ്ഞു കഴിയുമ്പോള്‍ മറ്റു രണ്ടു സ്ത്രീകള്‍ക്കൊപ്പം കരീനയും മുറി വിടുമ്പോള്‍ ഞാന്‍ ഒന്ന് ചിന്തിച്ചു "ദോ " എന്ന് പറഞ്ഞാല്‍ രണ്ടല്ലേ ?എന്ന്

    പിന്നീട് കരീന ആളൊഴിഞ്ഞ സ്ഥലത്ത് ചെന്ന് പാലപൂ എടുത്തപ്പോള്‍ ഒരു യക്ഷി കഥയുടെ മണം കിട്ടി ....

    ഒരു മാതിരി തട്ടി കൂട്ടിയ ഒരു കഥ

    ReplyDelete
    Replies
    1. Good observation.. ഏകദേശം പകുതി ആയപ്പോള്‍ മാത്രമാണ് എനിക്ക് ആ സംശയം വന്നത്. കഥ കേട്ട് മറന്നത് തന്നെ. അമീര്‍ ഖാന് പകരം മറ്റാരെയെങ്കിലും വച്ചാണ് ചെയ്തിരുന്നത് എങ്കില്‍ പടം ഇത്ര പോലും നന്നാകുമായിരുന്നില്ല .

      എന്‍റെ സംശയങ്ങള്‍ മറ്റു പലതാണ് . കരീന ഇടവേളയ്ക്കു തൊട്ടു മുന്‍പ് തേമൂരിനോട് സംസാരിക്കുന്നുണ്ട്...അതെങ്ങനെയാണ്‌ ? അതോ തേമൂരിനു അവളെ കാണാന്‍ സാധിച്ചിരുന്നോ ?

      കരീനയെ കാണിക്കുന്ന ആദ്യ സീനില്‍ ദോനോം കോ സാത് ജാനേ കെ ലിയെ ദേവ്രത് ബത്തായ ..വോ തോ ടീക്‌ ഹേ. ഛെ...ഹിന്ദി കയറി വന്നു ഇടയില്‍....,... ആ സീനില്‍ പക്ഷെ രണ്ടാള് പോകുന്നുണ്ടല്ലോ...കരീനയെയും കൂട്ടി രണ്ടാള്‍....,. അപ്പോള്‍ എങ്ങിനെയാണ് പ്രേക്ഷകന് സംശയം വരുക. അതോ ആ സീനില്‍ മൂന്നു പേര് പോയോ ? ശ്ശൊ ആകെ കന്ഫൂശന്‍ ...

      അങ്ങിനെ കുറെ പൊകയുണ്ട് ഇപ്പോള്‍ മനസ്സില്‍ ...

      Delete
    2. അമീർ ഖാൻ അല്ലായിരുന്നേൽ ചിലപ്പോൾ എനിക്കിഷ്ട്ടപ്പെടുമായിരുന്നു.അമീർ ഖാനിൽ നിന്നും നമ്മൾ ഇതൊന്നും അല്ലാലോ പ്രതീക്ഷിക്കുന്നത്.

      Delete
  3. ആ സീനില്‍ ആവോ തും ലോഗ് എന്നാണു പറയുന്നത്., തും ദോ എന്ന് പറഞ്ഞാലും ശരിയാവും, കാരണം കരീനയെ കാണുന്നില്ലല്ലോ, മൂന്നു പേരില്‍ ഒരാളെ ഒഴിവാക്കിയിട്ട് കരീന ഉള്‍പ്പടെ മൂന്നാള്‍ ..ഇടവേളക്കു മുമ്പുള്ള സീനില്‍ ഭസ് ഗയാ മുര്‍ഗാ..ലഗ് ഗയീ ലോട്ടറീ എന്ന് പറഞ്ഞ് തേമൂര്‍ ചിരിക്കുകയാണ്.. അത് നിര്‍ത്താതെയുള്ള ഒരു ചിരിയാണു., ആ സീനില്‍ കരീനയെ അയാള്‍ക്ക് കാണാന്‍ പറ്റുന്നുവോ എന്നത് വ്യക്തമല്ല., കാരണം കരീന പറയുന്ന ഡയലോഗിനു തേമൂര്‍ ഒരു മറുപടിയും പറയുന്നില്ല..ആ ചിരി നിര്‍ത്താതെ തന്നെ അയാള്‍ സ്ഥലം വിടുകയാണു., പക്ഷെ ആ സീന്‍ ഒന്നാന്തരമൊരു പറ്റികല്‍ സീന്‍ തന്നെയാണു., ചിലയിടങ്ങളില്‍ അവ്യക്തതയുണ്ട്, ചോദ്യം ചെയ്താല്‍ രക്ഷപ്പെടാമെന്ന തരത്തില്‍., ഒരു അമീര്‍ഖാന്‍ ചിത്രത്തിന്റെ നിലവാരം പുലര്‍ത്തിയില്ല., അമീര്‍ഖാന്റെ അഭിനയം മാത്രമേ മെച്ചമായി തോന്നിയുള്ളൂ..,

    ReplyDelete
    Replies
    1. നവാസ് പറഞ്ഞതു ശരിയാകാന്‍ വഴിയുണ്ട് .ഇപ്പോഴാണ് ആ ഭാഗം കൂടുതല്‍ വ്യക്തമായത്...എന്നാലും ചോദിച്ചോട്ടെ ..ആദ്യം രണ്ടു പേരോട് വരാന്‍ പറയുന്ന സ്ഥലത്ത് കരീനയെ കൂട്ടിയിട്ടില്ല എങ്കില്‍ ആ രണ്ടാമത്തെ ആള്‍ ആ സീനില്‍ ആരായിരുന്നു. മറ്റേ പെണ്ണിനോട് അവളല്ല എന്ന് പറയുകയും ചെയ്യുന്നുണ്ട് ..

      നവാസ് രണ്ടാമത് പറഞ്ഞ observation സൂപ്പര്‍...,..ശരിയാണ് കരീനയ്ക്ക് തെമൂര്‍ മറുപടി കൊടുക്കുന്നില്ല ആ സീനില്‍...,... അത് കലക്കി...ഇത് പോലെ പുക മറകള്‍ ഒരുപാടുണ്ട് ഇനിയും...

      Delete
  4. വലിയ പ്രതീക്ഷയോടെ കണ്ട ഫിലിം ആയിരുന്നു ഇതു. നിരാശാ ജനകം

    ReplyDelete