അമ്മയും അച്ഛനും ചെറുപ്പത്തിലെ മരിച്ചു പോയതിനാൽ മുത്തശ്ശന്റെ (ലേഖ് ടണ്ടൻ ) സ്നേഹ-കർശന-സംരക്ഷണത്തിലായിരുന്നു രാഹുലിന്റെ (ഷാരൂഖ് ഖാൻ ) വളർച്ച. മുത്തശ്ശന്റെ മധുര പലഹാര കച്ചവടവും കടകളും നോക്കി നടത്തേണ്ട മുഴുവൻ ചുമതല രാഹുലിനാണ്. രാഹുലിനാകട്ടെ അതിലൊന്നും വലിയ താൽപ്പര്യവുമില്ല. മുത്തശ്ശന്റെ നിർബന്ധങ്ങൾക്കു വഴങ്ങി ജീവിക്കുക എന്നതിലുപരി തന്റെ ജീവിതത്തിൽ രാഹുലിന് സ്വന്തമായൊന്നും തീരുമാനിക്കാനോ നടപ്പിലാക്കാനോ സാധിച്ചിട്ടില്ല. മുത്തശ്ശന്റെ നൂറാം പിറന്നാൾ ദിവസം സുഹൃത്തുക്കളുടെ കൂടെ ഒരു ഗോവൻ ട്രിപ്പ് പ്ലാൻ ചെയ്ത സന്തോഷത്തിലായിരുന്നു രാഹുൽ . പക്ഷെ എന്ത് ചെയ്യാൻ നൂറാം പിറന്നാൾ ആഘോഷിക്കുന്നതിനു തൊട്ട് മുൻപേ മുത്തശ്ശൻ മരിക്കുന്നു. മുത്തശ്ശന്റെ മരണം രാഹുലിനെ അധികമൊന്നും വേദനിപ്പിക്കുന്നില്ല എന്ന് മാത്രമല്ല മുടങ്ങി പോയ ഗോവൻ യാത്ര ഏതു വിധേനയും നടത്താൻ തന്നെ രാഹുൽ തീരുമാനിക്കുന്നു . മുത്തശ്ശന്റെ മരണം തന്റെ ജീവിതത്തിലെ പ്രധാന ട്വിസ്ട്ടായാണ് രാഹുൽ കാണുന്നത് പോലും. മുത്തശ്ശിയുടെ (കാമിനി കൌശൽ ) നിർദ്ദേശ പ്രകാരം മുത്തശ്ശന്റെ ചിതാ ഭസ്മം രാമേശ്വരത്തെ കടലിൽ ഒഴുക്കാൻ വേണ്ടി പറഞ്ഞു വിടുമ്പോൾ രാഹുലിന്റെ മനസ്സിൽ സുഹൃത്തുക്കളുമായുള്ള ഗോവൻ യാത്രയായിരുന്നു. മുത്തശ്ശിയെ പറഞ്ഞു പറ്റിച്ചതിന്റെ ആദ്യ ഭാഗമായി രാഹുൽ ചെന്നൈ എക്സ്പ്രെസ്സിൽ കയറുന്നു. ആ യാത്രക്കിടയിൽ പരിചയപ്പെടേണ്ടി വരുന്ന മീനമ്മ എന്ന തമിഴ് കഥാപാത്രമായി ദീപിക പദുകോണ്‍ സിനിമയിലെത്തുന്നു. തുടർന്നങ്ങോട്ട് ഉണ്ടാകുന്ന നർമ മുഹൂർത്തങ്ങളുമായാണ് ചെന്നൈ എക്സ്പ്രസ്സിന്റെ പിന്നീടുള്ള യാത്ര.
നായികയുടെ അച്ഛന്റെ ഗുണ്ടാ പശ്ചാത്തലം, നായികയെ കല്യാണം കഴിക്കാനായി പറഞ്ഞു വച്ചിരിക്കുന്ന വില്ലൻ, ഇവർക്കിടയിലൂടെ ഉള്ള നായികാ നായകന്മാരുടെ ഓട്ടം, ഇടി എന്നിവ ഒക്കെ കണ്ടു മടുത്ത കാഴ്ചകൾ ആണെങ്കിലും ഷാരൂഖ് - ദീപികാ പദുകോണ്‍ ജോടികളുടെ സ്വാഭാവികമായ ഹാസ്യ പ്രകടനം സിനിമ കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. ക്ലീഷേ കഥാപാത്രമെങ്കിലും നായികയുടെ 'അച്ഛൻ ഗുണ്ട' എന്ന സ്ഥാനത്തെ ആകാര ഭംഗി കൊണ്ടും മിത സംഭാഷണം കൊണ്ടും ആകർഷണീയമാക്കാൻ സത്യരാജിന് കഴിഞ്ഞിട്ടുണ്ട് .വില്ലനായി വന്ന നിഖിതിൻ ധീരിനു സ്ക്രീനിൽ ശക്തമായൊരു ശരീരം കാഴ്ച വക്കാൻ കഴിഞ്ഞു എന്നതിൽ കവിഞ്ഞ് ശരീരത്തിനും ശബ്ദത്തിനും അനുസരിച്ചുള്ള നല്ലൊരു ആക്ഷൻ സീൻ പോലും കിട്ടിയില്ല എന്നത് ദുഖകരമാണ്.
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ഐറ്റം ഡാൻസ് എന്ന പേരിൽ പ്രിയാമണിക്കും കിട്ടി ചെന്നൈ എക്സ്പ്രെസ്സിൽ ഒരിടം. വിശാൽ ശേഖറിന്റെ സംഗീതം ആവറേജ് നിലവാരത്തിൽ തങ്ങി നിന്നപ്പോൾ ഡൂഡ്ലിയുടെ ച്ഛായാഗ്രഹണം ആശ്വാസമായി തോന്നി.
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ഐറ്റം ഡാൻസ് എന്ന പേരിൽ പ്രിയാമണിക്കും കിട്ടി ചെന്നൈ എക്സ്പ്രെസ്സിൽ ഒരിടം. വിശാൽ ശേഖറിന്റെ സംഗീതം ആവറേജ് നിലവാരത്തിൽ തങ്ങി നിന്നപ്പോൾ ഡൂഡ്ലിയുടെ ച്ഛായാഗ്രഹണം ആശ്വാസമായി തോന്നി.
സിനിമ കണ്ടിറങ്ങിയ ശേഷം ആലോചിച്ചു പോയ ഒരു കാര്യമുണ്ട് . ഈ രാഹുൽ എന്ന പേരിൽ എത്ര തവണ കിംഗ് ഖാൻ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന്. അത് കണ്ടു പിടിക്കാൻ ഒരു ചെന്നൈ എക്സ്പ്രെസ്സ് കാണേണ്ട സമയം കൂടി ചിലവായെന്നു മാത്രം.
- Zamaaane Deewaane - as Rahul Singh
- Yes Boss - as Rahul Joshi
- Dil To Paagal Hai - as Rahul
- Kuch Kuch Hota Hai - as Rahul Khan
- Kabhie Khushi Kabhie Khum - as Rahul Raichand
- Chennai Express - as Rahul
അങ്ങിനെ ആകെ മൊത്തം ആറു തവണ രാഹുലായി വന്നിട്ടുണ്ട് നമ്മുടെ കിംഗ് ഖാൻ. അതൊക്കെ പോട്ടെ , ഇതൊന്നു പറഞ്ഞവസാനിപ്പിക്കാം.
ആകെ മൊത്തം ടോട്ടൽ = കഥ എന്താണെന്നൊന്നും നോക്കാതെ ഷാരൂഖ് - ദീപിക ജോഡികളിലേക്ക് ശ്രദ്ധ പതിപ്പിച്ചു കാണാൻ പറ്റിയ സിനിമയാണ് ചെന്നൈ എക്സ്പ്രെസ്സ് . അത്യാവശ്യം കോമഡിയും പാട്ടും ഒക്കെ ഉള്ളത് കൊണ്ട് ബോറടിക്കില്ല. Entertainer സ്റ്റാമ്പ് പതിപ്പിക്കാവുന്ന സിനിമ.
*വിധി മാർക്ക് = 6/10
-pravin-
സൌത്ത് ഇന്ത്യന്‍ സിനിമകളെ വല്ലാതെ കളിയാക്കിയിരുന്നു എന്ന് കൂടി ചേര്‍ത്താല്‍ നന്നാവും
ReplyDeleteഉം .. നമ്മളും ഇടക്കൊക്കെ കളിയാക്കാറില്ലേ ...പോട്ടെ ..വിട്ടു കള ...സാരല്യ ..ഹി ഹി
Deleteകുറെ നാളുകള്‍ക്ക് ശേഷം ഞാന്‍ ഷാരൂഖ്ന്റെ പടം ആസ്വദിച്ചു..അതും റിലീസിന് മോശമായില്ല :) തങ്കബലി കിട്ട വരാതെ (ദീപിക )..........ബസ് ബഹുത് ഹുവാ (ഷാരൂക്ക് )ചിരിപ്പിച്ചു.മൊത്തത്തില്‍ രോഹിത് ഷെട്ടിയുടെ പടത്തിനു പോയിട്ട് വിചാരിച്ചത് തന്നെ കിട്ടി.
ReplyDeleteഉം .... ഷാരൂഖ് - ദീപികാ കലക്കി ..
Deleteതുടക്കം കണ്ടപ്പോൾ ഞാൻ ഒരുപാട് പ്രതീക്ഷിച്ചു..പക്ഷെ......
ReplyDeleteഏയ് ...ഷാഹിദ് ..നിരാശപ്പെടാനൊന്നും ഇല്ല .. ഇത്രയൊക്കെ രോഹിത് ഷെട്ടി സിനിമയിൽ നിന്ന് കിട്ടിയല്ലോ എന്ന് വേണം കരുതാൻ ..
Deleteഅതെന്താ അങ്ങിനെ പറഞ്ഞത്? രോഹിറ്റ് ഷെട്ടിയുടെ " ഗോൽ മാൽ" കുറച്ചൊന്നുമല്ല ചിരിപ്പിച്ച്ചിരിക്കുന്നത്. ( കഥയും മറ്റും നോക്കണ്ട )
Deleteകഥ ..കഥയുടെ കാര്യമാണ് ഞാൻ പറഞ്ഞത് ... രോഹിത് കഥയ്ക്ക് വേണ്ടി കഷ്ട്ടപെടുന്ന ആളല്ല ..
Deleteതുടക്കം വളരേയേറേ നന്നാക്കി, ദീപികയുടെ എൻട്രിയും ഷാറൂഖിന്റെ ഡയലോഗുമെല്ലാം നന്നായി ആസ്വദിച്ചു. ദീപിക തന്റെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തി, തമിഴ് അറിയാവുന്നത് കൊണ്ട് ഞാൻ ശരിക്കും ആസ്വദിച്ചു.
ReplyDeleteഅടുത്ത എഴുപത്തഞ്ച് സിനിമകളിൽ അൻപതെണ്ണത്തിലും ഷാറൂഖിന്റെ കഥാപാത്രത്തിന്റെ പേര് രാഹുൽ എന്ന് തന്നേയായിരിക്കും, അതിൽ രോഷം കൊണ്ടിട്ട് കാര്യമില്ല.
6.5 കറക്ട് ആണ്.
ഹി ഹി ...തമിഴ് അറിയാത്തവരാണെങ്കിലും ദീപികയുടെ ആ സംസാരം ആരും ഇഷ്ടപ്പെട്ടു പോകും കേട്ടോ .. നല്ല തമിഴ് സുന്ദരി ആയി തന്നെ അഭിനയിച്ചിട്ടുണ്ട് ..
Deleteഷാരൂഖ് ഖാൻ എന്നത് രാഹുൽ ഖാൻ എന്ന് പേരാക്കി മാറ്റുമോ ഇനി ?
നന്ദി ആരിഫ് ..
ഷാരൂഖ് ഖാനെ വെച്ച് ഒരു ഗവേഷണം തന്നെ നടത്തി അല്ലെ....
ReplyDeleteചെന്നൈ എക്സ്പ്രസ് കണ്ടിട്ടില്ല.
പ്രവീണിന്റെ മറ്റ് സിനിമാനിരൂപണങ്ങളുടെ നിലവാരത്തിലേക്ക് ഈ ലേഖനം ഉയർന്നില്ല എന്നത് ചിലപ്പോൾ എന്റെ മാത്രം തോന്നലാവാം.....
പ്രദീപേട്ടാ ... ഇതൊരു സീരിയസ് റിവ്യൂ അല്ലായിരുന്നു എന്നതാണ് സത്യം . അതിനും മാത്രം വിശകലനം ചെയ്യാനുള്ള ഒന്നും ഈ സിനിമയിൽ ഇല്ല എന്നത് മറ്റൊരു സത്യം . ഹി ഹി .. സിനിമ പുതിയതായത് കാരണം വല്ലാതെ കീറി മുറിച്ചു കളിക്കാൻ തോന്നിയില്ല. എന്നാലും പറയേണ്ട പ്രധാന പോയിന്റുകൾ പറഞ്ഞെന്നു തന്നെ വിശ്വസിക്കുന്നു ...
Deleteനന്ദി പ്രദീപേട്ടാ
കണ്ട സിനിമയാണ്
ReplyDeleteനല്ല നിരൂപണങ്ങളാണ് കേട്ടോ പ്രവീൺ
ഒരുപാട് സന്തോഷം അറിയുക്കുന്നു ഈ നല്ല അഭിപ്രായങ്ങൾക്ക് ..
Delete