Tuesday, November 5, 2013

KRRISH 3 - ഇന്ത്യയുടെ സ്വന്തം സൂപ്പർ മാൻ


കഹോ നാ പ്യാർ ഹേ , കോയി മിൽ ഗയാ ,കൃഷ്‌ എന്നീ സിനിമകൾക്ക്‌  ശേഷം ഹൃതിക് റോഷനെ നായകനാക്കി രാകേഷ് റോഷൻ സംവിധാനം ചെയ്ത  നാലാമത്തെ സിനിമയാണ് കൃഷ്‌ 3.  അന്യഗ്രഹ ജീവികളെ പൊതുവേ വില്ലന്മാരായി കാണുന്ന നമ്മുടെ ചിന്താ തലത്തിലേക്ക് സ്നേഹ സമ്പന്നന്നായ ഒരു പാവം 'ജാദു'വിനെ സമ്മാനിച്ചു കൊണ്ടായിരുന്നു കൃഷ്‌ സീരീസ് സിനിമകളുടെ തുടക്കം. രണ്ടര-രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ആദ്യ ഭാഗ സിനിമയിൽ  ജാദുവിനോട് എന്തെന്നില്ലാത്ത ഒരടുപ്പം പ്രേക്ഷകന് ഉണ്ടാകുന്നുണ്ട്. 'കോയി മിൽ ഗയാ' എന്ന് നമുക്കും തോന്നിപ്പോകുന്ന നിമിഷങ്ങൾ.  കുറച്ചൊരു വിഷമത്തോടെയാണെങ്കിലും സിനിമാവസാനം  ജാദുവിനെ അവന്റെ ലോകത്തേക്ക് തന്നെ നമ്മൾ യാത്രയയച്ചു. ജാദുവിനെ പിരിഞ്ഞ വിഷമം മൂന്നു വർഷക്കാലം പലരിലും ഉണ്ടായിരുന്നിരിക്കാം. അതിനൊരു സമാധാനമാകുന്നത്  2006 ഇൽ കൃഷ്‌ ജനിക്കുന്നതോട് കൂടിയാണ്. കൃഷിന്റെ അമാനുഷിക ശക്തിയും മാനുഷിക മൂല്യങ്ങളും പ്രേക്ഷകനെ അന്ന് അതിശയിപ്പിക്കുകയുണ്ടായി. ഒടുക്കം കൃഷിനെയും താൽക്കാലികമായി നമ്മൾ പിരിഞ്ഞു. അഭ്രപാളിയിൽ ദൃശ്യ വിസ്മയം സൃഷ്ട്ടിക്കുന്ന അമാനുഷികനായ കൃഷ്‌ ഇനിയും വരുമോയെന്ന്  പ്രതീക്ഷയോടെ നമ്മൾ കാത്തിരുന്നു. ഏഴു വർഷത്തെ ആ കാത്തിരിപ്പിന്റെ ഉത്തരമാണ്  കൃഷ്‌ 3.  

കൃഷ്‌ 3 സിനിമയുടെ  ട്രൈലെർ ഇറങ്ങിയ സമയത്ത് ചില ഗ്രാഫിക്സ് ബുദ്ധി ജീവികൾ ഈ സിനിമയെ നിശിതമായി വിമർശിച്ചു കണ്ടിരുന്നു. അത്തരം കണ്ണടച്ചുള്ള വിമർശനങ്ങൾക്ക് കനത്ത മറുപടി തന്നെയാണ് കൃഷ്‌ 3 നൽകുന്നത്. ഹോളിവുഡ് ഫിക്ഷൻ സിനിമകൾ കാണുമ്പോൾ തോന്നാത്ത സംശയങ്ങളും വിമർശനങ്ങളുമാണ്കൃഷിന്റെ കഥ - തിരക്കഥക്ക് നേരെ ചിലർ  തൊടുത്തു വിടുന്നത്. മുൻപേ ഇറങ്ങിയ രണ്ടു സിനിമകളെയും വച്ച് നോക്കുമ്പോൾ കൃഷ്‌ 3ക്ക് ശക്തമായ കഥയോ തിരക്കഥയോ അവകാശപ്പെടാനില്ല എന്നത് സത്യം തന്നെയാണ്. പക്ഷേ ആ പോരായ്മ സാങ്കേതിക തികവും മേന്മയും കൊണ്ട് സിനിമ മറി കടക്കുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ഹീറോ സിനിമകളിൽ സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം ഗ്രാഫിക്സ് സ്ഫോടനം നടത്താൻ കൃഷിനു സാധിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ഹോളിവുഡ് സിനിമകളിലെ എക്സ് മാനും, സൂപ്പർ മാനും, സ്പൈഡർ മാനും അടക്കുമുള്ള സൂപ്പർ ഹീറോകളുടെ സാമ്യതകൾ  കൃഷിന്റെ രൂപ കൽപ്പനയിൽ  സ്വാധീനം ചെലുത്തിയിരിക്കാം എന്നൊരു കാരണം കൊണ്ട് കൃഷ് ഒരിക്കലും വെറുക്കപ്പെടേണ്ടവനാകുന്നില്ല. 

സിനിമയിലെ അമാനുഷികരായ  നായക കഥാപാത്രങ്ങൾ എല്ലാ കാലത്തും എല്ലാ തരം പ്രേക്ഷകരെയും ത്രില്ലടിപ്പിച്ചിട്ടുണ്ട്. ഇവിടെയും അത് തന്നെയാണ് സംഭവിക്കുന്നത്.അതേ  സമയം ആദ്യ കാല  കൃഷ്‌ സിനിമകളിലുണ്ടായിരുന്ന നായികാ-നായക പ്രേമവും അനുബന്ധ സീനുകളൊന്നും കൃഷ്‌ 3 യിൽ കടന്നു വരുന്നില്ല. മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഒരു സിനിമയല്ല കൃഷ്‌ 3 എങ്കിൽ കൂടി വിവേക് ഒബ്രോയ് അവതരിപ്പിച്ച "കാൽ" എന്ന വേഷവും, കംഗനാ റണാവത്തിന്റെ "കായ" എന്ന വേഷവും നെഗറ്റീവ് ലുക്കിലും പ്രകടനത്തിലും ശ്രദ്ധേയമായിരുന്നു. ഹൃതിക് റോഷൻ തനിക്കു കിട്ടിയ രണ്ടു വേഷവും മോശമാക്കാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്രയുടെ നായികാ വേഷത്തെ കംഗനയുടെ "കായ" എന്ന ശക്തമായ കഥാപാത്രം അപ്രസക്തമാക്കി കളഞ്ഞു.  രാജേഷ് റോഷന്റെ സംഗീതം സിനിമക്ക് വേണ്ട വിധത്തിൽ പിന്തുണ നൽകിയില്ല എന്ന് തന്നെ പറയാം. 

സിനിമയുടെ ആദ്യ പകുതി അൽപ്പ സ്വൽപ്പം മുഷിവ്‌ സമ്മാനിക്കുമെങ്കിലും രണ്ടാം പകുതിയിൽ അതെല്ലാം മറന്നു കൊണ്ട് കൂടുതൽ ചോദ്യങ്ങൾക്കൊന്നും മുതിരാതെ സിനിമയിൽ പ്രേക്ഷകൻ  ലയിച്ചു പോകുന്നുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിൽ.  മുൻപൊന്നും ഒരു ഇന്ത്യൻ ഫിക്ഷൻ സിനിമകളിലും കാണാത്ത തരത്തിലുള്ള വെടിക്കെട്ട് സംഘട്ടനങ്ങളാണ് ഈ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ഫിക്ഷൻ സിനിമ എന്ന നിലക്ക് കൃഷ്‌ 3 യിൽ അതെല്ലാം വളരെ ആവശ്യവുമാണ് എന്നിരിക്കെ ഈ സിനിമയെ വിമർശിക്കാനായി ഒന്നും പരതി നടക്കണമെന്നില്ല. എന്തായാലും ഈ സിനിമ എടുക്കാൻ അണിയറ പ്രവർത്തകർ കാണിച്ച മുഴുവൻ പരിശ്രമത്തേയും പ്രേക്ഷകർക്ക്  മാനിച്ചേ മതിയാകൂ. ഭാവിയിൽ ഹോളിവുഡ് സിനിമകളുടെ  സാങ്കേതിക വിദ്യക്കൊപ്പം കിടപിടിക്കാവുന്ന  സിനിമകൾ ഇന്ത്യൻ സിനിമാ ലോകത്തും പിറന്നു വീഴുമെന്ന പ്രതീക്ഷ കൂടിയാണ് കൃഷ്‌ 3 ഇന്ത്യൻ സിനിമാ പ്രേക്ഷകർക്ക് നൽകുന്നത് എന്ന് പറയാതെ വയ്യ. 

ആകെ മൊത്തം ടോട്ടൽ = ഈ സിനിമയെ വിമർശിച്ചേ മതിയാകൂ എന്ന നിലപാടിൽ കാണുകയാണെങ്കിൽ വിമർശിക്കാനായി ധാരാളം വകുപ്പുകൾ സിനിമ തരുന്നുണ്ട്. അതേ സമയം ഒരു സൂപ്പർ ഹീറോ സയൻസ് ഫിക്ഷൻ സിനിമയാണ് നിങ്ങൾ കാണുന്നത് എന്ന വിവരവും വെളിവും ഉണ്ടെങ്കിൽ ഈ സിനിമ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടാനും ആസ്വദിക്കാനും സാധിക്കും. 

*വിധി മാർക്ക്‌ = 7/10 
-pravin-

34 comments:

 1. ഇത്രയൊക്കെ തന്നെയാണ് ഈ സിനിമയിൽ നിന്ന് പ്രതീക്ഷിച്ചത്...എങ്കിലും നെഗറ്റീവ് അഭിപ്രായങ്ങൾ കൂടുതൽ ആയതു കൊണ്ട് തിയേറ്ററിൽ പോയി കാണാൻ ഒരു മടി തോന്നുന്നു...

  ReplyDelete
  Replies
  1. മടിച്ചു നിക്കാതെ സിനിമ പോയി കാണൂ ..

   Delete
 2. കാണാനേ തോന്നുന്നില്ല :(

  ReplyDelete
  Replies
  1. അയ്യാ ...അങ്ങിനെ പറയരുത്..പ്ലീസ്‌ ..ഹി ഹി

   Delete
 3. ഭാവിയിൽ ഹോളിവുഡ് സിനിമകളുടെ സാങ്കേതിക വിദ്യക്കൊപ്പം കിടപിടിക്കാവുന്ന സിനിമകൾ ഇന്ത്യൻ സിനിമാ ലോകത്തും പിറന്നു വീഴുമെന്ന പ്രതീക്ഷ കൂടിയാണ് കൃഷ്‌ 3 ഇന്ത്യൻ സിനിമാ പ്രേക്ഷകർക്ക് നൽകുന്നത് എന്ന് പറയാതെ വയ്യ.

  ReplyDelete
  Replies
  1. ങും ..അതൊരു വല്യ പ്രതീക്ഷ തന്നെയായി മാറി കഴിഞ്ഞിട്ടുണ്ട് ഇതിനകം.

   Delete
 4. പൊതുവെ നെഗറ്റിവ് അഭിപ്രായങ്ങളാണ് കണ്ടവര്‍ തരുന്നത്. അതുകൊണ്ട് കാണണമെന്ന് വലിയ താല്പര്യം തോന്നുന്നില്ല.

  ReplyDelete
  Replies
  1. അജിത്തെട്ടാ... എന്നാലും കാണണം ട്ടോ ..

   Delete
 5. Replies
  1. എന്നാൽ എന്തായാലും കാണ്ടൂ ട്ടോ .. ഹി ഹി

   Delete
 6. നല്ല റിവ്യൂ പ്രവീണ്‍..
  പലരും വേറെയെന്തോക്കെയോ ധാരണയില്‍ സിനിമ കാണാന്‍ പോകുകയും കുറ്റം പറയുകയും ചെയ്യുകയാണ് എന്ന് തോന്നുന്നു.. ഈ കുറ്റം പറയുന്നവര്‍ സ്പൈഡര്‍മാന്‍, അയേണ്‍മാന്‍ തുടങ്ങിയ സിനിമകളില്‍ കാണാത്ത എന്ത് കുറ്റമാണ് ഇതില്‍ കാണുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇന്ത്യന്‍ സിനിമ ലോകസിനിമയോട് കിടപിടിക്കാന്‍ കഴിയില്ല എന്ന വാദം കൃഷ്‌ 3 പോളിച്ചടുക്കിയത് അംഗീകരിക്കാന്‍ കഴിയാത്തവര്‍ ആണ് മോശം അഭിപ്രായം പറഞ്ഞുനടക്കുന്നത് എന്ന് തോന്നുന്നു...

  ReplyDelete
  Replies
  1. ഭാഗ്യം ..സിനിമ ആ സെൻസിൽ കണ്ട ഒരാളെയെങ്കിലും എനിക്ക് കാണാൻ സാധിച്ചല്ലോ ..അത് മതി .. ഹി ഹി

   Delete
 7. പലരും പറഞ്ഞു "കായ" വളരെ നന്നായി കങ്കണ അവതരിപ്പിച്ചപ്പോള്‍ എന്ന്. പോസിടിവ് ല്‍ ഋത്വിക്,ഋത്വിക്,ഋത്വിക് എന്ന് പറഞ്ഞവരെയു കണ്ടു :). എന്തായാലും കൃഷ്‌ കാണാന്‍ പോകുന്നവര്‍ ഇതൊരു സയന്‍സ് ഫിക്ഷന്‍ ആണെന്ന് മനസിലാക്കി കാണുക അത്ര തന്നെ (എനിക്കിഷ്ട്കും -നൂറു വട്ടം ഉറപ്പ് ;) )

  ReplyDelete
  Replies
  1. അത്രേയുള്ളൂ .. ആ ഒരു മൂഡിൽ മാത്രം ഈ സിനിമ കാണുക . അല്ലാതെ ചുമ്മാ വിമർശിക്കാൻ ആണെങ്കിൽ സിനിമയുടെ തിരക്കഥയുടെ രണ്ടിരട്ടി പേപ്പർ വേണ്ടി വരും ..

   Delete
 8. പോസ്റ്റ് നന്നായി.

  മിക്കവരും അത്ര നല്ല അഭിപ്രായം പറഞ്ഞു കേട്ടില്ല.
  എന്തായാലും തീയറ്ററില്‍ പോയി കാണാനുദ്ദേശ്ശമില്ല...

  ReplyDelete
  Replies
  1. ഞാൻ പറഞ്ഞല്ലോ ഈ സിനിമ കാണേണ്ട വിധം കണ്ടില്ലെങ്കിൽ സിനിമ ഇഷ്ടമാകാൻ വഴിയില്ല . ഇതൊരു മഹത്തായ സിനിമ ആണെന്ന വാദം എനിക്കുമില്ല .ഇത് വരെ കണ്ടിരിക്കുന്ന ഇന്ത്യൻ ഫിക്ഷൻ സിനിമകളെ വച്ച് നോക്കുമ്പോൾ സാങ്കേതികമായി ഈ സിനിമ മുന്നിട്ട് തന്നെ നിൽക്കുന്നു . അതിലൊന്നും ശ്രദ്ധ കൊടുക്കാതെ നായകന് എങ്ങിനെയാ പറക്കാൻ സാധിക്കുന്നത്, ഇതെന്താ ഡിങ്കന്റെ കഥയാണോ, ലോകത്ത് എവിടേലും ഇങ്ങിനൊരു വില്ലൻ ഉണ്ടാകുമോ, മൂന്നു മാസം ഗർഭിണി ആയ നായിക എങ്ങിനെയാണ് ഡാൻസ് കളിക്കുന്നത് , ഐസ് ക്രീം കൊതിയുള്ള വില്ലനോ എന്നൊക്കെ തുടങ്ങിയ സംശയങ്ങൾ ചോദിക്കാൻ നിന്നാൽ ഒരുപാടുണ്ട് സിനിമയിൽ ചോദിക്കാൻ. ഈ സിനിമ ഇപ്പൊ ഹോളിവുഡിലാണ് വന്നിരുന്നെങ്കിൽ ഇവിടെയിപ്പോ ഇതൊന്നും ആകുമായിരുന്നില്ല സ്ഥിതി. ഒന്നും പറയണ്ട എന്റെ പോന്ന്വൂ .. ഹി ഹി ..

   ഈ വായനക്കും അഭിപ്രായത്തിനും നന്ദി പ്രിയ ശ്രീ ..

   Delete
 9. സായിപ്പിട്ടാൽ ബര്മുഡ,നമ്മളിട്ടാൽ ജെട്ടി എന്ന നിലപാടാണ് പ്രശ്നം .. ഇന്ത്യൻസിനിമയിൽ ഇതുപോലുള്ള മാറ്റങ്ങൾ സ്വഗതാർഹമാണ്.. നല്ല വിവരണം പ്രവീ.. :)

  ReplyDelete
  Replies
  1. സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്ന പാരമ്പര്യം നമ്മളായിട്ട് കളഞ്ഞു കുളിക്കണ്ടല്ലോ എന്ന് കരുതിയായിരിക്കും ചിലപ്പോ .. ഹി ഹി .. നന്ദി ഫിറോ ..

   Delete
 10. കാണണം ..നല്ല അവലോകനം .

  ReplyDelete
 11. എന്തായാലും തിയേറ്ററില്‍ പോയി കാണാന്‍ പ്ലാനില്ല..
  അവലോകനം നന്നായി..

  ReplyDelete
  Replies
  1. അപ്പൊ ശരി എന്നാ ..ഹി ഹി ..എന്തായാലും സിനിമ കണ്ടു നോക്കൂ

   Delete
 12. അവലോകനം കണ്ടപ്പോള്‍ കാണാന്‍ തോന്നുന്നു ...കമെന്റുകളും അഭിപ്ര്രയങ്ങളും കേള്‍ക്കുമ്പോള്‍ കാണാന്‍ തോന്നുന്നുമില്ല.....എന്തായാലും കാണും പ്രവിയുടെ അഭിപ്രായം വെച്ച് നോക്കുമ്പോള്‍ കാണാന്‍ കോപ്പുണ്ട്....പിന്നെ നമ്മ ഇവിടെ ടോര്രെന്റ്റ് വഴി ആണല്ലോ...ഹി ഹി..

  ReplyDelete
  Replies
  1. പറ്റുമെങ്കിൽ തിയേറ്ററിൽ നിന്ന് തന്നെ കാണുക ..വേറെ വഴിയില്ലെങ്കിൽ പിന്നെ പാകമില്ല . ഹി ഹി ..

   Delete
 13. എല്ലാരും പറഞ്ഞു മോശമാണെന്ന് .. പ്രവി പറയുന്നു കാണണമെന്ന് ...എന്ത് ചെയ്യും .. കണ്ടെക്കാല്ലേ..?

  ReplyDelete
  Replies
  1. ചുമ്മാ കണ്ടു നോക്കൂ ..ഇനി ചിലപ്പോ ഞാൻ പറഞ്ഞ പോലെ ബിരിയാണി കൊടുത്താല്ലോ ...ഹി ഹി

   Delete
 14. കളക്ഷന്‍ റെക്കോര്‍ഡ് കേട്ട് ചെന്നൈ എക്സ്‌പ്രസ്സിനു തല വച്ച പോലെ ആവുമോ എന്ന പേടി കൊണ്ടാണ് കാണാന്‍ പോകാതിരുന്നത്. പിന്നെ കുറേ നെഗറ്റീവ് റിവ്യൂസ് കേള്‍ക്കുകയും ചെയ്തു. ഇതു വായിച്ചപ്പോള്‍ പോയാലോ എന്നൊരാലോചന.... :)

  ReplyDelete
  Replies
  1. കണ്ടു നോക്കൂ .. കഥയും ഗ്രാഫിക്സും ഒന്നുമില്ലാത്ത എത്ര മോശമായ സിനിമകൾക്ക് നമ്മൾ തല വച്ചു കൊടുക്കുന്നു . അങ്ങിനെ നോക്കുമ്പോൾ കൃഷ്‌ 3 ഒരിക്കലും കണ്ടെന്നു വച്ച് ഒരു അബദ്ധമായി എന്ന് തോന്നുകയില്ല. ഉറപ്പ് ..

   Delete
 15. ഇതിലും നല്ല അവലോകനങ്ങൾ പ്രവീൺ എഴുതിയിട്ടുണ്ട്. സാങ്കേതിക മികവിനപ്പുറം മറ്റു മേന്മകൾ എടുത്തു പറയാനില്ലാത്ത സിനിമകളുടെ അവലോകനങ്ങളിലും കൂടുതലായി ഒന്നും പറയാനില്ലാതായിപ്പോവും.....

  ReplyDelete
  Replies
  1. ചില ഗ്രാഫിക്സ് ബുദ്ധി ജീവികളുടെ അന്ധമായ വിമർശനങ്ങൾ കേട്ടപ്പോഴാണ് ഈ സിനിമയെ കുറിച്ച് സത്യത്തിൽ എഴുതാൻ തോന്നിയത്. സിനിമയിൽ മറ്റൊന്നുമില്ല കാര്യമായി പറയാൻ. എന്നാലോ, സിനിമ കണ്ടിരിക്കുകയും ചെയ്യാം. തിയേറ്ററിൽ കൊച്ചു കുട്ടികളുടെ എണ്ണം കൂടുതലായിരുന്നു. അവരുടെ സന്തോഷത്തിൽ പങ്കു ചേർന്ന് കൊണ്ട് സിനിമ ആസ്വദിച്ചു എന്ന് മാത്രം. സംഗതികൾ എന്തായാലും ഇന്ത്യൻ സിനിമയുടെ സാങ്കേതിക വൈഭവം മെച്ചപ്പെട്ടിട്ടുണ്ട് എന്ന് പറയാതെ വയ്യ.

   നന്ദി പ്രദീപേട്ടാ ഈ വായനക്കും അഭിപ്രായത്തിനും ..

   Delete
 16. By far the best movie made in Bollywood iconsidering the Graphics works. Vivek Oberoi and Kankana deserves a pat for their performances. Hrithik was in his usual self. Forget about X-Men and Superman for three hours and you'll like it for sure.
  Thanks Pravin for the review.

  ReplyDelete
 17. ഈ സയന്‍സ് ഫിക്ഷന്‍, ടൈപ്പിനോട് എന്തോ...പണ്ടേ ഒരു അകല്‍ച്ചയാണ്.
  സ്റാര്‍ വാര്‍സ് സീരീസ് ഡൌന്‍ലോഡ് ചെയ്ത് വെച്ചിട്ട് പത്തു വര്‍ഷത്തോളമായി ഇതുവരെ കണ്ടില്ല. :)

  ReplyDelete
  Replies
  1. എന്നാൽ കൃഷ്‌ തന്നെയാകട്ടെ തുടക്കം . ഹി ഹി ..

   Delete