'ചാപ്റ്റെഴ്സ്' നു ശേഷം സുനിൽ ഇബ്രാഹിം രചനയും സംവിധാനവും വഹിച്ച സിനിമയാണ് അരികിൽ ഒരാൾ. ഇന്ദ്രജിത്തും, നിവിൻ പോളിയും, രമ്യാ നമ്പീശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമ വളരെ വൈകിയാണ് കാണാൻ സാധിച്ചത്. പ്രമേയപരമായി ഏറെ പുതുമയുള്ള ഒരു സിനിമയാണ് അരികിൽ ഒരാൾ എന്ന് നിസ്സംശയം പറയാം. എന്നിട്ടും ആളുകൾക്ക് എന്ത് കൊണ്ടോ ഈ സിനിമ വേണ്ട പോലെ ബോധിച്ചില്ല എന്നറിയുമ്പോൾ വിഷമമുണ്ട്. ഒരു പക്ഷേ ഈ സിനിമക്കായി തിരഞ്ഞെടുത്ത പ്രമേയത്തിന്റെ കട്ടിയും അവതരണത്തിലെ വേറിട്ട രീതികളും, സഡൻ ബ്രേക്കിട്ട പോലെ പെട്ടെന്ന് വന്ന ക്ലൈമാക്സും തന്നെയായിരിക്കാം അതിന്റെ പ്രധാന കാരണങ്ങൾ.
ബാഗ്ലൂരിൽ നിന്ന് സ്ഥലം മാറ്റം കിട്ടി കൊണ്ട് കൊച്ചിയിലെത്തുന്ന ക്രിയേറ്റീവ് ആഡ് ഡയറക്ടറായ സിദ്ധാർഥ് (ഇന്ദ്രജിത്ത്) കൊച്ചിയിലെ തന്റെ ഏക സുഹൃത്തായ വീണയെ (രമ്യാ നമ്പീശൻ ) കണ്ടുമുട്ടുന്നു. വീണയുടെ സുഹൃത്തായ ഇച്ഛയെ (നിവിൻ പോളി) സിദ്ധാർഥ് അവിടെ വച്ചാണ് പരിചയപ്പെടുന്നത്. പുതിയ താമസ സ്ഥലം ശരിയാകുന്നത് വരെ തൽക്കാലം ഇച്ഛയുടെ കൂടെ താമസിക്കാൻ സിദ്ധാർഥ് നിർബന്ധിതനാകുന്നു. പിന്നീട് ഇച്ഛയുടെ കൂടെയുള്ള താമസം സിദ്ധാർഥിന്റെ ജീവിതത്തിലെ ഒരു വേറിട്ട അധ്യായമായി മാറുകയാണ്. ഇച്ഛയിൽ അസാധാരണമായ, അമാനുഷികമായ പല മാറ്റങ്ങളും കണ്ടു തുടങ്ങുന്ന സിദ്ധാർഥ് അക്കാര്യം വീണയുമായി പങ്കു വക്കുന്നു. ഒരേ സമയത്ത് രണ്ടു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള മനുഷ്യരുടെ കഴിവിനെ കുറിച്ച് ശാസ്ത്രം പറയുന്ന വിവരങ്ങള്‍ സിദ്ധാര്‍ഥ് അന്വേഷിച്ച് അറിയുന്നു. ഇച്ഛയുടെ കാര്യത്തിൽ അത് വരെ അങ്ങിനെ യാതൊരു അസാധാരണത്വവും തോന്നാതിരുന്ന വീണക്ക് പോലും സിദ്ധാർഥ് പറയുന്നത് ശരിയാണെന്ന് പിന്നീട് ബോധ്യപ്പെടുന്നു. തുടർന്നങ്ങോട്ട് ഇച്ഛയെ കുറിച്ച് വീണയും സിദ്ധാർഥും നടത്തുന്ന അന്വേഷണമാണ് സിനിമയെ ത്രില്ലിംഗ് ആക്കുന്നത്.
സുനിലിന്റെ ആദ്യ സിനിമയായ ചാപ്റ്റേഴ്സിനെ വച്ച് നോക്കുമ്പോൾ പ്രമേയപരമായി ഈ സിനിമ ഏറെ ഉയരങ്ങളിൽ നിൽക്കുന്ന ഒന്നാണ്. എന്നിട്ടും എന്ത് കൊണ്ടോ ചിലയിടങ്ങളിൽ സിനിമ ലാഗ് ചെയ്യുന്നുണ്ട്. സിനിമയായാലും കഥയായാലും തുടക്കത്തിലെ ഒരൊറ്റ സ്പാർക്ക് മതി ആസ്വാദകനെ പിടിച്ചിരുത്താൻ. ആ തലത്തിൽ നോക്കുമ്പോൾ സിനിമ പ്രേക്ഷകന് വേണ്ട സ്പാർക്ക് തുടക്കത്തിൽ കൊടുക്കുന്നില്ല. പ്രത്യേകിച്ച് സിനിമയുടെ ആദ്യ ഇരുപതു മിനിറ്റുകൾ സിനിമ വളരെ വിരസമായ സീനുകളിൽ കൂടി പ്രത്യേകിച്ച് ഒന്നും പറയാനില്ലാതെയാണ് കടന്നു പോകുന്നത്. ഒരു പക്ഷേ ഒരു സംവിധായകന്റെ കണ്ണിൽ കൂടി നോക്കി കാണുമ്പോൾ സുനിൽ ഇബ്രാഹിം ശരിയായ നിലപാട് തന്നെയായിരിക്കാം ആദ്യ ഇരുപതു മിനുട്ടുകളിൽ സ്വീകരിച്ചു കാണുക. എന്നിരുന്നാലും മേൽപ്പറഞ്ഞ കാരണം കൊണ്ട് പല പ്രേക്ഷകരും ഈ സിനിമയെ നിസ്സാരമായി, യാതൊരു ഗൗരവബോധവുമില്ലാതെ, അലസമായാണ് കാണാൻ തുനിഞ്ഞതെന്നാണ് എനിക്ക് മനസിലാകുന്നത്. അത് കൊണ്ട് തന്നെ സിനിമ ഗൌരവ ഭാഷയിൽ അതിന്റെ പ്രമേയം പറഞ്ഞു തുടങ്ങുന്ന സമയത്ത് പ്രേക്ഷകന് തന്റെ യഥാർത്ഥ ആസ്വാദന മനസ്സ് കൈമോശം വന്നിട്ടുണ്ടാകും . പിന്നെ കാണുന്നത് മുഴുവൻ കുഴപ്പങ്ങൾ മാത്രമായിരിക്കും. ഈ ഒരു പ്രശ്നം കൊണ്ടായിരിക്കാം സിനിമ കണ്ട പലരും എങ്ങും തൊടാത്ത അഭിപ്രായങ്ങൾ പറയുന്നത്. പിന്നെ മറ്റൊന്ന് കൂടിയുണ്ട്, പൊതുവേ ചിലർക്ക് മലയാള സിനിമകളിൽ മാത്രമായി സീൻ ബൈ സീൻ യുക്തി തിരയൽ കൂടുതലാണ്. ചിലർ അഭിപ്രായം പറയുകയുണ്ടായി സിനിമയിൽ യുക്തിക്ക് നിരക്കാത്ത സീനുകൾ ആണ് ഉള്ളതെന്ന്. ഞാൻ നോക്കിയിട്ട് അങ്ങിനെ ഒരു സീൻ പോലും ഇതിൽ കണ്ടില്ല എന്ന് മാത്രമല്ല ഉള്ള സീനുകൾക്ക് ബുദ്ധിപരമായി ആലോചിച്ച് പിന്നീട് മറുപടി പറയാനുള്ള ഒരു സ്പേസ് കൂടി സംവിധായകൻ സിനിമയിൽ നൽകിയിട്ടുണ്ട്. എന്തായാലും ഇത്തരം വേറിട്ട സിനിമാ പരീക്ഷണങ്ങളെ കൊള്ളിവാക്ക് പറഞ്ഞു വില കുറക്കുന്നവരോടുള്ള അമർഷമായി ഈ പോസ്റ്റിനെ ഞാൻ രേഖപ്പെടുത്തുന്നു.
ആകെ മൊത്തം ടോട്ടൽ = ദ്വന്ദ വ്യക്തിത്വങ്ങളെ കുറിച്ചും അമാനുഷിക ശക്തിയുള്ളവരെ കുറിച്ചുമെല്ലാം മലയാള സിനിമാ ലോകം ഏറെക്കുറെ ചർച്ച ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് എടുത്തു വക്കാവുന്ന ഒരു സസ്പെന്സ് ത്രില്ലർ തന്നെയാണ് അരികിൽ ഒരാൾ. ഒന്ന് കൂടി മനസ്സ് വച്ചിരുന്നെങ്കിൽ സുനിൽ ഇബ്രാഹിമിന് ഈ സിനിമ ഒരു സൂപ്പർ സസ്പെന്സ് ത്രില്ലർ ആക്കാൻ സാധിക്കുമായിരുന്നു എന്ന് നിസ്സംശയം നമുക്ക് പറയാം.
*വിധി മാർക്ക് = 6.5 /10
-pravin-
എന്നാലൊന്ന് കാണാം അല്ലേ?
ReplyDeleteഅജിത്തേട്ടാ ഒന്ന് കണ്ടു നോക്കൂ ..
Deleteഒരു നല്ല പരീക്ഷണ ചിത്രം...സ്ഥിരം ഫോര്‍മുലയില്‍ നിന്നും മാറി മലയാളത്തില്‍ അടുത്ത കാലത്ത് ഇറങ്ങിയ ചുരുക്കം സിനിമകളില്‍ ഒന്നാണ് അരികില്‍ ഒരാള്‍. I really enjoyed it.
ReplyDeleteഞാനും സിനിമ ശരിക്കും ആസ്വദിച്ചാണ് കണ്ടത് .. ഈ സിനിമയെ മോശം എന്ന് പറഞ്ഞവരോട് എനിക്ക് തോന്നിയ കലിപ്പ് ചെറുതായിരുന്നില്ല.
Deleteഅല്പം കൂടി സമയം എടുത്തിരുന്നെങ്കില്‍ ഏറ്റവും മനോഹരമാകുമായിരുന്ന വിഷയം. പിന്നെ സാങ്കേതികമായ പല കാര്യങ്ങളിലും ഏറെ പുറകില്‍ പോയി പലയിടത്തും പിഴവുകള്‍ .കണ്ടിരിക്കാവുന്ന ചിത്രം .
ReplyDeleteഅതെ. കുറച്ചു കൂടി പ്ലാൻ ചെയ്തു ചെയ്തിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചു പോയി ..
Deleteകണ്ടിരുന്നു. തുടക്കം മുതലേ നമ്മെ പിടിച്ചിരുത്തുന്ന എന്തോ ഒന്ന് ഈ ചിത്രത്തിലുണ്ടായിരുന്നു. പകുതി - മുക്കാല്‍ ഭാഗമായപ്പോഴേയ്ക്കും ക്ലൈമാക്സ് ഊഹിച്ചിരുന്നു എങ്കിലും മോശമല്ലാത്ത ഒരു ചിത്രം എന്ന് നിസ്സംശയം പറയാം
ReplyDeleteതാങ്ക്യു .. അത് കേട്ടാ മതി ..
Deleteകണ്ടിട്ടില്ല.. ഇനി എന്തായാലും ഒന്ന് കാണും.. എന്നിട്ട് ഒരു വരവ് കൂടി വരാം.. :)
ReplyDeleteഹി ഹി ..കണ്ടിട്ട് വാ ..
Deleteപിന്നെ ഒരു കാര്യം കൂടി.. ഈ വീക്ക് കണ്ട ഒരു നല്ല സിനിമയെ ഞാനും പരിചയപ്പെടുത്തുന്നു.. ഫിലിപ്സ് ആൻഡ് മങ്കി പെൻ കണ്ടു നോക്ക്.. ഒരു മനോഹര സിനിമ, മിസ്സ് ചെയ്യരുത്..:)
ReplyDeleteഎന്റെ പോന്ന്വോ ..കാണാൻ ആഗ്രഹം ഉണ്ടായിട്ടു എന്താ കാര്യം ..പടം ഇവിടെ അടുത്ത മാസമേ റിലീസ് ചെയ്യുള്ളൂ ..എന്ത് ചെയ്യാം പ്രവാസികൾക്ക് ഒരു മലയാളം സിനിമയും ചൂടോടെ കാണാൻ സാധിക്കാറില്ല ..
Deleteകാണാന്‍ കരുതി വെച്ചിരിക്കുന്ന ചിത്രം ആണ് - infact -വളരെ പ്രതീക്ഷിച്ചിരുന്നു :( . എന്തായാലും കാണണം :)
ReplyDeleteമടിച്ചു നിക്കാതെ വേഗം പോയി കാണൂ ..
Deleteസിനിമ കാണാൻ സമയം കിട്ടാത്ത ഞാൻ ഇപ്പോൾ മലയാള സിനിമകൾ എങ്ങിനെ എന്നറിയുന്നത് കൂടുതലും പ്രവീണിന്റെ സിനിമാ വിവരണങ്ങളിൽ നിന്നാണ്.....
ReplyDeleteപ്രദീപേട്ടാ ..ഈ സിനിമ ഒന്ന് കണ്ടു നോക്കിയിട്ട് അഭിപ്രായം പറയൂ .. 1 മണിക്കൂറും 47 മിനുറ്റും അത്രേ ഉള്ളൂ ..
Deleteഎന്നാൽ ഒന്ന് കണ്ടു നോക്കണം.
ReplyDeleteകണ്ടു നോക്കൂ ..
Deleteഅടുത്ത കാലത്ത് കണ്ട നല്ല സിനിമകളുടെ കൂട്ടത്തിലാണ് ഞാൻ ഈ സിനിമക്ക് നല്കിയ സ്ഥാനം ..എന്താണ് ഈ സിനിമ ആളുകൾക്ക് ഇഷ്ടപ്പെടാതെ പോയത് .കുറച്ചു നാൾ മുൻപത്തെ തറ വളിപ്പ് സിനിമകളുടെ ആരാധകർ ഒഴിച്ച് എല്ലാവരിൽ നിന്നും നല്ല അഭിപ്രായം ആണ് കേട്ടത് .പ്രവീണിന്റെ അവലോകനവും മികച്ചു നില്ക്കുന്നു ..
ReplyDeleteതാങ്ക്യു ദീപു ..
Deleteപ്രവീ ..ഞാന്‍ ആദ്യം ഈ പോസ്റ്റ് വായിച്ചു ..പിന്നെ പടം കണ്ട ഇപ്പോള്‍ വന്നു കമന്റ് ഇടുന്നു...ലാസ്റ്റ് മാത്രം നിങ്ങള്‍ പറഞ്ഞപോലെ പെട്ടന്ന് തീര്‍ന്ന പോലെ തോന്നി ..ഇന്റര്‍വെല്‍ സമയമൊക്കെ ഉണ്ടല്ലോ..നല്ല ത്രില്ലിംഗ് മൂഡ് നില നിര്‍ത്തി ...എന്നാലും കണ്ടിരിക്കാം..പിന്നെ തമിഴിലെ കുറച്ചു നല്ല പടങ്ങളുടെ ഒരു ലിസ്റ്റ് തരുമോ..അതായത് ..നീര്പരവൈ, അങ്ങാടിതെരു,മൈന, നാടോടികള്‍, ഓട്ടോഗ്രാഫ്, കന്നത്തില്‍ മുത്തമിട്ടാല്‍ വരതപ്പെടാത്ത വാളിബാര്‍ സംഘം. ഇതാര്‍ക്ക് താനെ അസൈപെട്ട....ഈ മോവികള്‍ ഞാന്‍ കണ്ടതാണ് ..ഇതേ പോലുള്ള പടങ്ങള്‍..പ്ലീസ്
ReplyDeleteഓക്കേ ... ഞാൻ ശ്രമിക്കാം .. ലിസ്റ്റ് ഞാൻ എഫ് ബിയിലേക്ക് മെസ്സേജ് ചെയ്യാം കേട്ടോ ..
Deleteഇനി സി.ഡി വാങ്ങിച്ചൊന്ന് കണ്ട് നോക്കണം...
ReplyDeleteകണ്ടു നോക്കൂ ട്ടോ ..
Deleteഅടുത്തകാലത്ത് കണ്ടെതില്‍ നല്ലൊരു സിനിമയാണ് ഇത്. പ്രവീണ്‍ പറഞ്ഞതുപോലെ ആദ്യത്തെ ഇരുപത് മിനിറ്റാണ് പാളിയത്. ഇന്ദ്രജിത്തിനെ തുടരെ ക്രിയേറ്റീവ് ക്യാരക്ടര്‍ എന്ന് വിശേഷിപ്പിക്കുന്നതല്ലാതെ ആ ക്രിയേറ്റിവിറ്റി വെളിവാക്കുന്നത് എന്തെങ്കിലും ആ സമയത്ത് കാണിച്ചിരുന്നെങ്കില്‍ കഥക്ക് ഇത്തിരിക്കൂടി ചടുലതയും പ്രേക്ഷകര്‍ക്ക് ആ കഥാപാത്രത്തോട് താത്പര്യവും വര്ധിച്ചെനെ...
ReplyDeleteനല്ല കാസ്ടിഗ് ആയിരുന്നു. നിവിന്‍ പോളി കൊള്ളാം. ചികഞ്ഞെടുത്ത് ചിന്തിക്കാനുള്ള വക നല്‍കിയാണ് സിനിമ നിര്‍ത്തുന്നത്. ഒരുപക്ഷേ ആ ഒരു നിശ്ചലാവസ്ഥയാവാം പ്രേക്ഷകനെ കണ്ഫ്യൂഷനില്‍ ആക്കിയത്. കണ്ടു തീര്‍ന്ന ശേഷം ലോജിക്കുകള്‍ ഓരോന്നായി പരിശോധിച്ചാലും യുക്തിഭദ്രമാണ് കഥ.
ഹിറ്റ് എന്ന് മുദ്രചാര്‍ത്തി കയ്യടി നേടിപ്പോയ അനേകം ചവറുകള്‍ക്കിടയില്‍ പിന്തള്ളപ്പെട്ടുപോയത് ഈ സിനിമയുടെ വിധിയാവാം.
>>ഇന്ദ്രജിത്തിനെ തുടരെ ക്രിയേറ്റീവ് ക്യാരക്ടര്‍ എന്ന് വിശേഷിപ്പിക്കുന്നതല്ലാതെ ആ ക്രിയേറ്റിവിറ്റി വെളിവാക്കുന്നത് എന്തെങ്കിലും ആ സമയത്ത് കാണിച്ചിരുന്നെങ്കില്‍>>
Delete..
..
കറക്റ്റ് .. ഞാനും ഇത് ആലോചിച്ചിരുന്നു . നല്ല നിരീക്ഷണം ജോസൂ .. യോജിക്കുന്നു
Good post... I missed watching this film...in theatre.. :( ini kaananam )
ReplyDeleteകണ്ടു നോക്കൂ
DeleteYou are correct praveen. I watched the movie last week only. i felt it as a good movie. But climax was not up to my expectation..Nivin poly did his role beautifully
ReplyDeletethank you prajeesh ..
Delete