Friday, May 16, 2014

ചെരുപ്പും സീൻ കണ്ടിന്യൂറ്റിയും തമ്മിലെന്ത് ?

എല്ലാ കലകളുടെയും സംഗമ വേദിയായി സിനിമയെ വിലയിരുത്തുമ്പോഴും സിനിമകൾ പലപ്പോഴും അപൂർണ്ണമായും ആഖ്യാനിക്കപ്പെടാറുണ്ട്. ഒരുപാട് ഘടകങ്ങൾ ചേർന്നാൽ മാത്രമേ സിനിമക്ക് പൂർണ്ണത കൈവരിക്കാൻ സാധിക്കൂ. സീൻ  കണ്ടിന്യൂറ്റി അതിൽ പ്രധാനപ്പെട്ട ഒന്നാണ്. ചില സിനിമകളിൽ ഷോട്ടുകൾ മലവെള്ള പാച്ചിലെന്ന പോലെ സ്ക്രീനിൽ വന്നു പോകാറുണ്ട്. അതിനിടയിൽ ഇക്കാര്യം പലരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് ഇതൊക്കെ എന്തിന് ശ്രദ്ധിക്കണം എന്ന സംശയമുണ്ടായിരിക്കാം? അവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. സിനിമ സംവിധായകന്റെ അല്ലെങ്കിൽ നടന്റെ അതുമല്ലെങ്കിൽ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരുടെ മാത്രം കലയല്ല. പ്രേക്ഷകന്റെ കൂടി കലയാണ്‌. ആസ്വാദനമാണ് പ്രേക്ഷകന്റെ കല. 

സുനിൽ കാര്യാട്ടുകര സംവിധാനം ചെയ്ത 'പകിട' എന്ന സിനിമയിൽ  'സീൻ കണ്ടിന്യൂറ്റി' വില്ലനായി വരുന്ന ചില രംഗങ്ങൾ ഒന്ന് ശ്രദ്ധിക്കുക.  

രംഗം- ബിൽഡിങ്ങിന്റെ മുകളിൽ നിന്ന് വീണു സാരമായി പരിക്ക് പറ്റുന്ന കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്ന കൂട്ടുകാർ. അസിഫ് അലി, അജു വർഗീസ്‌, അൻജോ ജോസ്, സാജിദ് യഹിയ എന്നിവർ രംഗത്ത്. വിഷ്ണു രാഘവ് അബോധാവസ്ഥയിൽ കിടക്കുന്നു. ഇതാണ് മൊത്തം സീൻ. ഇനി ഷോട്ടിലെക്ക് പോകാം. 

1. നാല് കൂട്ടുകാർ ചേർന്ന് വിഷ്ണുവിനെ പൊക്കുന്നു. സാജിദ് യഹിയയുടെ കാലിലെ ചെരുപ്പുകൾ ശ്രദ്ധിക്കുക. അതവിടെ തന്നെ ഇരിക്കട്ടെ. അടുത്ത ഷോട്ടിലെക്ക് പോകാം. 


2. പൊക്കിയെടുത്ത വിഷ്ണുവുമായി നാല്  പേരും സീനിൽ നിന്ന് മൂവ് ചെയ്യുന്നു. ഇപ്പോഴും സാജിദ് യഹിയയുടെ കാലിലെ ചെരുപ്പുകൾ ശ്രദ്ധിക്കുക. അതവിടെ തന്നെ ഭദ്രമായി ഇരിക്കട്ടെ. അടുത്ത ഷോട്ടിലെക്ക് പോകാം. 

3. വിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാനായി റോഡിലൂടെ വരുന്ന വാഹനങ്ങളെ തടയുന്നു. ഒന്നും നിർത്തുന്നില്ല. അതിനിടെ അറിഞ്ഞോ അറിയാതെയോ സാജിദ് യഹിയയുടെ കാലിലെ ചെരുപ്പുകൾ റോഡിലേക്ക് തെറിച്ചു പോകുന്നുണ്ട്. പ്ലീസ് നോട്ട് ഇറ്റ്‌. ഇപ്പോൾ അയാളുടെ കാലുകളിൽ ചെരുപ്പില്ല. ചെരുപ്പുകൾ കിടക്കുന്ന സ്ഥലം ശ്രദ്ധിക്കുക. നീല വരയിൽ അടയാളപ്പെടുത്തിയതാണ് ചെരുപ്പും റോഡിന്റെ അതിർത്തിയും തമ്മിലുള്ള ദൂരം. അതും നോട്ട് ചെയ്യുക. അടുത്ത ഷോട്ടിലേക്ക് പോകാം. 

4. വിഷ്ണുവിനെ താങ്ങി എടുത്ത് നിൽക്കുകയാണ് മൂന്നു പേർ. അസിഫ് അലി അടുത്ത വാഹനത്തിനു കൈ കാട്ടുന്നു. തൊട്ടു പിന്നിൽ കിടന്നിരുന്ന ചെരുപ്പുകളുടെ സ്ഥാനം നോക്കുക. അതിൽ ഒന്ന് റോഡിന്റെ അതിർത്തി വരക്ക് മുകളിലായി തൊട്ട് കിടക്കുന്നത് കാണാം. അത് പോട്ടെ. ഇപ്പോൾ  സാജിദ്  യഹിയയുടെ കാലുകളിൽ ചെരുപ്പില്ല എന്ന് മാത്രം മനസിലാക്കുക.  

5. ഒടുക്കം അവരുടെ മുന്നിൽ ഒരു വാഹനം നിർത്തുകയാണ്. വിഷ്ണുവിനെ അതിലേക്ക് കയറ്റാൻ ശ്രമിക്കുകയാണ് നാല് പേരും. ഇപ്പോൾ സാജിദ് യഹിയയുടെ കാലിലേക്ക് നോക്കൂ. അത്ഭുതം!!  ആ കാലുകൾക്ക് ചെരുപ്പുകൾ തിരികെ ലഭിച്ചിരിക്കുന്നു. അതും പോട്ടെ. അടുത്ത ഷോട്ടിലെക്ക് പോകാം. 

6. വിഷ്ണുവിനെ വാഹനത്തിലേക്ക് കയറ്റി കൊണ്ടിരിക്കുന്നു. വീണ്ടും സാജിദ് യഹിയയുടെ കാലുകളിലേക്ക് ശ്രദ്ധിക്കുക. വലതു കാലിലെ ചെരുപ്പ് ഊരി വീഴുന്നു. ഇപ്പോൾ ഇടതു കാലിലെ ചെരുപ്പ് കാണാം. വലതു കാൽ കാണാനില്ല. പക്ഷേ, ചെരുപ്പ് വീണു കിടക്കുന്നത് കാണുകയും ചെയ്യാം. പ്ലീസ് നോട്ട് അതും കൂടി. അടുത്ത ഷോട്ടിലെക്ക് പോകാം. 

7. അസിഫ് അലി ഒഴികെ എല്ലാവരും വാഹനത്തിലേക്ക് കയറുന്നു. അവസാനം കയറുന്ന സാജിദ് യഹിയയുടെ കാലിലേക്ക് വീണ്ടും ഒന്ന് ശ്രദ്ധിക്കുക. വീണ്ടും അത്ഭുതം!! ചെരുപ്പില്ല. വലതു കാലിലെ ചെരുപ്പില്ലായ്മ ഇടതു കാലിനെ ബാധിച്ചതാണോ എന്ന് സംശയിക്കാം. അതോ ഇടത് കാലിലെ ചെരുപ്പ് കൂടി ഉപേക്ഷിച്ചോ ? അതും അവിടെ നിക്കട്ടെ. അടുത്ത സീൻ/ അടുത്ത  ഷോട്ടിലെക്ക് പോകാം. 

8.  അടുത്ത സീൻ ആശുപത്രിയിലാണ്. വിഷ്ണുവിനെ അഡ്മിറ്റ്‌ ചെയ്ത ശേഷം ഇനിയെന്ത് ചെയ്യണം എന്ന് കൂടിയാലോചിക്കുന്ന കൂട്ടുകാരെ കാണാം. അവസാനമായി ഒന്ന് കൂടെ സാജിദ് യഹിയയുടെ കാലിലേക്ക് ശ്രദ്ധിക്കുക. മഹാത്ഭുതം! കാലിൽ വീണ്ടും ചെരിപ്പ്. ഇതിപ്പോൾ ഇടതു കാലിൽ മാത്രമാണോ ചെരുപ്പ് എന്ന സംശയം അപ്രസക്തമാണ്. കാരണം എന്താണെന്ന് ആലോചിച്ചാൽ മനസിലാകും. 

നിസ്സാരമായ ഒരു ചെരുപ്പ് കാരണം സിനിമയിലെ സീനിൽ സംഭവിച്ച ചില അപാകതകളാണ് ഇപ്പറഞ്ഞത്. ഇതൊരു മഹാ അപരാധമൊന്നുമായി വിലയിരുത്താനാകില്ല. കാരണം എത്രയോ പ്രഗത്ഭമാരുടെ സിനിമയിൽ പോലും ഇത്തരം പാളിച്ചകൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് കണ്ടു പിടിക്കാൻ പറ്റാത്ത വിധമാകും ചില പഹയന്മാർ സിനിമയിലേക്കെത്തിക്കുക എന്ന് മാത്രം. അത്തരത്തിൽ സീൻ ചീറ്റിംഗ് നടത്തുന്ന സംവിധായകർ ഒരുപാടുണ്ട് താനും.

പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ ഒരു സിനിമ അതർഹിക്കുന്ന രീതിയിൽ നമ്മൾ ആസ്വദിക്കുമ്പോൾ/ നിരീക്ഷിക്കുമ്പോൾ  സിനിമയുടെ സാങ്കേതിക വശങ്ങൾ, തിരക്കഥാ രചനയുടെ വിവിധ വശങ്ങൾ, ക്യാമറാ ആംഗിൾസ്, സിനിമയുടെ പോരായ്മകൾ  etc പഠിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. അവിടെ നിങ്ങൾ തന്നെയാണ് നിങ്ങളുടെ സിനിമാ മാസ്റ്ററും. അത് കൊണ്ട് കൈയ്യിൽ കിട്ടുന്ന എല്ലാ സിനിമകളും നിരീക്ഷണ ബുദ്ധിയോടെ കാണുക, ആസ്വദിക്കുക. ഇനി അതല്ല, വിമർശനാത്മകമായി സിനിമയെ നിരീക്ഷിക്കുകയാണെങ്കിൽ  പോലും പഠനം സാധ്യമാക്കുക. 
-pravin- 

27 comments:

  1. ഹമ്പട വീരാ പ്രവീ കുട്ടാ ...

    ReplyDelete
    Replies
    1. ഹമ്പടാ വീരാ സണ്ണി കുട്ടാ ...അതങ്ങ് എഡിറ്റ്‌ ചെയ്തു ല്ലേ ...ഹി ഹി ..

      Delete
  2. നല്ല നിരീക്ഷണം

    ReplyDelete
    Replies
    1. Eswraaa, Ethenthaa buthakannadiyum kondano Cinima kanan erikkunnathu. Aalu kollaalo...

      Delete
    2. ഹ ഹാ ഹ ...ഭൂതക്കണ്ണാടി ഒന്നും വേണ്ട ഇത് കണ്ടു പിടിക്കാൻ ..സീനുകൾ മിന്നി മറയുമ്പോൾ പെട്ടെന്ന് തോന്നിയ ഒരു അപാകത. പിന്നെ നോക്കിയപ്പോൾ സംഗതി ശരിയാണെന്ന് മനസിലാകുകയും ചെയ്തു.

      Delete
  3. പ്രിയപ്പെട്ട പ്രവീണ്‍ നടക്കില്ലാട്ടോ ഇതൊന്നും, സിനിമ കാണുമ്പോള്‍ അതില്‍ മുഴുകണം, നിരീക്ഷിക്കാന്‍ പുറപെട്ടാല്‍ സിനിമയിലെ രസം വിടും, സിനിമ മുഴുകാന്‍ പറ്റാത്ത അത്രേം ബോറാണെല്‍ ദാ ഇതു മാതിരി ചെരിപ്പൊക്കെ നോക്കാം...ഇങ്ങനെ നിരീക്ഷിക്കെം സിനിമ ആസ്വദിക്കേം ചെയ്യുന്ന താങ്കളോടെനിക്കു ആരാധനയുണ്ട്..കാരണം അതത്ര എളുപ്പമല്ല എനിക്കു :)

    ReplyDelete
    Replies
    1. അയ്യോ ...അങ്ങിനെ എന്തേലും കുറ്റം കണ്ടു പിടിക്കാനായി നിരീക്ഷിക്കണം എന്നല്ല ഞാൻ പറഞ്ഞത് ..സിനിമ കാണുമ്പോൾ അതിൽ മുഴുകണം ..അത് തന്നെയാ വേണ്ടത് . അങ്ങിനെ മുഴുകിയിരുന്നാലും ഇതൊക്കെ ചിലപ്പോൾ യാദൃശ്ചികമായെങ്കിലും നമ്മുടെ ശ്രദ്ധയിൽ പെടും. ഇവിടെ സീൻ കണ്ടിന്യൂറ്റിയുടെ കാര്യം പറഞ്ഞപ്പോൾ ഈ അടുത്ത് കണ്ട സിനിമയിൽ നിന്ന് ഞാൻ അത് ഉദാഹരിക്കാൻ ശ്രമിച്ചു എന്ന് മാത്രം .. ഒരു സിനിമ തന്നെ പല തരത്തിൽ പ്രേക്ഷകന് കാണാം. അതിൽ കാര്യമില്ല .ഒരു സിനിമ അത് അർഹിക്കുന്ന പ്ലാറ്റ് ഫോമിൽ നിന്ന് കാണണം . സി ഐ ഡി മൂസ കണ്ട മനസ്സ് കൊണ്ട് മറ്റൊരു സി ഐ ഡി സിനിമ കാണാൻ സാധിക്കില്ല. രണ്ടും രണ്ടു തരത്തിലായിരിക്കും ട്രീറ്റ് ചെയ്തിട്ടുണ്ടാകുക. ഇനി അങ്ങിനെയൊക്കെ കാണാൻ ശ്രമിച്ചിട്ടും സിനിമ നമ്മളുമായി ഒത്തു പോകുന്നില്ല എങ്കിൽ ആ സിനിമയെ വ്യക്തിപരമായി മോശമെന്ന് നിരീക്ഷിക്കുക തന്നെ ചെയ്യാം. എന്തായാലും ഈ ത്രെഡ് വളരെ വിശദമായി തന്നെ വിവരിക്കേണ്ടതുണ്ട്. സാധ്യമെങ്കിൽ അടുത്ത പോസ്റ്റ്‌ ഇതുമായി ബന്ധപ്പെട്ടത് തന്നെ ..

      നന്ദി ഗൌരി നാഥൻ ...

      Delete
  4. ഈ നിരീക്ഷണത്തെ സമ്മതിച്ചിരിക്കുന്നു കേട്ടൊ ഭായ്

    ReplyDelete
  5. നമിച്ചു ഗുരുവേ... ഞാൻ പടം കാണുമ്പോൾ എന്നെകൊണ്ട് പറ്റാറില്ല ഇങ്ങനെ സൂഷ്മമായി ശ്രദ്ധിക്കാൻ... നല്ല നിരീക്ഷണം.... ആശംസകൾ.....

    ReplyDelete
    Replies
    1. ഹ ഹ ... നമിക്കണ്ട ...ഇത് പെട്ടെന്ന്‍ മനസിലാകും സിനിമ കാണുമ്പോള്‍

      Delete
  6. "ശ്രദ്ധയാണ് എല്ലാം"....ശ്രീരാമ കൃഷ്ണ പരമ ഹംസൻ

    ReplyDelete
  7. നന്നായിരിക്കുന്നു... :-)

    ReplyDelete
  8. Myaarakam Praveen bhai... :) LENS um pidicchangane irikyaa le ??

    ReplyDelete
    Replies
    1. ഹ ഹ ...ലെൻസ്‌ വേണ്ടാ ... സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ ചെരുപ്പ് തെറിച്ചു പോകുന്നത് വ്യക്തമായി കാണാം. പിന്നെ തോന്നിയ ഒരു സംശയത്തിന്റെ പിന്നാലെ പോയപ്പോൾ ആണ് മുഴുവനും പ്രശ്നമാണ് എന്ന് ബോധ്യമായത്.

      Delete
  9. ബല്ലാത്ത പഹയന്‍ ...
    ഇത്തരം മൈന്യൂട്ട് കാര്യങ്ങള്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ശ്രദ്ധിക്കുന്നവര്‍ വിരളം. ഒരു നല്ല സിനിമ നിരൂപകന്‍ ആവണമെങ്കില്‍ ഈ വഴികളിലൂടെയോക്കെയുള്ള സഞ്ചാരം കൂടിയേ മതിയാകൂ. ആ അവസാന പേരഗ്രാഫില്‍ പറഞ്ഞ ആ പഠനം എന്നെ പോലൊരു മണ്ണുണ്ണി പ്രേഷകന് സാധ്യമാകും എന്ന ഒരഹങ്കാരവും ബാക്കി വെക്കാതെ പോകുന്നു. വീണ്ടും വരാം

    ReplyDelete
    Replies
    1. ഹ ഹ വേണുവേട്ടാ .. അഹങ്കാരീ ... ഹ ഹാഹ് ഹ ..

      Delete
  10. ഛെ.. ആ ഫ്ലോ കളഞ്ഞു.. :p

    ReplyDelete
  11. അണ്ണാ നിങ്ങളൊരു സംഭവം തന്നെ.ഇതൊക്കെ എങ്ങനെ കണ്ടുപിടിച്ചു

    ReplyDelete
  12. കൊള്ളാം !!!

    ReplyDelete