Sunday, November 17, 2019

ANNA - ഒരു ലേഡി സ്പൈ ത്രില്ലർ

സംഭവ ബഹുലമായ ഒരു സ്ത്രീ ജീവിതമാണ് അന്നയുടേത്. ഒരു പെണ്ണ് ആയതിന്റെ പേരിൽ മാത്രം  സഹിക്കേണ്ടി വരുന്ന പീഡനങ്ങളും  അധിക്ഷേപങ്ങളുമൊക്കെ അവളെ ഒരു  ഘട്ടത്തിൽ ആത്മഹത്യ വരെ ചെന്നെത്തിക്കുന്നുണ്ട്. പക്ഷെ സ്വന്തം ശക്തിയിലും കഴിവിലുമൊക്കെയുള്ള വിശ്വാസവും തിരിച്ചറിവുമൊക്കെ അവളെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കയറാൻ പ്രേരിപ്പിക്കുന്നു. 

ഒരേ ഒരു ലക്ഷ്യം മാത്രം - എത്ര കഷ്ടപ്പെട്ടിട്ടായാലും ശരി അത് വരെ അനുഭവിച്ച  വേദനകളിൽ നിന്നും  അവകാശ നിഷേധങ്ങളിൽ നിന്നുമൊക്കെ ഒരു മോചനം വേണം. അതിലേറെ അവൾ ആഗ്രഹിക്കുന്നത് ആത്യന്തികമായ സ്വാതന്ത്ര്യമാണ്. ഒരു കെട്ടുപാടുകളിലും കുടുങ്ങി കിടക്കാതെ, ആർക്കും വിധേയപ്പെട്ട് ജീവിക്കാതെ സ്വന്തം ജീവിതം സ്വന്തം  രീതിക്ക്  ജീവിച്ചു തീർക്കാനുള്ള സ്വാതന്ത്ര്യം. അതിന് അവൾക്ക് കിട്ടുന്ന ഒരു ഓഫർ ആണ് സ്വാതന്ത്ര്യത്തിനായുള്ള അവളുടെ പോരാട്ടം. അഥവാ ആ പോരാട്ടം തന്നെയാണ് 'അന്ന'. 


സോവിയറ്റ് യൂണിയന്റെ പ്രതാപ കാലത്തെ ചാരസംഘടന KGB യും അമേരിക്കൻ രഹസ്യാന്വേഷണ സംഘമായ CIA യുമൊക്കെ തമ്മിലുള്ള പൊളിറ്റിക്സിന്റെ പശ്ചാത്തലമാണ് സിനിമക്ക്. 1985 ൽ മോസ്‌കോയിൽ നിന്ന് തുടങ്ങി 1990 കളിലെ പാരീസിലേക്ക് എത്തി നിക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് 'അന്ന' മുന്നേറുന്നത്. 

ആകെ മൊത്തം ടോട്ടൽ = ഒരു സ്പൈ ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ സിനിമയുടെ നട്ടെല്ല് അന്ന എന്ന കഥാപാത്രം തന്നെയാണ്. സെക്‌സും വയലൻസും  റിവഞ്ചും ട്വിസ്റ്റുകളും നിറഞ്ഞ കഥാ വഴികൾ.. സ്റ്റീവൻ സ്പിൽബർഗിന്റെ പഴയ 'മ്യൂണിച്'  അടക്കമുള്ള പല സ്പൈ ത്രില്ലർ സിനിമകളും ഓർത്തു പോകുമെങ്കിലും 'അന്ന' അത് പോലെയൊരു പെർഫെക്റ്റ്  ബ്ലെൻഡ് അല്ല എന്ന് മാത്രം. 

*വിധി മാർക്ക് = 7/10 

-pravin- 

1 comment:

  1. സോവിയറ്റ് യൂണിയന്റെ പ്രതാപ കാലത്തെ ചാരസംഘടന KGB യും അമേരിക്കൻ രഹസ്യാന്വേഷണ സംഘമായ CIA യുമൊക്കെ തമ്മിലുള്ള പൊളിറ്റിക്സിന്റെ പശ്ചാത്തലമാണ് സിനിമക്ക്. 1985 ൽ മോസ്‌കോയിൽ നിന്ന് തുടങ്ങി 1990 കളിലെ പാരീസിലേക്ക് എത്തി നിക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് 'അന്ന' മുന്നേറുന്നത്.

    ReplyDelete