മകനെ നഷ്ടപ്പെടാതിരിക്കാൻ എന്തും ചെയ്യാൻ സാധിക്കുന്ന ഒരു അച്ഛൻ..നഷ്ടപ്പെട്ട മകളെ ഓർത്ത് ജീവിതം കൈവിട്ടു കളഞ്ഞു കൊണ്ടിരിക്കുന്ന മറ്റൊരു അച്ഛൻ. ഇങ്ങിനെ രണ്ട് അച്ഛന്മാരുടെ കഥ എന്ന് പറയാമെങ്കിലും Breathe ഓർമ്മപ്പെടുത്തുന്ന കാര്യങ്ങൾ മറ്റു ചിലതാണ്.
പ്രിയപ്പെട്ടവരെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ക്രൂരതയുടെ ഏതറ്റം വരെയും പോകാൻ സാധിക്കുന്നു ചില മനുഷ്യർക്ക്. അതും സ്നേഹത്തിന്റെ പേരിൽ. മാധവന്റെ ഡാനി അപ്രകാരം ഒരു കൂളായ മനുഷ്യനിൽ നിന്നും ഒരു സൈക്കോ ലെവലിലേക്ക് പരിണാമപ്പെടുന്നത് കാണാം.
അവയവ ദാതാക്കൾ വേട്ടയാടപ്പെടുന്ന ഈ കഥയിൽ ലോജിക്കില്ലായ്മയുടെ ചില പ്രശ്നങ്ങൾ ഇല്ലാതില്ല. എങ്കിലും ഇമോഷണലി നമ്മളുമായി കണക്ട് ചെയ്യുന്ന ഒരു കഥയിൽ അതൊരു കല്ല് കടിയായി അനുഭവപ്പെടുന്നില്ല എന്ന് മാത്രം.
അമിത് സാദിന്റെ കബീർ സാവന്ദ് എന്ന കഥാപാത്രം മെമ്മറീസിലെ പൃഥ്വിരാജിന്റെ സാം അലക്സ് എന്ന കഥാപാത്രവുമായി സാമ്യത പുലർത്തുന്നുണ്ടെങ്കിലും ഈ സീരീസിൽ മാധവനൊപ്പം തന്നെ കട്ടക്ക് കട്ടയായി നിറഞ്ഞു നിന്നു.
ആകെ മൊത്തം ടോട്ടൽ = സസ്പെന്സിനു പ്രാധാന്യം ഇല്ലെങ്കിലും എട്ടു എപ്പിസോഡുകളിലും ആകാംക്ഷ നിലനിർത്തിയ സംവിധാന മികവ് എടുത്തു പറയേണ്ടതാണ് .
*വിധി മാർക്ക് = 8/10
-pravin-
ReplyDeleteപ്രിയപ്പെട്ടവരെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ക്രൂരതയുടെ ഏതറ്റം വരെയും പോകാൻ സാധിക്കുന്നു ചില മനുഷ്യർക്ക്. അതും സ്നേഹത്തിന്റെ പേരിൽ. മാധവന്റെ ഡാനി അപ്രകാരം ഒരു കൂളായ മനുഷ്യനിൽ നിന്നും ഒരു സൈക്കോ ലെവലിലേക്ക് പരിണാമപ്പെടുന്നത് കാണാം