എനിക്ക് കടൽ കാണിച്ചു തരുമോ എന്ന് അവൾ ചോദിച്ചു. അവൻ അവൾക്ക് മനോഹരമായൊരു കടൽ കാണിച്ചു കൊടുത്തു.
ശരിക്കും പറഞ്ഞാൽ കഥ അത്രേ ഉള്ളൂ പക്ഷേ എത്ര ഗംഭീരമായിട്ടാണ് മുസ്തഫ അതിനെ ത്രില്ലടിപ്പിക്കുന്ന ഒരു കൊച്ചു സിനിമയാക്കി മാറ്റിയത്.
ഒരു നാട്ടിൻപുറത്തുകാരിയുടെ വക തിരിവില്ലാത്ത പ്രണയവും, തിരിച്ചറിവും, കഥയിൽ വന്നു പോയ ഉത്തരമുള്ളതും ഇല്ലാത്തതുമായ കടങ്കഥകളും, മാറി മറയുന്ന നായക-പ്രതിനായക സങ്കൽപ്പങ്ങളുമെല്ലാം കൂടി ചേർന്നപ്പോഴുണ്ടായ പിരി മുറക്കത്തിലാണ് 'കപ്പേള' മനോഹരമായത്.
മുസ്തഫ ഒരു നല്ല നടൻ മാത്രമല്ല സംവിധായകൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു ആ പിന്നെ ശ്രീനാഥ് ഭാസി-അന്ന ബെൻ - റോഷൻ.. മൂന്നാളും കിടുവാണ് കേട്ടോ.
ആകെ മൊത്തം ടോട്ടൽ = ചെറിയൊരു കഥയെങ്കിലും ആളെ പിടിച്ചിരുത്തുന്ന വിധം അവതരിപ്പിക്കാൻ സാധിച്ചിടത്ത് തന്നെയാണ് കപ്പേള നല്ലൊരു സിനിമയായത്.
*വിധി മാർക്ക് = 7.5/10
-pravin-
ഈ സിനിമയുടെ മുന്നണിയിലും പിന്നണിയിലുമുള്ള ഏവരും അഭിനനന്ദനം അർഹിക്കുന്നു
ReplyDelete