4 episodes മാത്രമേ ഉള്ളൂ എന്നത് കൊണ്ട് പെട്ടെന്ന് കണ്ടു തീർക്കാവുന്ന ഒരു Web series ആണ് Betaal . ഹൊറർ/ഫാന്റസി ഗണത്തിൽ പെടുത്താവുന്ന ഒരു കഥ എന്ന് പറയാം. കെട്ടുകഥകളുടെ ദുരൂഹതകളിൽ നിന്ന് തുടങ്ങി വല്ലാത്തൊരു ഭീകര സാഹചര്യത്തിലേക്ക് കഥ പറഞ്ഞെത്തുന്നുണ്ട്.
വിദേശ സിനിമകളിലൂടെ കണ്ടു മനസ്സിലാക്കിയ സോംബികളിൽ നിന്ന് മാറി പ്രേതബാധയും മന്ത്രവാദവും പൂജയുമൊക്കെ കൂടെ ചേർത്ത് ഇന്ത്യൻ പശ്ചാത്തലത്തിലെ പുതിയൊരു ടൈപ്പ് സോംബിയെ കാണാൻ കിട്ടി 'ബേതാലി'ൽ. ലോജിക്ക് നോക്കാൻ നിന്നാൽ നിരാശപ്പെടും എന്നത് വേറെ കാര്യം.
മണ്ണടിഞ്ഞു പോയ പഴയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചുവപ്പ് കോട്ടണിഞ്ഞ പട്ടാളക്കാരൊക്കെ കൂടെ സോംബികളായി തിരിച്ചു വന്നാൽ എന്ത് സംഭവിക്കും എന്ന ചിന്തയിൽ നിന്നായിരിക്കാം ഒരു പക്ഷേ 'Betaal' തുടങ്ങിയത് . 5
ആകെ മൊത്തം ടോട്ടൽ = ഒരു Tumbbad ഒന്നും പ്രതീക്ഷിക്കാതെ കണ്ടാൽ Betaal നിരാശപ്പെടുത്തില്ല.
* വിധി മാർക്ക് = 5.5 /10
-pravin-
ഏതിലാണ് പ്രൈമിലോ ,നെഫ്ലിക്സിലോ ?
ReplyDeleteNetflix
Delete