Tuesday, March 30, 2021

യുവം


പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാകുകയും വിൽക്കപ്പെടുകയുമൊക്കെ ചെയ്യുന്ന ഈ കാലത്ത് ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ട ചില കാര്യങ്ങളെ പ്രമേയവത്ക്കരിച്ച സിനിമയാണ് 'യുവം'.

പേര് സൂചിപ്പിക്കുന്ന പോലെ സിനിമയുടെ പ്രമേയത്തിൽ യുവത്വത്തിന്റെ ഒരു ആവേശവും തീയുമൊക്കെ ഉണ്ട് .പക്ഷേ അതെല്ലാം ഒരു എന്റർടൈനർ സിനിമയിലേക്ക് ഒതുങ്ങി പോയെന്നു മാത്രം.

നഷ്ടത്തിലോടുന്ന KSRTCയെ ലാഭത്തിലാക്കാൻ ഒരവസരം കിട്ടുന്ന മൂന്ന് വക്കീലന്മാരിലൂടെ കഥ എന്ന് ചുരുക്കിപ്പറയാം. പൊതുജനങ്ങളുടെ കാര്യത്തിൽ കോടതികൾക്ക് എത്രമാത്രം ഇടപെടലുകൾ നടത്താനാകുമെന്നും കോടതിയുടെ പ്രത്യേക അധികാരം നമ്മുടെ നാട്ടിൽ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നൊക്കെ ചിന്തിപ്പിക്കുന്ന കോടതി സീനുകൾ നന്നായിരുന്നു.

ഗൗരവമായി പറയേണ്ട ഒരു വിഷയം സിനിമയുടെ തീമായി വന്നിട്ടുണ്ടെങ്കിലും ആ വിഷയത്തിന്റെ ഗൗരവം അവതരണപരമായി അനുഭവപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടില്ല. അവസാന സീനുകളിലേക്ക് എത്തുമ്പോൾ ആ കല്ല് കടി കൂടുന്നുമുണ്ട്.

വലിയ താര നിരകളൊന്നുമില്ലെങ്കിലും പ്രകടനം കൊണ്ട് ആരും മോശമാക്കിയില്ല. അമിത് കൊള്ളാം ..ഇന്ദ്രൻസിന്റെ വക്കീൽ കഥാപാത്രവും നന്നായിരുന്നു.

ആകെ മൊത്തം ടോട്ടൽ = പോരായ്മാകളുണ്ടെങ്കിലും കണ്ടിരിക്കാവുന്ന ഒരു കുഞ്ഞു സിനിമ .

*വിധി മാർക്ക് =5.5 / 10

-pravin-

1 comment:

  1. പടം മനോരമയിൽ കണ്ടിരുന്നു..
    ഗൗരവമായി പറയേണ്ട ഒരു വിഷയം സിനിമയുടെ തീമായി വന്നിട്ടുണ്ടെങ്കിലും ആ വിഷയത്തിന്റെ ഗൗരവം അവതരണപരമായി അനുഭവപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടില്ല.

    ReplyDelete