ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത് സൈഫ് അലി ഖാനും കരീനാ കപൂറും പ്രധാന വേഷങ്ങളില്‍ എത്തിയ ഈ സിനിമ റിലീസ് ആകുന്ന സമയത്ത് തന്നെ വിവാദമാകുകയും പാകിസ്താനില്‍ നിരോധിക്കുകയുമുണ്ടായിരുന്നു.
കിലുക്കം സിനിമയില്‍ ജഗതി പറയുന്ന പോലെ ഒരു വെടിയും പൊകയും മാത്രമേ ഞാന്‍ കണ്ടുള്ളൂ എന്ന പോലെയാണ് ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ അവസ്ഥ. കഥയും മറ്റ് നൂലാമാലകളും ചിന്തിച്ചു കഴിഞ്ഞാല്‍ വട്ടായി പോകും എന്നുള്ളത് കൊണ്ട്, സ്ക്രീനില്‍ കാണുന്ന കാഴ്ച കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാതെയങ്ങു കാണുക എന്നത് മാത്രമാണ് പ്രേക്ഷകന് സംവിധായകന്‍ അനുവദിച്ചിട്ടുള്ള ഏക ആസ്വാദന സ്വാതന്ത്ര്യം.
തുടക്കം മുതല്‍ ഒടുക്കം വരെയുള്ള സീനുകൾ പല പല രാജ്യങ്ങളിലും ചിത്രീകരിച്ചു കൊണ്ടാണ് കഥ പറയുന്നത്. Cinematography നന്നായി എന്നതൊഴിച്ചാല്‍ പല രംഗങ്ങളും മിനിമം യുക്തിക്ക് നിരക്കാനാകാത്തതും നിലവാരം പുലര്‍ത്താത്തതുമാണ് എന്നേ പറയാന്‍ സാധിക്കുന്നുള്ളൂ.
ആകെ മൊത്തം ടോട്ടല്‍ = ഒരു ആവറേജ് നിലവാരം പുലര്‍ത്താന്‍ കഷ്ട്ടപ്പെടുന്ന ഒരു കത്തി സിനിമ.
*വിധി മാര്‍ക്ക് = 4 /10
ഈ പടത്തിനുപറ്റിയ പേര് ഹണിമൂണ്‍എന്നാണ്. സൈഫ് അലി ഖാനും കരീനാകപൂറും ഒന്നിച്ചുള്ളരു കുറെ സംഭവങ്ങള്‍ .
ReplyDeleteഇത് കണ്ടാല്‍ ജെയിംസ് ബോണ്ട് തൂങ്ങിച്ചാവും
ReplyDelete