സിനിമയിലെ വിക്കി എന്ന നായക കാഥാപാത്രം തൊഴില്‍ രഹിതനും ജീവിതത്തോട് അലസമായ കാഴ്ചപ്പാടുകള്‍ വച്ച് പുലര്‍ത്തി കൊണ്ട് നടക്കുന്നവനുമായാ ഒരു ചെറുപ്പക്കാരന്‍ ആണ്. ഈ കാരണം കൊണ്ട് തന്നെ സ്വന്തം വീട്ടില്‍ ഇവനൊരു തലവേദനയാണ്. ഒരിക്കല്‍ fertility clinic നടത്തുന്ന ഡോക്റ്റര്‍ ബല്‍ദേവ്നെ പരിചയപ്പെടുന്നു. ബല്‍ദേവ് സ്വന്തം ക്ലിനിക് നടത്തുന്നതോടൊപ്പം ഒരു sperm bank കൂടി നടത്തുന്നുണ്ട്. കുട്ടികളില്ലാത്ത ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് ഉന്നതകുലജാതരായ ആളുകളുടെ ബീജം കൊടുക്കുകയും, അത് കൊണ്ട് കുട്ടികള്‍ ഉണ്ടാകുന്ന സന്തുഷ്ടരായ ദമ്പതിമാര്‍ ഡോക്ടർക്ക് സ്നേഹ സമ്മാനങ്ങളും പണവും നല്‍കി വരുന്നു.
വിക്കിയെ അത്തരത്തിലൊരു ബീജ ദാതാവാക്കി മാറ്റുന്നതില്‍ ഡോക്ടർ വിജയിക്കുന്നു. ആഗ്രഹിക്കുന്ന പണവും മറ്റ് സമ്മാനങ്ങളും കിട്ടിക്കൊണ്ടിരിക്കുന്ന വിക്കി ജീവിതത്തില്‍ സന്തോഷവാനാകുന്നു. ആയിടക്ക് ബാങ്കില്‍ വച്ച് പരിചയപ്പെടുന്ന ഒരു ബംഗാളി യുവതി ആഷിമയുമായി വിക്കി പ്രണയത്തിലാകുന്നു. വീട്ടുകാരുടെ എതിര്‍പ്പുകളെ രണ്ടു പേരും ശക്തമായി നേരിടുന്നു. അവരുടെ സമ്മതപ്രകാരം തന്നെ വിവാഹവും നടക്കുന്നു. ആഷിമക്ക് ഒരു കുഞ്ഞിന്‍റെ അമ്മയാകാന്‍ സാധിക്കില്ല എന്നറിയുമ്പോഴും വിക്കി അവളെ കൈവിടുന്നില്ല. പക്ഷെ, അതിനിടയില്‍ വിക്കിയുടെ ബീജ ദാനത്തെ കുറിച്ച് ആഷിമ അറിയാനിടയാകുന്നു. വിക്കിയുടെ നിലപാടുകളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്നതോടൊപ്പം തന്നെ ആഷിമ വിക്കിയുമായി പിരിയുന്നു.
തുടര്‍ന്നങ്ങോട്ട് ഡോക്ടറുടെ മധ്യസ്ഥത്തില്‍ കാര്യങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്നതോടൊപ്പം വിക്കിയേയും ആഷിമയെയും കുഞ്ഞുങ്ങളില്ലാത്ത അച്ഛനമ്മമാരുടെ ദുഖത്തെ കുറിച്ച് ഡോക്ടർ പറഞ്ഞു മനസിലാക്കുന്നു. വിക്കിയുടെ ബീജദാനം കൊണ്ട് മാത്രം ജീവിതത്തില്‍ ഒരു കുഞ്ഞിന്‍റെ അച്ഛനും അമ്മയുമായി തീർന്ന സന്തുഷ്ടരായ ഒരുപാട് ദമ്പതിമാരെ തന്‍റെ ക്ലിനിക്കിന്റെ വാര്‍ഷിക ദിനത്തില്‍ ഡോക്ടർ വിക്കിക്കും ആഷിമക്കും കാണിച്ചു കൊടുക്കുന്നുണ്ട്. വിക്കിയുടെ ബീജത്താല്‍ ഉണ്ടായ കുട്ടികളുടെ അച്ഛനമ്മമാരെ മാത്രമേ ആ വാർഷിക ദിനത്തിൽ സംബന്ധിക്കുന്നതിനായി ക്ഷണിച്ചിരുന്നുള്ളൂ എന്ന് ഡോക്ടർ ആഷിമയോടും വിക്കിയോടും പറയുന്നുണ്ട്. ആ സമയം അവിടെയുണ്ടായിരുന്ന 53 കുഞ്ഞുങ്ങളെയും വിക്കി അതിശയത്തോടെ നോക്കി കാണുമ്പോള്‍ ആഷിമ ആ കുഞ്ഞുങ്ങളെയെല്ലാം ഒരമ്മയുടെ കണ്ണുകളാൽ നോക്കി കാണാന്‍ ശ്രമിക്കുകയായിരുന്നു.
വിക്കിയായി ആയുഷ്മാന്‍ ഖുരാനയും, ഡോക്ടര്‍ ബല്‍ദേവ് ആയി അന്നു കപൂറും, ആഷിമയായി യാമി ഗൌതമും മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു.
ആകെ മൊത്തം ടോട്ടല്‍ = ഒട്ടും ബോറടിപ്പിക്കാതെ രസകരമായ ഭാഷയില്‍ ഒരു വ്യത്യസ്ത കഥ അവതരിപ്പിച്ചിരിക്കുന്നു. സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തോടുള്ള അനാവശ്യ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും വിമര്‍ശനങ്ങളും ഒഴിവാക്കി കൊണ്ട് കാണാന്‍ തയ്യാറെങ്കില്‍ കണ്ടിരിക്കാന്‍ പറ്റിയ ഒരു കൊച്ചു സിനിമ തന്നെയാണിത്.
*വിധി മാര്‍ക്ക് = 7.5 /10
-pravin-
അശ്ലീല തമാശകള്‍ കുത്തി നിറയ്ക്കാമായിരുന്ന ഒരു വിഷയത്തെ അതില്ലാതെ മികച്ചരീതിയില്‍ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ ഒരു പ്രത്യേകത.
ReplyDeleteExactly ..
Deleteനല്ല രസമുള്ള പടമാണ് ഇനി ഇതിനെ ജനപ്രിയ നായകന്‍ റീ മേക്ക് ചെയ്യുന്നു എന്ന് കേട്ട് അപ്പോള്‍ അതില്‍ ഇല്ലാത്ത അശ്ലീല തമാശകള്‍ നമുക്ക് മലയ്ലതിലൂടെ കേട്ട് വെറുക്കാം
ReplyDeletevery good movie,interesting story ,and the movie gives a good message to the society,don't miss it
ReplyDeletegood movie
ReplyDeleteee padavum njan kandu...
ReplyDeletenalla oru concept aanu...
ithile 'paani da rang dekh ke ...' enna gaanam adipoli...
gaayakanaakan ethi nadanaaya oru kalaakaaranaanu aayushman khurana...
ee padathineppatti sharukh paranja vaakkukal kettirunnuvo?
"peise banaana tho dhaayi haath ke kaam hei...."
artham manassilaayikaanumenn vishwasikkunnu.
anyway it was a wonderful combination with a kolkatha girl nd a punjaabi boy.