Tuesday, September 25, 2012

പകര്‍ന്നാട്ടം

സി. പി ഉദയഭാനുവിന്റെ രചനയില്‍ ജയരാജ് സംവിധാനം ചെയ്ത് ജയറാം, സബിതാ ജയരാജ്‌ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച സിനിമയായിരുന്നു പകര്‍ന്നാട്ടം. 

ജയരാജ് പലപ്പോഴും ഒഴുക്കിനെതിരെ നീന്തുന്ന ഒരു സംവിധായകനായിട്ടാണ് തോന്നിയിട്ടുള്ളത്. ഒരേ ഫോര്‍മാറ്റില്‍ ഉള്ള പടങ്ങള്‍ മാത്രമായി സംവിധാനം ചെയ്യാന്‍ ജയരാജ് തുനിഞ്ഞിട്ടില്ല എന്ന് വേണം കരുതാന്‍..,. വിദ്യാരംഭം തൊട്ട്   പകര്‍ന്നാട്ടം വരെയുള്ള ജയരാജ് സിനിമകളിലൂടെ  ഒന്ന് കണ്ണോടിച്ചാല്‍ അത് മനസിലാക്കാവുന്നതേയുള്ളൂ. 

സ്വന്തം ആദര്‍ശവും ജീവിതവും താന്‍ വിശ്വസിക്കുന്ന പാര്‍ട്ടിക്ക് തീറെഴുതി കൊടുത്ത് കൊണ്ട് ജീവിതം ഹോമിക്കുന്നവന്റെ കഥയാണ് പകര്‍ന്നാട്ടം പ്രേക്ഷകന് മുന്നില്‍ പങ്കു വക്കുന്നത്. തോമസ്‌ (ജയറാം ) അത്തരത്തിലുള്ള ഒരാളായിരുന്നു. സാമൂഹിക വിഷയങ്ങള്‍ നാടകങ്ങളായി അവതരിപ്പിക്കുക വഴി സമൂഹബോധവല്‍ക്കരണം സാധ്യമാകും എന്ന വിശ്വാസം പുലര്‍ത്തുന്ന ഒരാള്‍ കൂടിയാണ് തോമസ്.ഇതേ താല്പ്പര്യവുമായി നാടകങ്ങളുമായി സഹകരിക്കുന്ന മീരയുമായുള്ള  (സബിത ജയരാജ്‌ ) തോമസിന്‍റെ പ്രണയവും കഥയിലെ മറ്റൊരു ഭാഗമാണ്.

 നമ്പൂതിരി സമുദായത്തിലെ കര്‍ശന നിയമവ്യവസ്ഥകളില്‍ നിന്ന് കൊണ്ട് തന്നെയാണ് മീര തോമസിനെ ആത്മാര്‍ഥമായി ഇഷ്ട്ടപ്പെടുന്നത്. പതിവ് സിനിമകളിലെ പോലെ അച്ഛന്‍ കഥാപാത്രം ഇവരുടെ പ്രണയത്തിനു മുന്നില്‍ ഒരു വില്ലനായി അവതരിക്കുന്നില്ല എന്നതാണ് കഥയിലെ മറ്റൊരു ആശ്ചര്യം. ഇവിടെ അച്ഛന്‍റെ അനുജന്മാരും മറ്റുമാണ് പ്രണയത്തിനു എതിരായി നില്‍ക്കുന്നത്. പക്ഷെ, പാര്‍ട്ടിക്ക് വേണ്ടി കുറ്റം ഏറ്റെടുത്തു ജയിലില്‍ പോകുന്ന തോമസിന് തന്‍റെ ജീവിതവും പ്രണയവുമെല്ലാം മറക്കേണ്ടി വരുന്നുണ്ട്. 

കാലഘട്ടത്തിനു അനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമയില്‍ കൊണ്ട് വരാന്‍ കഥാകൃത്തിനും സംവിധായകനും കഴിഞ്ഞിട്ടില്ല എന്ന് പറയേണ്ടിയിരിക്കുന്നു. സകലമാന തെളിവുകളോടും കൂടെ  അറസ്റ്റ് ചെയ്യപ്പെടുന്ന ഭീകരവാദികളും തീവ്രവാദികളും വരെ മരണ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു  കൊണ്ട് ജയിലില്‍ സുഖവാസം അനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ പോലും രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ സ്വമേധയാ അറസ്റ്റ് വരിക്കുന്ന നായകനെ തൂക്കി കൊല്ലാന്‍ വിധിക്കുകയും, ഒട്ടും കാലതാമസമില്ലാതെ ആ കര്‍ത്തവ്യം ഭംഗിയായി  നിറവേറ്റപ്പെടുകയും ചെയ്യുന്ന രംഗങ്ങള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് യോജിക്കാനാകാത്ത അസ്വാഭാവികതകളില്‍ ഒന്ന് മാത്രം. 

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിലെ ജീവിക്കുന്ന സ്മാരകങ്ങളെ സിനിമയിലെ മനുഷ്യസ്നേഹിയായ തോമസിലൂടെ സംവിധായകന്‍ പ്രേക്ഷകനെ ഓര്‍മപ്പെടുത്തുന്നത് മാത്രമാണ് ഈ സിനിമയുടെ ഏക സാമൂഹിക പ്രതിബദ്ധത. 

ആകെ മൊത്തം ടോട്ടല്‍ = ജയരാജിന്‍റെ മുന്‍കാല ആര്‍ട്ട്‌ സിനിമകളിലെ നിലവാരത്തില്‍  നിന്നും ഏറെ പിന്നോക്കം പോയ ഒരു സിനിമയായി മാത്രമേ പകര്‍ന്നാട്ടത്തെ കാണാന്‍ സാധിക്കുന്നുള്ളൂ. മനോഹരമായ ചില ഷോട്ടുകള്‍ സിനിമയിലെ അഭിനന്ദനീയമായ ഒന്നാണ്. 
*വിധി മാര്‍ക്ക്‌ = 3.5/10
-pravin- 

10 comments:

  1. ഇതും കണ്ടല്ലേ എനിക്കും പറ്റിപോയി,എല്ലാവരും പരാജിതരായ ഒരു സിനിമ ക്യാമറമാന്‍ ഒഴിച്ച്.

    ReplyDelete
    Replies
    1. അതെ കാത്തി, ക്യാമറ മാന്‍ കുറച്ചു കഷ്ട്ടപ്പെട്ടിട്ടുണ്ട് ...പാവം..

      Delete
  2. കാണാന്‍ ഒരു രക്ഷയുമില്ല !
    ആശംസകളോടെ...
    അസ്രുസ്.

    ഞാനെയ്‌...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/
    ads by asrus !

    ReplyDelete
    Replies
    1. തീര്‍ച്ചയായും...ഞാന്‍ നേരത്തെ വന്നിരുന്നു . ആ ഫോണ്ട് കളര്‍ ഒന്ന് മാറ്റാന്‍ നോക്ക് ട്ടോ. ഈ സിനിമ യു ടൂബില്‍ ഉണ്ടെന്നാണ് തോന്നുന്നത്...

      Delete
  3. ഇപ്പോള്‍ വിദേശ സിനിമകള്‍ കാണുന്നതാണ് നല്ലതെന്നു തോന്നുന്നു.

    ReplyDelete
    Replies
    1. അതെ...ഇടയ്ക്കും എനിക്കും അങ്ങിനെ തന്നെ തോന്നാറുണ്ട് ..

      Delete
  4. എന്തോ എനിക്കെ പടം നന്നായി ഫീല്‍ ചെയ്തു ഓരോ ഫ്രെയിമും ഞാന്‍ആസ്വദിച്ചു നല്ല പടം

    ReplyDelete
    Replies
    1. നല്ല ഫ്രൈം ..cinematography ഒക്കെ എനിക്കും ഇഷ്ടമായി..പക്ഷെ ഇതേ തീം എത്രയോ തവണ കണ്ടു മറന്നതിനാല്‍ ഒരു പുതുമ തോന്നിയില്ല..ലാഗിംഗ് അനുഭവപ്പെട്ടു...

      Delete
  5. എനിക്കും പടം ഇഷ്ടമായി. നല്ല ഫ്രെയിംസ് :) കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രം

    ReplyDelete
    Replies
    1. K. well ..അഭിപ്രായം പലവിധം എന്നാണല്ലോ ...

      Delete