Tuesday, October 16, 2012

Oh My God (OMG)



ഉമേഷ്‌ ശുക്ല സംവിധാനം ചെയ്ത് പരേഷ് റാവല്‍ ,അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് Oh My God (OMG). സിനിമയുടെ നിര്‍മാതാക്കളും ഇവരൊക്കെ തന്നെ. 'Kanji Virudh (vs) Kanji' എന്ന ഗുജറാത്തി നാടകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഭവേഷ്  മണ്ടാലിയയും ഉമേഷ്‌ ശുക്ലയും കൂടി ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അതെ സമയം മേല്‍പ്പറഞ്ഞ നാടകം,  'The Man Who Sued God' എന്ന ആസ്ട്രേലിയന്‍ സിനിമയില്‍ നിന്നും കടമെടുത്തതാണെന്ന്  പലരും അഭിപ്രായപ്പെടുന്നു. എന്തായാലും രണ്ടു കഥയുടെയും ആശയം ഒന്നാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല എന്ന് കരുതാം. 

പേര് സൂചിപ്പിക്കുന്ന പോലെ ദൈവത്തെ സംബന്ധിച്ചുള്ള ഒരു കഥ തന്നെയാണ് സിനിമയില്‍ പറയുന്നത്. കാഞ്ചി ഭായ് (പരേഷ് രവാല്‍) ദൈവത്തില്‍ വിശ്വസിക്കാത്തവനും ഒരു മിഡില്‍ ക്ലാസ് ഫാമിലിയുടെ ഗൃഹനാഥനുമാണ്. ഒരിക്കല്‍ കാഞ്ചിയുടെ കട  ഭൂകമ്പത്തില്‍ തകരാന്‍ ഇടയാകുന്നു. ഇന്‍ഷുറന്‍സ് കമ്പനിയെ നഷ്ടപരിഹാര തുകക്ക് വേണ്ടി സമീപിക്കുന്നുവെങ്കിലും ഭൂകമ്പം, സുനാമി പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് ദൈവമാണ് ഉത്തരവാദി എന്നത് കൊണ്ട് ഈ നഷ്ടം നികത്താന്‍ കമ്പനി തയ്യാറല്ല എന്ന് പറയുന്നു.   'Act of God' എന്ന ക്ലോസ് പ്രകാരം, ഇന്‍ഷുറന്‍സ്  കമ്പനിക്കു ഇത്തരം നഷ്ടങ്ങള്‍ നികത്താന്‍ നിര്‍വാഹമില്ല എന്നും വേണമെങ്കില്‍ ദൈവത്തിനെതിരെ കേസ് കൊടുത്തോളാനും കമ്പനി മാനേജര്‍ പറയുന്നു. പറഞ്ഞത് പോലെ തന്‍റെ  നഷ്ടത്തിന് ഉത്തരവാദി ദൈവമാണ് എങ്കില്‍ അത് വാങ്ങിയിരിക്കും എന്ന നിലപാടില്‍ ഉറച്ചു നിന്ന കാഞ്ചി ദൈവത്തിനെതിരെ കോടതിയില്‍ കേസ് കൊടുക്കുന്നു. തുടര്‍ന്നങ്ങോട്ട് നടക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് സിനിമയെ കൂടുതല്‍ മികവുറ്റതാക്കുന്നത്. 

 കാഞ്ചി ഭായ് ഈ സിനിമയില്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ വെറുമൊരു വിനോദ സിനിമയുടെ മാത്രം ഭാഗമല്ല എന്നത് കൊണ്ട് തന്നെ ഈ സിനിമയെ വെറുമൊരു കോമഡി സിനിമയായി ഒരിക്കലും  കാണാന്‍ സാധിക്കില്ല.  സാമൂഹിക പ്രസക്തവും ചിന്തനീയവുമായ ഒരുപാട്  വിഷയങ്ങള്‍ സിനിമയില്‍ കടന്നു വരുന്നുണ്ട്. ദൈവത്തിന്‍റെ  പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ പലതാണ്. ആരാധനയുടെയും പൂജയുടെയും പേരില്‍ നടക്കുന്ന കൊള്ളരുതായ്മകളെ സിനിമ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ആള്‍ ദൈവങ്ങളുടെയും , കള്ള സന്യാസിമാരുടെയും തട്ടിപ്പുകള്‍ക്കെതിരെയും സിനിമ ശബ്ദം ഉയര്‍ത്തുന്നു. 

ദൈവത്തെ കുറിച്ചുള്ള മനോഹരമായ ചിന്തകള്‍ സിനിമയില്‍ പങ്കു വക്കപ്പെടുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഒരു കടുത്ത മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ സിനിമയില്‍ പലയിടത്തും മതനിന്ദയും ദൈവനിന്ദയും  നടക്കുന്നതായി തോന്നിയേക്കാം. അതെ സമയത്ത്, യഥാര്‍ത്ഥ ദൈവ വിശ്വാസിക്ക് അല്ലെങ്കില്‍ എല്ലാ മതങ്ങളുടെയും  അന്തസത്ത മനസിലാക്കിയ ഒരു നല്ല മനുഷ്യന് ഈ സിനിമയുടെ ഉദ്ദേശ്യ ശുദ്ധി മനസിലാക്കാന്‍ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ, ദൈവത്തെ കുറിച്ചുള്ള മനോഹരമായ പല  കാഴ്ചപ്പാടുകളും ആസ്വദിക്കാവുന്നതാണ്. 

ആകെ മൊത്തം ടോട്ടല്‍ = ചിരിപ്പിക്കുകയും അതിശയിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു നല്ല സിനിമ . 

*വിധി മാര്‍ക്ക്‌ = 9/10 
-pravin-

14 comments:

  1. ആഹാ അപ്പൊ കാണണമല്ലോ ഹിന്ദി സിനിമക്ക് 10/8.5 മാര്‍ക്കോ ....കണ്ടേ പറ്റൂ

    ReplyDelete
    Replies
    1. സിനിമ എനിക്കിഷ്ടമായി ...എല്ലാവര്‍ക്കും ഇഷ്ടമാകും എന്ന് തന്നെ കരുതുന്നു ....എന്തായാലും കണ്ടു നോക്കൂ ..

      Delete
  2. നല്ല വിവരണങ്ങള്‍ ....തന്നതിന് നന്ദി പ്രവീണ്‍ ആശംസകള്‍ ....

    ReplyDelete
  3. ഹിന്ദി പടത്തിനു എട്ടു മാര്‍ക്കോ. എന്‍റെ ഡൌണ്‍ലോഡ് ഭഗവാനെ.. ഇത് 'ലവിടെ' കാണാനേ.

    ReplyDelete
    Replies
    1. ഞാന്‍ എട്ടു കൊടുത്ത് ..ശ്രീജി ഒന്ന് കണ്ടു നോക്ക് ..ഡൌണ്‍ ലോഡ് ചെയ്തു പുലി വാല് പിടിച്ചാല്‍ ഞാന്‍ ഉത്തരവാദിയല്ലേ ..ഹി ഹി..

      Delete
  4. 9.5/10 കൊടുക്കുന്നു!!!!

    ReplyDelete
  5. ഈ ആഴ്ച തന്നെ കാണണം. വിവരണത്തിന് നന്ദി

    ReplyDelete
    Replies
    1. കണ്ടു നോക്കൂ...ഇഷ്ടാമാകും ...

      Delete