Wednesday, December 19, 2012

നീര്‍പറവെയ്


കഴിഞ്ഞ 25 വര്‍ഷത്തോളമായി  എസ്തര്‍ (നന്ദിത ദാസ്) കടലോരത്തുള്ള ആ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. കടലില്‍ മീന്‍ പിടിക്കാന്‍ പോയ തന്‍റെ കണവന്‍ അരുളപ്പ സാമി (വിഷ്ണു) ഇത് വരെയും തിരിച്ചു വന്നിട്ടില്ല. അയാള്‍ക്ക്‌ വേണ്ടി അവര്‍  ഇപ്പോഴും കാത്തിരിക്കുകയാണ്. മധ്യവയസ്ക്കയായ എസ്തറിനു ഒരു മകനുണ്ട്, ഒരു മരുമകളുണ്ട്. പക്ഷെ അവരുടെ കൂടെ താമസിക്കാന്‍  എന്ത് കൊണ്ടോ എസ്തര്‍ തയ്യാറല്ല. ഇപ്പോഴും ദുഃഖ സാന്ദ്രമായ മുഖത്തോടു കൂടി പ്രാര്‍ഥനയോടെ അവര്‍  കാത്തിരിപ്പ് തുടരുന്നു.  പക്ഷെ ഇതിങ്ങനെ പോയാല്‍ എവിടെയെത്തും ? 

ആ സമയത്താണ് മകനും മരു മകളും അമ്മയോട് ആ വീട് വിറ്റു തങ്ങളുടെ കൂടെ പോരാന്‍ ആവശ്യപ്പെടുന്നത്. അതിനുള്ള അവരുടെ മറുപടി എന്താണെന്ന് ഊഹിക്കാമല്ലോ. സമ്മതമായിരുന്നില്ല അവര്‍ക്ക്. അമ്മയെ ആ കാരണത്താല്‍ കുറ്റപ്പെടുത്തുന്ന   മകന്‍ തനിക്കു  വച്ച് നീട്ടിയ ഭക്ഷണം പോലും തട്ടിക്കളയുന്നു  . 

രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാതിരുന്ന മകനും മരുമകളും അമ്മയെ റൂമില്‍ ചെന്ന് നോക്കി. അമ്മ പക്ഷെ അവിടെയൊന്നും ഉണ്ടായിരുന്നില്ല. ആ രാത്രിയില്‍ വീട് വിട്ടു അമ്മയെങ്ങോട്ടു പോയി എന്നറിയാനായി പുറത്തിറങ്ങി നോക്കുന്ന മകനും മരുമകള്‍ക്കും കാണാന്‍ സാധിച്ചത് മറ്റൊരു കാഴ്ചയായിരുന്നു. വീടിനു പുറത്തു കുറച്ചു മാറിയിരുന്നു ഒരു മെഴുകുതിരി വെളിച്ചത്തില്‍ അമ്മ എന്തൊക്കെയൊ പറഞ്ഞു കരയുന്നുണ്ടായിരുന്നു. ഒറ്റക്കിരുന്ന് ആരോടോയിരിക്കാം അമ്മ സംസാരിക്കുന്നത് ? മകന്‍റെ  ആ അന്വേഷണത്തില്‍ കൂടിയാണ് കഥ വഴി പിരിയുന്നത്. എസ്തരിന്റെ വിവരണത്തില്‍ കൂടി അരുളപ്പസാമി ആരായിരുന്നു, എങ്ങിനെ മരിച്ചു എന്നതിനെ കുറിച്ച് പ്രേക്ഷകന്‍ അറിയുന്നു. 

സീനു രാമാസ്വാമിയോടൊപ്പം പ്രശസ്ത എഴുത്തുകാരന്‍ ജയമോഹന്‍ കൂടി ചേര്‍ന്നാണ് ഈ സിനിമയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സീനു സംവിധാനം ചെയ്യുന്ന  മൂന്നാമാത്തെ സിനിമയാണ് ഇത്. എസ്തര്‍ എന്ന കഥാപാത്രത്തിന്റെ ചെരുപ്പ കാലം അവതരിപ്പിച്ചത് സുനൈനയാണ്. സുനൈനയെ പോലെ തന്നെ എസ്തരിന്റെ ഭര്‍ത്താവായി സ്ക്രീനില്‍ എത്തുന്ന വിഷ്ണുവും  തന്‍റെ കഥാപാത്രത്തെ മിതത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. 


സിനിമയുടെ ആശയം തികച്ചും സാമൂഹിക പ്രസക്തമാണ് എന്ന് മനസിലാക്കാന്‍ സാധിക്കുന്നത് ക്ലൈമാക്സില്‍ ആണ്. ഒര്‍ത്ഥത്തില്‍ നമ്മുടെ നീതി ന്യായ നിയമ വ്യവസ്ഥകള്‍ സിനിമയുടെ അവസാന ഭാഗത്ത്  ചോദ്യം ചെയ്യപ്പെടുന്നുണ്ട് എന്ന് വേണം കരുതാന്‍ . കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണ് എങ്കില്‍ പോലും കഥ പറഞ്ഞു വരുന്ന വഴിയില്‍ പലയിടങ്ങളിലും സിനിമ ആടിയുലയുന്നുണ്ട്. കഥയുടെ ഗതിക്കു ഇഴച്ചില്‍ സംഭവിച്ചത് സംവിധായകന്‍റെ കഴിവ് കേടായി വിലയിരുത്താന്‍ എന്ത് കൊണ്ടോ  മനസ്സ് വരുന്നില്ല. 

ആകെ മൊത്തം ടോട്ടല്‍ = സാമൂഹിക പ്രസക്തമായ ഒരു വിഷയം സാധാരണക്കാരുടെ ഭാഷയില്‍ പറഞ്ഞു തരുന്ന ഒരു നല്ല സിനിമ. മുക്കുവരുടെ ആശങ്കകളും അവരുമായി ബന്ധപ്പെട്ട  കുറെയേറെ ജീവിതമുഹൂര്‍ത്തങ്ങളും അനാവരണം ചെയ്തിരിക്കുന്ന ഒരു കൊച്ചു സിനിമ. 

*വിധി മാര്‍ക്ക്‌ = 7/10 
-pravin- 

18 comments:


  1. രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാതിരുന്ന മകനും മരുമകളും അമ്മയെ റൂമില്‍ ചെന്ന് നോക്കി. അമ്മ പക്ഷെ അവിടെയൊന്നും ഉണ്ടായിരുന്നില്ല. ആ രാത്രിയില്‍ വീട് വിട്ടു അമ്മയെങ്ങോട്ടു പോയി എന്നറിയാനായി പുറത്തിറങ്ങി നോക്കുന്ന മകനും മരുമകള്‍ക്കും കാണാന്‍ സാധിച്ചത് മറ്റൊരു കാഴ്ചയായിരുന്നു. വീടിനു പുറത്തു കുറച്ചു മാറിയിരുന്നു ഒരു മെഴുകുതിരി വെളിച്ചത്തില്‍ അമ്മ എന്തൊക്കെയൊ പറഞ്ഞു കരയുന്നുണ്ടായിരുന്നു. ഒറ്റക്കിരുന്ന് ആരോടോയിരിക്കാം അമ്മ സംസാരിക്കുന്നത് ?

    ഇത് ഒരു ആകാംക്ഷ നല്കുന്നല്ലോ സിനിമയൊന്നു കാണാന്‍

    ReplyDelete
    Replies
    1. ഇനി മുതല്‍ സിനിമയെ കുറിച്ച് ഇങ്ങിനെ ആകാക്ഷ ഭരിതമായ എന്തെങ്കിലും ക്ലൂ എഴുതി കൊണ്ട് വിവരിക്കണം എന്ന് ഉദ്ദേശിക്കുന്നു. അങ്ങിനെയെങ്കില്‍ ചിലപ്പോള്‍ കുറെ പേര്‍ക്ക് അത് കാണാന്‍ തോന്നിക്കുമായിരിക്കും. ഹി ഹി.. രൈനീ ...ഒരു ഐഡിയ തന്നതിന് നന്ദി ...

      Delete
  2. ഇത് തമിഴ്‌ സിനിമയാണോ .

    ReplyDelete
  3. എനിക്കും കാണണം !
    ആശംസകള്‍
    അസ്രുസ്

    ReplyDelete
  4. ഇനി പ്രവിയുടെ ബ്ലോഗില്‍ നോക്കിയിട്ട് വേണം ഗമണ്ടന്‍ ഫിലിംസ് സെലക്റ്റ് ചെയ്യാന്‍..

    ReplyDelete
    Replies
    1. ഹി ഹി... ഇതില്‍ അങ്ങിനെ ഗമണ്ടന്‍ ഫിലിംസ് ഒന്നൂല്യ ട്ടോ...കണ്ട സിനിമകളെ എന്റേതായ രീതിയില്‍ വിലയിരുത്തുന്നു എന്ന് മാത്രം..അതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികം.. ആ അഭിപ്രായങ്ങളാണ് വേണ്ടത് ..

      Delete
  5. ഞാന്‍ കണ്ട സിനിമയാണ്....,
    ഗുഡ് മൂവി...,
    നല്ല നിരൂപണം....
    അഭിനന്ദനങ്ങള്‍..... ....:)

    ReplyDelete
    Replies
    1. നന്ദി കുറ്റിലഞ്ഞിക്കാരാ

      Delete
  6. ഇതിന്റെ ടോറന്റ് ലിങ്ക് കിട്ടാൻ വഴിയുണ്ടോ മാഷെ ? ( ക്ലിയർ പ്രിന്റ്‌ )

    ReplyDelete
    Replies
    1. ഉം ...ഉണ്ട് ..http://torrentz.eu/b2e185752864c3de1e8436daae98a233cd1e5871

      Delete
  7. നന്ദിത ദാസ്‌ എന്ന നടി തന്നെ ഒരു സിനിമയാണ് അത്രയ്ക്ക് എക്സ്പ്രെസ്സിവ് ആണ് അവരുടെ മുഖം

    ReplyDelete