പാട്ടുണ്ട്, അടിയുണ്ട്, കുറച്ചു കോമഡിയുണ്ട്, പിന്നെ കുറേ ക്രൈമുകളും ട്വിസ്റ്റുകളുമൊക്കെയുണ്ട്. പക്ഷെ ഇത്രയുമധികം കാര്യങ്ങൾ സ്ക്രിപ്റ്റിൽ തുന്നി ചേർത്ത് വെച്ചതിൽ എവിടെയൊക്കെയോ ഷാജോണിന് പാളിയിട്ടുണ്ട്. സിനിമ കാണുമ്പോൾ അനുഭവപ്പെടുന്ന മിസ്സിംഗ് അതാണ്. ഷാജോണിന്റെ ആദ്യ സിനിമാ സംവിധാനമെന്ന നിലക്ക് അതത്ര വലിയ പ്രശ്നമായി കാണേണ്ടതുമില്ല.
കോമഡി എന്റർടൈനർ എന്ന ലേബലിൽ വന്ന സിനിമയിൽ കോമഡിയെക്കാൾ കൂടുതൽ ക്രൈം സീനുകളാണ്. അത് കൊണ്ട് ഒരു കോമഡി എന്റർടൈനർ എന്നതിനേക്കാൾ ബ്രദേഴ്സ് ഡേക്ക് ചേരുന്നത് ഒരു ക്രൈം മാസ്സ് എന്റർടൈനർ എന്ന വിശേഷണമാണ്.
ഒരു വലിയ കാലയളവിന് ശേഷം പൃഥ്വിരാജ് കോമഡിയിലേക്ക് തിരിച്ചു വന്ന സിനിമ എന്നതാണ് 'ബ്രദേഴ്‌സ് ഡേ' യെ സംബന്ധിച്ച പുതുമ. ബാക്കിയൊക്കെ ഒരു മാസ്സ് എന്റർടൈനർ സിനിമയിൽ സ്വാഭാവികമായും വന്നു ചേരുന്ന ചേരുവകളാണ്. എന്നാൽ മേക്കിങ്ങിന്റെ കാര്യത്തിൽ അതെല്ലാം കണ്ടിരിക്കാവുന്ന തരത്തിൽ ഷാജോണിനു അവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'ബ്രദേഴ്‌സ് ഡേ' രക്ഷപ്പെടുന്നത്.
നല്ല തുടക്കത്തിൽ നിന്നും ഉപകഥകളിലേക്ക് പോയപ്പോൾ തിരക്കഥയുടെ ഫോക്കസ് ഇടക്ക് വച്ച് കഥയിലേക്ക് കേറി വന്ന വില്ലനിലേക്കാണ് പോയത്. സമീപകാലത്തിറങ്ങിയ 'തിരുട്ടു പയലേ 2' സിനിമയിൽ പ്രസന്ന ചെയ്ത വില്ലൻ വേഷത്തോട് സമാനത പുലർത്തുന്നുണ്ട് ഈ സിനിമയിലെ പ്രസന്നയുടെ തന്നെ വില്ലൻ.
ഒരു എന്റർടൈനർ സിനിമയായിട്ട് പോലും വൈകാരിക രംഗങ്ങൾ മനോഹരമായി ചെയ്യാൻ പൃഥ്വിരാജിന് സാധിക്കുന്നുണ്ട്. അതേ സമയം കോമഡി സീനുകളിലെ പ്രകടനത്തിൽ പലയിടത്തും തന്റെ മുൻകാല സീരിയസ് വേഷങ്ങൾ ഒരു ബാധയും ബാധ്യതയുമായി മാറുന്നുണ്ട്. വിജയ രാഘവന്റെ ചാണ്ടി എന്ന കഥാപാത്രവും സിനിമക്ക് ഒരു ഓളമൊക്കെ ഉണ്ടാക്കുന്നുണ്ട്.
ആകെ മൊത്തം ടോട്ടൽ= സമയ ദൈർഘ്യം ഈ സിനിമയുടെ വലിയ ഒരു പോരായ്മയായി പറയാമെങ്കിലും കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലാത്ത കണ്ടിരിക്കാവുന്ന ഒരു സിനിമ എന്ന നിലക്ക് ബ്രദേഴ്സ് ഡേ തൃപ്തിപ്പെടുത്തുന്നു.
*വിധി മാർക്ക് = 6.5/10
നല്ല വിവരണം
ReplyDeleteThank You
Delete