Monday, January 6, 2020

Autopsy of Jane Doe - ദുരൂഹതകളുടെ പോസ്റ്റുമാർട്ടം

ദുരൂഹ മരണങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് പോസ്‌റ്റ്മാർട്ടം റിപ്പോർട്ടാണ് തുടർ  അന്വേഷണങ്ങൾ എളുപ്പമാക്കി കൊടുക്കുന്നത്. എന്നാൽ ഈ  പോസ്റ്റമാർട്ടം എന്ന പ്രക്രിയ എത്ര മാത്രം സങ്കീർണതകളെ തരണം ചെയ്ത ശേഷമായിരിക്കാം അങ്ങിനെ ഒരു റിപ്പോർട്ട് തയ്യാറാക്കുന്നത്  എന്ന് ചിന്തിപ്പിക്കുന്നുണ്ട്  Autopsy of Jane Doe എന്ന സിനിമ. 

ജെയിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ടോമിയുടെയും ആസ്റ്റിന്റെയും മുന്നിലേക്ക് എത്തുമ്പോൾ അവർ ഒരിക്കലും കരുതിയിരുന്നില്ല മരണ കാരണം കണ്ടു പിടിക്കാൻ പറ്റാത്ത വിധം ദുരൂഹതകൾ പേറുന്ന ഒരു മൃതശരീരമാണ് അവളുടേത് എന്ന്. അങ്ങിനെയൊരു പോസ്റ്റ്മാർട്ടം മുൻപൊരിക്കലും അവർ  ചെയ്തിട്ടില്ല എന്നതാണ് സത്യം. 

പുറമേക്ക് മുറിവുകൾ ഒന്നുമില്ലാത്ത ശരീരത്തിൽ പലയിടത്തും അസ്ഥികൾ പൊട്ടിയിരിക്കുന്നു. നാക്ക് പിഴുത് മാറ്റപ്പെട്ടിരിക്കുന്നു. ശ്വാസകോശം പൊള്ളലേറ്റ പോലെ കറുത്ത് പോയിരിക്കുന്നു. വായിലെ ഒരു അണപ്പല്ല് നഷ്ടപ്പെട്ടിരിക്കുന്നു. ആന്തരികാവയങ്ങളിലെല്ലാം വിചിത്രമായ മുറിവുകൾ കാണപ്പെടുന്നു. നഷ്ടപ്പെട്ട പല്ലും വിഷച്ചെടിയുടെ പൂവും വയറിനുള്ളിൽ നിന്ന് കിട്ടുന്നു. മരിച്ചിട്ട് അധിക സമയമായിട്ടില്ല എന്നുറപ്പിക്കാവുന്ന എല്ലാ ലക്ഷണങ്ങളും ഉള്ളപ്പോൾ തന്നെ അവളുടെ കണ്ണുകളിലെ ചാര നിറം അവൾ മരിച്ചിട്ട് ദിവസങ്ങളായി എന്നും ഉറപ്പിക്കാവുന്ന ഒന്നായിരുന്നു. അപ്പോഴും മരണ കാരണം ചോദ്യമായി തുടർന്നു. 

ആകെ മൊത്തം ടോട്ടൽ = ഒരു ക്രൈം ത്രില്ലർ എന്ന നിലക്കുള്ള  തുടക്കവും  മെഡിക്കൽ ത്രില്ലറെന്ന പോലെയുള്ള അവതരണവുമൊക്കെ കൂടെ തീർത്തും  ഹൊറർ മൂഡിലേക്ക് കൊണ്ട് പോയി ഞെട്ടിപ്പിച്ചു വിടുന്ന സിനിമ എന്ന് തന്നെ പറയാം.

വിധി മാർക്ക് = 7.5/10 

-pravin-

2 comments:

  1. ഇത്രയ്ക്കും ഗംഭീരമായ സിനിമ ആണോ??

    ReplyDelete
  2. മെഡിക്കൽ ത്രില്ലറെന്ന പോലെയുള്ള അവതരണവുമൊക്കെ കൂടെ തീർത്തും ഹൊറർ മൂഡിലേക്ക് കൊണ്ട് പോയി ഞെട്ടിപ്പിച്ചു വിടുന്ന സിനിമ എന്ന് തന്നെ പറയാം.

    ReplyDelete