Wednesday, January 1, 2020

Village Rockstars - ആസാമിന്റെ കൈയ്യൊപ്പിൽ ഒരു സിനിമ

മികച്ച സിനിമ, മികച്ച ബാലതാരം, മികച്ച എഡിറ്റിങ്, മികച്ച സൗണ്ട് റെക്കോർഡിങ് എന്നിങ്ങനെ 2018 ൽ നാലോളം ദേശീയ അവാർഡുകൾ സ്വന്തമാക്കിയ സിനിമ. അതേ വർഷം ഓസ്‌ക്കാറിലേക്ക് ഇന്ത്യയിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട സിനിമ. കാണാൻ പ്രേരിപ്പിച്ച ഘടകങ്ങൾ ഇതൊക്കെയായിരുന്നു. 

ഒരു പത്തു വയസ്സുകാരിയുടെ ജീവിതവും സ്വപ്നവും ചുറ്റുപാടുകളുമൊക്കെ കാണിച്ചു കൊണ്ട് തുടങ്ങി ആസ്സാമിലെ ഉൾഗ്രാമങ്ങളും അവിടത്തെ ജനതയുടെ ദൈനം ദിന കാഴ്ചകളുമൊക്കെയായി വികസിക്കുന്ന ഒരു സിനിമ.

കൃഷിയും പട്ടിണിയും വെള്ളപ്പൊക്കങ്ങളും അതിജീവനങ്ങളുമൊക്കെ ജീവിതത്തിന്റെ ഭാഗമെന്നോണം കണ്ട് ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കാൻ പരിചയിച്ച ഒരു ജനതയെ സിനിമയെന്ന് തോന്നിക്കാത്ത വിധം വരച്ചിടുന്നുണ്ട് വില്ലേജ് റോക്ക്സ്റ്റാർസ് .

ധുനു എന്ന മരം കേറി പെൺകുട്ടിയേയും, അവളെ അവളുടെ സ്വാതന്ത്ര്യത്തിലേക്കും സ്വപ്നത്തിലേക്കും പറക്കാൻ വിടുന്ന അവളുടെ അമ്മയേയും ആസ്സാമിലെ നിസ്സഹായരായ ആ ജനതയെയുമൊക്കെ മറക്കാൻ പറ്റാതെയാകും സിനിമ കണ്ടു തീരുമ്പോൾ.

സിനിമാ പ്രവർത്തനങ്ങളിൽ യാതൊരു വിധ പാരമ്പര്യവും പേറാതെ ആസ്സാമിലെ ഉൾഗ്രാമത്തിൽ നിന്ന് സിനിമാ ലോകത്തെത്തിയ സംവിധായിക ആയത് കൊണ്ട് തന്നെയാകാം ഓരോ സീനിലും ആസ്സാമിനെ അത്ര മാത്രം ആവാഹിച്ചവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് റിമാ ദാസിന് .

ആകെ മൊത്തം ടോട്ടൽ = ആസാമിൽ അലിഞ്ഞ് ചേർന്ന് കിടക്കുന്ന ഒരു കൊച്ചു  മനോഹര സിനിമ. 

*വിധി മാർക്ക് = 7/10 

-pravin-

3 comments:

  1. മനസ്സിൽ സിനിമ മാത്രമായിരുന്നു. ആ തീ അണയാതെ നോക്കുക. ഒരു നാൾ ആയിരങ്ങൾക്ക് വിസ്മയക്കാഴ്ചകൾ സമ്മാനിക്കണം.

    ReplyDelete

  2. സിനിമാ പ്രവർത്തനങ്ങളിൽ യാതൊരു വിധ പാരമ്പര്യവും പേറാതെ ആസ്സാമിലെ ഉൾഗ്രാമത്തിൽ നിന്ന് സിനിമാ ലോകത്തെത്തിയ സംവിധായിക ആയത് കൊണ്ട് തന്നെയാകാം ഓരോ സീനിലും ആസ്സാമിനെ അത്ര മാത്രം ആവാഹിച്ചവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് റിമാ ദാസിന് .

    ReplyDelete