1979 കാലത്ത് വർണ്ണ വിവേചനത്തിനെതിരെയുള്ള സമര പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ടിം ജെൻകിനേയും സ്റ്റീഫൻലീയേയും ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ ജയിലിൽ തടവ് ശിക്ഷക്ക് വിധിക്കുകയും ജയിൽ തടവുകാരായിരിക്കെ അവർ പിന്നീട് ജയിൽ ചാടി രക്ഷപ്പെടുകയുമുണ്ടായി.
ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും മറ്റും 2003 ൽ ' Inside Out: Escape from Pretoria Prison ' എന്ന പേരിൽ ടിം ജെൻകിൻ തന്നെ പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകത്തിന്റെ ദൃശ്യാവിഷ്ക്കരമാണ് " Escape From
Pretoria " എന്ന സിനിമ.
ഒറ്റ വാക്കിൽ പറഞ്ഞവസാനിപ്പിക്കാവുന്ന ഒരു ജയിൽ ചാട്ട കഥയെ ആദ്യം മുതൽ അവസാനം വരെ ത്രില്ലോട് കൂടി അവതരിപ്പിക്കുകയാണ് സംവിധായകൻ ഫ്രാൻസിസ് അന്നാൻ.
ജയിൽ ചാട്ടത്തേക്കാൾ ജയിലിനുള്ളിൽ വച്ചുള്ള അവരുടെ ഗൂഢാലോചനകളും ജയിൽ ചാട്ടത്തിനുള്ള പദ്ധതികളും തയ്യാറെടുപ്പുകളും അതിനിടയിൽ അവരനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുമൊക്കെയാണ് സിനിമയെ ത്രില്ലിംഗ് ആക്കുന്നത്.
ആകെ മൊത്തം ടോട്ടൽ = ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചന കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുഗ്രൻ ത്രില്ലർ എന്ന് ചുരുക്കി പറയാം .
*വിധി മാർക്ക് = 7.5/10
-pravin-
ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചന
ReplyDeleteകാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുഗ്രൻ ത്രില്ലർ...
സിനിമ നെറ്റിൽ കിട്ടുമോ എന്ന് നേക്കെട്ടെ
ReplyDelete