Tuesday, April 28, 2020

ജൽകി എന്ന മിടുക്കി കുട്ടിയുടെ കഥ !!



ബാലവേലക്കായി നഗരത്തിലേക്ക്  കൊണ്ട് പോയ തന്റെ അനിയനെ കണ്ടെത്തി തിരിച്ചു കൊണ്ട് വരാൻ ഒരു  ഒൻപത് വയസ്സുകാരി നടത്തുന്ന പോരാട്ടമാണ് ഈ സിനിമ.

പണം വാങ്ങി കുട്ടികളെ ബാലവേലക്ക് വിട്ടു കൊടുക്കുന്ന രക്ഷിതാക്കളും അത് മുതലെടുത്തു കൊണ്ട് ജീവിക്കുന്ന ഇടനിലക്കാരുമൊക്കെ ഉത്തരേന്ത്യൻ  ഉൾ ഗ്രാമങ്ങളിലെ മനസ്സ് മടുപ്പിക്കുന്ന കാഴ്ചകളാണ്..

ജൽകിയും കൊച്ചനിയനും തമ്മിലുള്ള സ്നേഹബന്ധവും അവനു വേണ്ടിയുള്ള അവളുടെ പ്രതീക്ഷ നിറഞ്ഞ പോരാട്ടവുമൊക്കെ ഉത്തരേന്ത്യൻ നാടോടിക്കഥയുടെ പശ്ചാത്തലത്തിൽ മനോഹരമായി പറഞ്ഞവതരിപ്പിക്കുന്നുണ്ട് സിനിമ.

ആകെ മൊത്തം ടോട്ടൽ = മികച്ച ഒരു കൊച്ചു സിനിമ. 

*വിധി മാർക്ക് = 7.5/10 

-pravin- 

1 comment:

  1. കുട്ടികളുടേതാണെങ്കിലും ഇത്തരം
    യഥാർത്ഥ ജീവിത കഥകൾ നൊമ്പരമുണർത്തുന്നവയാണ് ...

    ReplyDelete