ഒരു അടിയിൽ തുടങ്ങി മറ്റൊരു അടിയിൽ അവസാനിച്ച് വീണ്ടും മറ്റൊരു അടിയിൽ തുടങ്ങി അങ്ങിനെ തുടർന്ന് കൊണ്ടേയിരിക്കുന്ന ഒരു അടിക്കഥ. അത് എത്രത്തോളം കളർഫുളും സ്റ്റൈലിഷും ആക്കാൻ പറ്റുമോ അതിന്റെ മാക്സിമം ആണ് 'തല്ലുമാല'.
ടോവിനോയും, ഷൈൻ ടോം ചാക്കോയും, കല്യാണിയും, ബിനു പപ്പുവും, ഗോകുലനും, ഓസ്റ്റിനും പിന്നെ സത്താറും വികാസുമൊക്കെയായി വന്നവരുമടക്കം എല്ലാവരും ഒരേ പൊളിച്ചടുക്കൽ.
കൂട്ടത്തിൽ ചങ്കിൽ കയറി കൂടിയത് ജംഷിയായി വന്ന മ്മടെ ലുഖ്മാൻ തന്നെ.. എജ്ജാതി പടപ്പാണ് ഷ്ടാ.. ചെമ്പന്റെയും സലിം കുമാറിന്റെയും ഗസ്റ്റ് അപ്പിയറൻസ് വേഷങ്ങൾക്ക് പോലും പടത്തിൽ നല്ല സ്‌പേസ് കിട്ടി.
ജിംഷി ഖാലിദിന്റെ ഛായാഗ്രഹണം, വിഷ്‌ണു വിജയുടെ സംഗീതം അതിലുമുപരി നിഷാദ് യൂസഫിന്റെ എഡിറ്റിംഗ്.. ഇത് മൂന്നും തല്ലുമാലയുടെ എടുത്തു പറയേണ്ട മികവുകളാണ്.
ആക്ഷൻ സീനുകളെല്ലാം ഒന്നിനൊന്നു മികച്ചത്.. അടിപ്പടങ്ങൾ പലതും നമ്മൾ കണ്ടിട്ടുണ്ടാകാം.. പക്ഷെ ഈ പടത്തിലെ പോലെ ഒരു അടി വേറെ കണ്ട ഓർമ്മ പോലുമില്ല. ഓരോ അടിക്കും നമ്മളെ ത്രസിപ്പിക്കുന്ന ഒരു താളമുണ്ട്..
ആ തിയേറ്ററിനുള്ളിലെയും കാറിനുള്ളിലെയുമൊക്കെ അടി. എന്റെ പൊന്നോ വേറെ ലെവൽ എക്സ്പീരിയൻസ്. തിയേറ്റർ നിന്ന് അത് കാണുമ്പോഴുണ്ടായ അതേ തരിപ്പ് കണ്ടിറങ്ങിയ ശേഷവും കൂടെ പോരുന്നു.
ആകെ മൊത്തം ടോട്ടൽ = തിയേറ്ററിൽ നിന്ന് തന്നെ കാണേണ്ട സിനിമ.
*വിധി മാർക്ക് = 8/10
-pravin-
കിട്ടീ കിട്ടീ
ReplyDelete