ഐതിഹ്യങ്ങളുടെയും പുരാണങ്ങളുടെയും അതിലേറെ ഗോത്ര ദൈവ വിശ്വാസങ്ങളുടേയുമൊക്കെ സ്വാധീനമുള്ള ഒരു കഥയെ മികച്ച രീതിയിൽ അതും എല്ലാവർക്കും മനസ്സിലാകും വിധം തന്നെ പറഞ്ഞവതരിപ്പിക്കുന്നുണ്ട് കാന്താരയിൽ.
അത്ഭുതങ്ങളും നിഗൂഢതകളും നിറഞ്ഞു നിൽക്കുന്ന ഒരു മഹാ പ്രപഞ്ചം പോലെ കാടിനെയും ഇരുട്ടിനേയുമൊക്കെ സിനിമയിൽ ഭംഗിയായി വരഞ്ഞിടുന്നു. തുളുനാടിന്റെ സംസ്കാരവും വിശ്വാസ പ്രമാണങ്ങളും ആചാരങ്ങളുമൊക്കെ നിറഞ്ഞു നിൽക്കുന്ന സിനിമ എന്ന് തന്നെ പറയാം.
കിഷോർ, സപ്തമി ഗൗഡ, അച്യുത് കുമാർ അടക്കമുള്ളവരുടെ കഥാപാത്ര പ്രകടനങ്ങൾ മികച്ചു നിൽക്കുമ്പോൾ പോലും ഋഷഭ് ഷെട്ടിയുടെ പ്രകടനം പ്രത്യേകമായി എടുത്തു പറയേണ്ടി വരുന്നു.
അവസാന 20 മിനുറ്റ് എന്നത് സിനിമയെ സംബന്ധിച്ചും ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ സംബന്ധിച്ചും ഒരു പോലെ മാസ്മരികമാണ്. അത്ര മേൽ അതി ഗംഭീരവും അത്യുജ്ജലവുമായ ക്ലൈമാക്സ് സീൻ. സമീപ കാലത്ത് ഒരു നായക നടനും സാധിച്ചിട്ടില്ലാത്ത വിധം സ്ക്രീൻ സ്‌പേസ് കൈയ്യേറുന്നു ഋഷഭ് ഷെട്ടി.
കെട്ടുറപ്പുള്ള തിരക്കഥയും മികവുറ്റ സംവിധാനവും എനർജറ്റിക്ക് പ്രകടനവും കൊണ്ട് ഋഷഭ് ഷെട്ടി എല്ലാ തലത്തിലും ആടി തിമിർക്കുന്ന സ്ക്രീൻ കാഴ്ചയുടെ പേരാണ് കാന്താര എന്ന് പറഞ്ഞാലും തെറ്റില്ല.
നരബലിയും അന്ധവിശ്വാസവുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് ഇത്തരമൊരു സിനിമയിൽ വിമർശിക്കപ്പെടാൻ പലതും കണ്ടെത്താനാകുമായിരിക്കും. പക്ഷേ അതിനെല്ലാം അപ്പുറമാണ് കാന്താരയുടെ theatre experience എന്നത് പറയാതെ വയ്യ. Dont miss it!!
ആകെ മൊത്തം ടോട്ടൽ = കിടിലൻ മേയ്ക്കിങ്.. തിയേറ്ററിൽ തന്നെ കാണേണ്ട പടം..Cinematography, Choreography, Sound Design, Music, Stunt, Frames, Character Performances എല്ലാം ഒന്നിനൊന്നു മെച്ചം .
*വിധി മാർക്ക് = 8/10
-pravin-
No comments:
Post a Comment