Wednesday, December 5, 2012

പിസ്സ - is really hot and tasty.


കാര്‍ത്തിക് സുബ്ബ രാജ് എന്ന നവാഗത സംവിധായകന്‍ തന്‍റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകന്‍റെ കൈയ്യടി നേടിയിരിക്കുന്നു. സിനിമ ആസ്വാദനത്തിന്റെ വ്യത്യസ്തമാനമാണ് ഈ സിനിമയിലൂടെ സംവിധായകന്‍ പ്രേക്ഷകന് സമ്മാനിക്കുന്നത്. വെറുമൊരു ലോ ബഡ്ജറ്റ് സിനിമയായ 'പിസ്സ' യെ  അതിന്റെ സാങ്കേതികത്തിലും സംവിധാനത്തിലും എന്ന പോലെ തന്നെ എല്ലാ മേഖലയിലും പരമാവധി  മികവുറ്റതാക്കുന്നതില്‍ സംവിധായകനും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒരു പോലെ വിജയിച്ചിരിക്കുന്നു.  

ഒരു പിസ്സ ഷോപ്പിലെ ജോലിക്കാരനായ മൈക്കിള്‍ (വിജയ്‌ സേതുപതി) തന്‍റെ ഗേള്‍ഫ്രെണ്ടായ അനുവിനോടപ്പമാണ് (രമ്യാ നമ്പീശന്‍) താമസം .പ്രേതത്തിലും ഭൂതത്തിലും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന അനു ഒരു നോവലിസ്റ്റ് കൂടിയാണ്. അമാനുഷിക ശക്തികളില്‍ ഒന്നും വിശ്വാസമില്ല എന്ന് പറയുന്ന മൈക്കിളിനെ അവള്‍ പലപ്പോഴും ഹൊറര്‍ സിനിമകള്‍ കാണിച്ചും കഥകള്‍ പറഞ്ഞും പേടിപ്പിക്കാറുണ്ട്‌ എങ്കിലും മൈക്കിള്‍  അതിനൊന്നും വലിയ പ്രസക്തി കൊടുക്കാറില്ലായിരുന്നു. ആയിടക്കു ഒരിക്കല്‍ പിസ്സ ഡെലിവറിക്ക് വേണ്ടി മൈക്കിള്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വീട്ടില്‍ പോകുന്നു. അവിടെ വച്ച് മൈക്കിളിന് നേരിടേണ്ടി വരുന്ന വിചിത്രവും ഭീകരവുമായ സാഹചര്യങ്ങളില്‍ കൂടിയാണ് കഥ പുരോഗമിക്കുന്നത്. 

മറ്റു സിനിമകളിലെ കഥ വിവരിക്കും പോലെ ഒറ്റയടിക്ക് വിവരിക്കാന്‍ പറ്റുന്നതല്ല പിസ്സയുടെ കഥ. കഥക്കുള്ളില്‍  കഥകള്‍ കുരുങ്ങിക്കിടക്കുന്ന തരത്തിലുള്ള വ്യത്യസ്തവും പുതുമയേറിയതുമായ ഒരു തിരക്കഥയാണ് ഈ സിനിമയുടെ നട്ടെല്ല്. കഥയുടെ അവസാന ഭാഗങ്ങളില്‍ പ്രേക്ഷകന് പല സംശയങ്ങളും ഉടലെടുക്കും. ഈ സംശയങ്ങള്‍ക്കെല്ലാം ഉത്തരം തരാന്‍ സംവിധായകന്‍ മെനക്കെടുന്നില്ല എന്ന് മാത്രമല്ല അതിനുത്തരം കണ്ടെത്തുക എന്നത്  പ്രേക്ഷകന്‍റെ  ചുമതലയാക്കി മാറ്റുന്നു. അവിടെയാണ്  ഈ സിനിമയെ  വ്യത്യസ്തമാനങ്ങളില്‍ നോക്കി കാണാന്‍ പ്രേക്ഷകന് അവസരം കിട്ടുന്നത്. വിജയ്‌ സേതുപതിയുടെ മികച്ച പ്രകടനം ഈ സിനിമയുടെ ഒരു പ്രധാന വിജയ ഘടകമാണ് എന്ന് പറയാതെ വയ്യ. 

ആകെ മൊത്തം ടോട്ടല്‍ = അവതരണത്തിലും പ്രമേയത്തിലും പുതുമ നിലനിര്‍ത്തിയ  ഒരു നല്ല സസ്പന്‍സ് ത്രില്ലര്‍ സിനിമ. 

*വിധി മാര്‍ക്ക്‌ = 8.5/10 

-pravin- 

18 comments:

  1. താങ്ക്സ് പ്രവീ.., കാണണം..

    ReplyDelete
  2. ഇമ്മിണി ബല്യ താങ്ക്സ് പ്രവീ !
    കാണാന്‍ ഒരു രക്ഷയുമില്ല ........
    :(

    ReplyDelete
    Replies
    1. എന്തേ ...കാണാന്‍ പറ്റും...ഇതിന്റെ ഒറിജിനല്‍ ഡി വി ഡി വന്നെന്നു തോന്നുന്നു...

      Delete
  3. കാണാൻ പറ്റുമോ എന്ന് നോക്കാം

    ReplyDelete
  4. അത്രവലിയ സംഭവം അല്ല പ്രവീ കുറെ സിനിമകളില്‍ കണ്ടവ ഒന്ന് മാറ്റി പ്രേക്ഷകനെ പറ്റിക്കുന്ന രീതിയില്‍ പറയാന്‍ ശ്രമിച്ച സംവിധായകന്‍ വിജയിച്ചിരിക്കുന്നു ഒരു വട്ടം കാണാന്‍ ഉണ്ട്...

    ReplyDelete
    Replies
    1. ങേ...അങ്ങിനെയാണോ കാത്തിക്ക് തോന്നിയത്....ഉം...ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായം ..ഞാന്‍ ഇപ്പൊ എന്ത് പറയാനാ...

      Delete
  5. ഞാന്‍ കണ്ടു ..ശരിക്കും നല്ല ഒരു ചിത്രം .സസ്പെന്‍സ്‌ നിലനിര്‍ത്തുന്നു ആദ്യാവസാനം വരെ ,നന്ദി പ്രവീണ്‍

    ReplyDelete
    Replies
    1. ഓക്കേ...അപ്പൊ ഇഷ്ടപ്പെട്ടു ല്ലേ. നന്ദി ..

      Delete
  6. ഫുൾ ടൈം പടം കാണുക, നിരൂപണം എഴുതുക... കഥ എഴുതുക.. അനക്ക് ഓഫീസിൽ പണി ഇല്ലേടേ... ( ചുമ്മാ.... )

    ReplyDelete
    Replies
    1. ഹി ഹി...രാത്രി പടം കാണും. പിന്നെ ഫ്രീ ടൈം വെറുതെ കളയാറില്ല....അത്രേ ഉള്ളൂ ..

      Delete
  7. ഇത് തിയേറ്ററില്‍ ഇരുന്നു കണ്ടവന്മാരെ സമ്മതിക്കണം....... എന്നെകൊണ്ട്‌ പറ്റില്ലേ ....

    ReplyDelete
    Replies
    1. ഹാ ഹാ..ഹാഹ് ..അപ്പൊ കണ്ടു ല്ലേ ..

      Delete
  8. avasanam shahi aaya paratheeti aayi poyi enthirunnalum not bad movie kollam veruppichila

    ReplyDelete
  9. ATHENTHA PRAVEEN THANK GOD ENNOKKE ?

    ReplyDelete