Monday, June 2, 2014

Kon-Tiki - സിനിമക്ക് പിന്നിലെ ചരിത്രം

Joachim Ronning, Espen Sandberg എന്നിവരുടെ സംവിധാനത്തിൽ 2012 ഇൽ റിലീസായ നോർവേജിയൻ  സിനിമയാണ്  Kon-Tiki. എണ്‍പത്തി അഞ്ചാമത് അക്കാദമി അവാർഡ്സിൽ മികച്ച വിദേശ ഭാഷാ സിനിമക്കുള്ള  നോമിനേഷൻ  Kon-Tiki ക്ക് ലഭിച്ചിരുന്നു. അതോടു കൂടെ അഞ്ചാം തവണ അക്കാദമി അവാർഡ്സിലേക്ക് നോമിനേഷൻ കിട്ടുന്ന നോർവേജിയൻ  സിനിമ എന്ന വിശേഷത  കൂടി Kon-Tiki സ്വന്തമാക്കുകയുണ്ടായി. ഒരേ സമയം ഓസ്ക്കാർ അവാർഡിനും ഗോൾഡൻ ഗ്ലോബ് അവാർഡിനും നിർദ്ദേശിക്കുന്ന ആദ്യ നോർവേജിയൻ സിനിമയും Kon-Tiki തന്നെ. ചുരുക്കി പറഞ്ഞാൽ നോർവേജിയൻ  സിനിമാ ലോകത്തിന് അംഗീകാരങ്ങളുടെ പെരുമഴ സമ്മാനിച്ച വർഷമായിരുന്നു 2012. 

1947-ൽ  നോർവീജിയൻ നരവംശശാസ്ത്ര ഗവേഷകനും, സഞ്ചാരിയുമായ Thor Heyerdahl നടത്തിയ സാഹസിക ഗവേഷണ യാത്രയുടെ സിനിമാ പരിഭാഷയാണ് Kon-Tiki. അന്ന് പസഫിക് സമുദ്രം മുറിച്ചു കടക്കാൻ അദ്ദേഹം ഉപയോഗിച്ച വള്ളത്തിന്റെ പേരാണ് Kon-Tiki.  1947 ആഗസ്റ്റ്‌ 28ന്, പെറുവിലെ കയ്യാവു എന്ന സ്ഥലത്ത് നിന്ന് Kon-Tiki അതിന്റെ യാത്ര പുറപ്പെടുന്ന സമയത്ത്  തോർ ഹെയർദാലിനൊപ്പം അഞ്ചു സഹയാത്രികരും ലോറിത എന്ന് പേരുള്ള ഒരു തത്തയുമാണ് കൂടെയുണ്ടായിരുന്നത്. തോർ ഹെയർദാലും കൂട്ടരും ഇത്തരമൊരു സാഹസികയാത്ര സംഘടിപ്പിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യ ലക്ഷ്യമാണ് സത്യത്തിൽ ചരിത്രം അന്വേഷിക്കുന്നവർക്കും സിനിമാ പ്രേമികൾക്കും ഒരേ സമയം Kon-Tiki യെ കുറച്ചു കൂടി ഗൌരവത്തോടെ നിരീക്ഷിക്കാനുള്ള അവസരമൊരുക്കുന്നത്. വെറുമൊരു സിനിമ എന്ന തോതിൽ മാത്രം നിരീക്ഷിക്കേണ്ട വിഷയങ്ങൾ അല്ല Kon-Tiki  പ്രേക്ഷകന് പറഞ്ഞു തരുന്നത് എന്ന് സാരം. 

1947  കാലം വരെ വിശ്വസിച്ചു വന്നിരുന്ന പ്രമാണങ്ങൾ പ്രകാരം പോളിനേഷ്യൻ ദ്വീപുകളിൽ വസിക്കുന്നവർ പടിഞ്ഞാറിൽ നിന്ന് കുടിയേറി പാർത്തവരായിരുന്നു. എന്നാൽ ഈ വിശ്വാസ പ്രമാണങ്ങൾക്ക് വിപരീതമായൊരു നിരീക്ഷണമാണ് തോർ ഹെയർദാലിന് ഗവേഷക സമൂഹത്തിനോട് പങ്കു വക്കാനുണ്ടായിരുന്നത്. തോറിന്റെ സിദ്ധാന്ത പ്രകാരം ചിന്തിക്കുകയാണെങ്കിൽ പോളിനേഷ്യൻ ദ്വീപ സമൂഹങ്ങളിൽ  ഇന്ന് കാണുന്ന ജനങ്ങൾ തെക്കേ അമേരിക്കയിൽ നിന്നും പ്രീ കൊളംബിയൻ കാലഘട്ടത്തിൽ കുടിയേറി പാർത്തവരാണെന്ന് ഗവേഷകർക്കും മറ്റു പൊതു സമൂഹത്തിനും അംഗീകരിക്കേണ്ടി വരും. തന്റെ നിരീക്ഷണങ്ങളെയും സിദ്ധാന്തത്തെയും തെറ്റാണെന്ന് വിലയിരുത്തുന്നവർക്കുള്ള മറുപടിയെന്നോണമാണ് തോറും കൂട്ടരും കോണ്‍-ടിക്കി പര്യവേഷണം സംഘടിപ്പിക്കുന്നത്. 

1500 വർഷങ്ങൾക്ക് മുൻപ് എപ്രകാരമായിരിക്കും പൂർവ്വികർ സമുദ്രയാത്ര സാധ്യമാക്കിയത് അപ്രകാരം തന്നെ പോളിനേഷ്യയിൽ എത്തിച്ചേരണം എന്നതാണ് കോണ്‍-ടിക്കി പര്യവേഷണത്തിലെ പ്രധാന വെല്ലു വിളി. അക്കാലത്ത് തെക്കേ അമേരിക്കയിൽ ലഭ്യമാകുമായിരുന്ന സാധന സാമഗ്രികൾ ഉപയോഗിച്ച് കൊണ്ട് തന്നെ തോറും സംഘവും ഒരു വലിയ ചങ്ങാടം ഉണ്ടാക്കുന്നു. ബൽസാ എന്ന് പേരുള്ള പ്രത്യക തരം ഒരു തടി കൊണ്ടാണത്രേ ഈ ചങ്ങാടം  പ്രധാനമായും നിർമ്മിച്ചത്. 1947 ഏപ്രിൽ 28ന് തുടങ്ങുന്ന ഈ സാഹസിക ഗവേഷണ യാത്ര അവസാനിക്കുന്നത് ആഗസ്റ്റ്‌ 7നാണ്. സമുദ്രത്തിലൂടെ ഏകദേശം 4000 മൈലുകൾ. ഈ കാലയളവിൽ യാത്രികർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റു മാനസിക സമ്മർദ്ദങ്ങളുമാണ് സിനിമയുടെ ഒരു വലിയ പകുതി കാഴ്ചയായി പ്രേക്ഷകന് സമ്മാനിക്കുന്നത്. 

സമുദ്രയാത്രയിലെ ഭയാനക സാഹചര്യങ്ങളിൽ സ്വന്തം ജീവനെ കുറിച്ചും കുടുംബത്തെ കുറിച്ചും യാത്രികർ ഒരു വേളയിൽ ചിന്തിച്ചു പോകുന്നുണ്ട്. സിനിമയുടെ അത്തരമൊരു സഞ്ചാര വീഥിയിൽ കഥാപാത്രങ്ങൾക്കിടയിൽ പങ്കു വക്കുന്ന  സംഭാഷണ  ശകലങ്ങളിലേറെ കഥാപാത്രങ്ങളുടെ നിസാരമെന്നു കരുതുന്ന ഭാവ പ്രകടനങ്ങളിലെ സൂക്ഷ്മതയാണ് 'കോണ്‍-ടിക്കി'ക്ക് ഒറിജിനാലിറ്റി സമ്മാനിക്കുന്നത് എന്ന് പറയേണ്ടി വരും. വിപരീത സാഹചര്യങ്ങളെ ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രം നേരിടുകയും അതിൽ വിജയിക്കുകയും ചെയ്യുന്ന സമയത്ത് തോറിനും സംഘത്തിനും ബോധ്യപ്പെടുന്ന ഒരു സംഗതി കൂടിയുണ്ട്  - 'പൂർവ്വികർ ഒരിക്കലും സമുദ്രത്തെ  പേടിച്ചിട്ടില്ല. അവർ ഒരിക്കലും സമുദ്രത്തെ ഒരു മഹാ പ്രതിബന്ധമായി കണ്ടിട്ടുമില്ല'. 

1951ഇൽ തോർ ഹെയർദാൽ തന്റെ സിദ്ധാന്തത്തെ അധികരിച്ച് കൊണ്ട് സംവിധാനം ചെയ്ത ഡോക്യുമെന്ററി സിനിമയിൽ കോണ്‍-ടിക്കി പര്യവേഷണത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കാര്യങ്ങൾ വിവരിക്കുന്നുണ്ട്. അന്നത്തെ സമുദ്രയാത്രയുടെ  പ്രസക്ത വീഡിയോ സഹിതം റിലീസായ ആ സിനിമയുടെ പേരും "Kon-Tiki" എന്ന് തന്നെ. ആ വർഷത്തിലെ   അക്കാദമിക് അവാർഡ്സിൽ (24th) മികച്ച ഡോക്യുമെന്ററി സിനിമക്കുള്ള പുരസ്ക്കാരവും കോണ്‍-ടിക്കിക്ക് ലഭിക്കുകയുണ്ടായി. 

ആകെ മൊത്തം ടോട്ടൽ = സിനിമയും ചരിത്രവും ഒരു പോലെ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ ഇഷ്ടപ്പെടും. അല്ലാത്തവർക്ക് ഫിഫ്റ്റി ഫിഫ്റ്റി ചാൻസ്. 

*വിധി മാർക്ക് = 7/10 

-pravin- 

14 comments:

  1. കടലും കടല്‍ യാത്രയും കടല്‍ക്കൊള്ളയും മീന്‍പിടിത്തവും കടല്‍വാണിജ്യവും ഒക്കെ മലയാളിയുടെ ശ്രദ്ധയെ വേഗം പിടിച്ചു പറ്റുന്നത് അവ പുരാതന കാലം മുതലേ തന്നെ നമ്മുടെ രക്തത്തിന്‍റെ ഭാഗമായി മാറിയത് കൊണ്ടായിരിക്കണം. അറിവിന്‍റെ നിര്‍മാണത്തിനു വേണ്ടി നടത്തിയ ഒരു യാത്രയുടെ കഥ പറയുന്ന നല്ലൊരു സിനിമ പരിചയപ്പെടുത്തിയതിനു നന്ദി സഹോദരാ...

    ReplyDelete
    Replies
    1. കണ്ടു നോക്കൂ ..സിനിമ മാത്രമല്ല ചരിത്രം കൂടിയാണിത് ...

      Delete
  2. കൊള്ളം, എല്ലാം പുതിയ അറിവുകളാണ്

    ReplyDelete
    Replies
    1. ന്നാ പിന്നെ ഒന്ന് പോയി കാണരുതോ ഷാജ്വോ ?

      Delete
  3. 1500 വർഷങ്ങൾക്ക് മുൻപ് എപ്രകാരമായിരിക്കും പൂർവ്വികർ സമുദ്രയാത്ര സാധ്യമാക്കിയത് അപ്രകാരം തന്നെ പോളിനേഷ്യയിൽ എത്തിച്ചേരണം എന്നതാണ് കോണ്‍-ടിക്കി പര്യവേഷണത്തിലെ പ്രധാന വെല്ലു വിളി. അക്കാലത്ത് തെക്കേ അമേരിക്കയിൽ ലഭ്യമാകുമായിരുന്ന സാധന സാമഗ്രികൾ ഉപയോഗിച്ച് കൊണ്ട് തന്നെ തോറും സംഘവും ഒരു വലിയ ചങ്ങാടം ഉണ്ടാക്കുന്നു. ബൽസാ എന്ന് പേരുള്ള പ്രത്യക തരം ഒരു തടി കൊണ്ടാണത്രേ ഈ ചങ്ങാടം പ്രധാനമായും നിർമ്മിച്ചത്. 1947 ആഗസ്റ്റ്‌ 28ന് തുടങ്ങുന്ന ഈ സാഹസിക ഗവേഷണ യാത്ര അവസാനിക്കുന്നത് ആഗസ്റ്റ്‌ 7നാണ്. സമുദ്രത്തിലൂടെ ഏകദേശം 4000 മൈലുകൾ. ഈ കാലയളവിൽ യാത്രികർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റു മാനസിക സമ്മർദ്ദങ്ങളുമാണ് സിനിമയുടെ ഒരു വലിയ പകുതി കാഴ്ചയായി പ്രേക്ഷകന് സമ്മാനിക്കുന്നത്. ‘



    ആദ്യായിട്ടാണ് ഇപ്പടത്തെ കുറിച്ച് കേൾക്കുന്നത്...നന്ദി

    ReplyDelete
    Replies
    1. മുരളിയേട്ടാ ..കണ്ടു നോക്കൂ ട്ടോ

      Delete
  4. കൊള്ളാലോ ഈ പടം!

    ReplyDelete
    Replies
    1. അജിത്തേട്ടാ ...ഇങ്ങളെ പോലുള്ള കപ്പല മുതലാളിമാർ ഈ സിനിമ കാണാൻ മറക്കരുത് ട്ടോ ..

      Delete
  5. നല്ല പരിചയപ്പെടുത്തൽ...
    സിനിമയും ഇഷ്ടപ്പെട്ടു.

    ReplyDelete
  6. ചരിത്രവും കഥയും കൂടിക്കുഴഞ്ഞ ഈ സിനിമ കാണണം .

    ReplyDelete