'ദശരഥം', 'ഷേക്സ്പിയർ എം.എ മലയാളം', 'ലക്കി സ്റ്റാർ' തുടങ്ങിയ മലയാള സിനിമകളിൽ പ്രമേയവത്ക്കരിച്ച "വാടക ഗർഭ ധാരണം" തന്നെയാണ് 'മിമി' യുടെയും കഥാഗതി നിശ്ചയിക്കുന്നത്.
'ദശരഥ'ത്തിൽ രാജീവന്റെ കുഞ്ഞിനോട് ആനിക്ക് പിന്നീട് തോന്നുന്ന ഇഷ്ടവും കുഞ്ഞിനെ പിരിയാൻ വയ്യാത്ത സാഹചര്യവും, 'ഷേക്സ്പിയർ എം.എ മലയാള'ത്തിൽ അവിവാഹിതയായ അല്ലിക്ക് വാടക ഗർഭ ധാരണവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ നിന്ന് നേരിട്ട പ്രതിസന്ധികളും, 'ലക്കി സ്റ്റാറി'ൽ രഞ്ജിത്ത്-ജാനകി ദമ്പതിമാർക്ക് വാടക ഗർഭ ധാരണവുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന ചതിയും വിശ്വാസവഞ്ചനയുമടക്കം സമാനമായ പല കഥാ മുഹൂർത്തങ്ങളും മിമിയിലും നിരീക്ഷിക്കാമെങ്കിലും ഇപ്പറഞ്ഞ സിനിമകളിൽ നിന്നെല്ലാം വേറിട്ട മറ്റൊരു സിനിമാസ്വാദനം തരാൻ സാധിക്കുന്നിടത്താണ് മിമി മികച്ചു നിൽക്കുന്നത്.
മിമിയായുള്ള കൃതി സാനോന്റെ പ്രകടനത്തിന്റെ ഗ്രാഫ് മുകളിലേക്ക് മാത്രമാണ്. പങ്കജ് ത്രിപാഠിയെയൊക്കെ സിനിമയിൽ കെട്ടഴിച്ചങ്ങു വിട്ടിരിക്കുകയാണ്. അമ്മാതിരി ഒരു നടൻ.
അവര് മാത്രമല്ല മനോജ് പാഹ്വാ, സുപ്രിയ പഥക്, സായ് തംഹങ്കർ പോലെയുള്ള സഹ നടീനടന്മാർ കോമഡിയിലും ഇമോഷണൽ സീനുകളിലും ഒരു പോലെ തിളങ്ങി.
'സാറാ' തുടങ്ങി വച്ച അബോർഷൻ ചിന്തകൾക്ക് വിരുദ്ധമായി 'മിമി' സ്വന്തം ചോയ്‌സിൽ മാതൃത്വത്തിന്റെ മഹിമയും അനുഭൂതിയും പറഞ്ഞറിയിക്കുകയാണ് ചെയ്യുന്നത്. സ്വപ്നങ്ങൾക്ക് വേണ്ടി അവൾ വേണ്ടെന്നു വക്കുന്നത് കുഞ്ഞിനെയല്ല, അബോർഷൻ ആണ്. മിമിയുടെ ആ ചോയ്‌സ് വളരെ ഹൃദ്യമായി പറഞ്ഞറിയിക്കുന്നുമുണ്ട് സിനിമ.
ആകെ മൊത്തം ടോട്ടൽ = 2011 ൽ മികച്ച മറാത്തി സിനിമക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ 'Mala Aai Vhhaychy' യുടെ remake എന്ന് പറയുമ്പോഴും ആ സിനിമയെ അതേ പടി പകർത്തി അവതരിപ്പിക്കാതെ അതിലും മികവുറ്റതാക്കി മറ്റൊരു കഥാ പശ്ചാത്തലത്തിൽ 'Mimi' യെ പുനരാവിഷ്‌ക്കരിക്കാൻ ലക്ഷ്മൺ ഉടെക്കറിന് സാധിച്ചിട്ടുണ്ട്. അമ്മയാകാൻ പ്രസവിക്കണമെന്നില്ല, സ്വന്തം കുഞ്ഞിനെ തന്നെ പ്രസവിക്കണമെന്നുമില്ല എന്ന് പറഞ്ഞു വക്കുന്ന ഒരു മനോഹര സിനിമയാണ് 'മിമി'. A must watch.
*വിധി മാർക്ക് = 8/10
-pravin-
'ദശരഥ'ത്തിൽ രാജീവന്റെ കുഞ്ഞിനോട് ആനിക്ക് പിന്നീട് തോന്നുന്ന ഇഷ്ടവും കുഞ്ഞിനെ പിരിയാൻ വയ്യാത്ത സാഹചര്യവും, 'ഷേക്സ്പിയർ എം.എ മലയാള'ത്തിൽ അവിവാഹിതയായ അല്ലിക്ക് വാടക ഗർഭ ധാരണവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ നിന്ന് നേരിട്ട പ്രതിസന്ധികളും, 'ലക്കി സ്റ്റാറി'ൽ രഞ്ജിത്ത്-ജാനകി ദമ്പതിമാർക്ക് വാടക ഗർഭ ധാരണവുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന ചതിയും വിശ്വാസവഞ്ചനയുമടക്കം സമാനമായ പല കഥാ മുഹൂർത്തങ്ങളും മിമിയിലും നിരീക്ഷിക്കാമെങ്കിലും ഇപ്പറഞ്ഞ സിനിമകളിൽ നിന്നെല്ലാം വേറിട്ട മറ്റൊരു സിനിമാസ്വാദനം തരാൻ സാധിക്കുന്നിടത്താണ് മിമി മികച്ചു നിൽക്കുന്നത്.'
ReplyDeleteകാണാൻ ശ്രമിക്കാം