പണവും അധികാരവും കൊണ്ട് ജുഡീഷ്യറിയെ വിലക്കെടുക്കുന്ന ബേബി കണ്ണന്റെ കോടതിയിൽ നീതി ദൈവവും കാവലാളുമായ കറുപ്പ് സ്വാമി വക്കീൽ വേഷത്തിൽ എത്തുന്നതാണ് കഥ.
ദ്രാവീഡിയ കുല ദൈവങ്ങളോടുള്ള തമിഴ് ജനതയുടെ വിശ്വാസ പ്രമാണങ്ങളെ വേണ്ട വിധം പരിഗണിച്ചു കൊണ്ടുള്ള ഇമോഷണൽ ബിൽഡ് അപ്പ് സീനുകൾ ഒക്കെ ഗംഭീരമായിരുന്നു.
ഇന്ദ്രൻസ് - അനഘ മായാ രവിയുടെ അച്ഛൻ-മകൾ കഥാപാത്ര പ്രകടനങ്ങൾ ആണ് സിനിമയുടെ ഫസ്റ്റ് ഹാഫിന്റെ ആത്മാവ് എന്ന് പറയാം.
ഒരു തമിഴ് സിനിമക്കുള്ളിൽ മലയാളി കഥാപാത്രങ്ങളെ കൃത്രിമത്വമില്ലാതെ അവതരിപ്പിച്ചത് ശ്രദ്ധേയമായി. പ്രത്യേകിച്ച് മലയാള ഭാഷയിലുള്ള കഥാപാത്ര സംഭാഷണങ്ങൾ.
സൂര്യ- ഇന്ദ്രൻസ് കോമ്പിനേഷൻ സീനുകളിലൊക്കെ പ്രകടന മികവ് കൊണ്ട് ഇന്ദ്രൻസ് സ്കോർ ചെയ്യുന്ന കാഴ്ച.
വക്രബുദ്ധി കൊണ്ട് ദൈവത്തെ പോലും കോടതിയിൽ നിസ്സഹായനാക്കി നിർത്താൻ സാധിക്കുന്ന വക്കീൽ ബേബി കണ്ണന്റെ വേഷത്തിൽ RJ ബാലാജിയും, ജഡ്ജ് വേഷത്തിൽ നാട്ടി സുബ്രഹ്മണ്യനും കൊള്ളാം.
ബേബി കണ്ണൻ Vs കറുപ്പ് സ്വാമി എന്ന നിലക്കുള്ള കോൺഫ്ളിക്റ്റും ദൈവത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളിയുമൊക്കെ ഫസ്റ്റ് ഹാഫിനെ ത്രില്ലിംഗ് ആക്കി.
എന്നാൽ സെക്കന്റ് ഹാഫിൽ ഇതിന് നേർ വിപരീതമാണ് സംഭവിക്കുന്നത്. സൂര്യ ഫാൻസിനു വേണ്ടി നടത്തുന്ന ഒരു ഫാൻസ് ഷോ പോലെ കടന്നു വരുന്ന പാട്ടും ആക്ഷനും മാത്രമാണ് പിന്നീടുള്ള സിനിമ.
ദൈവത്തിന് പിന്നെ എന്തുമാകല്ലോ എന്ന ചിന്തയിൽ അങ്ങോട്ട് കാണാം എന്ന് മാത്രം.
ജയ് ഭീം, സിംഗം പോലുള്ള സിനിമാ റഫറൻസുകളൊക്കെ അതിനായി ഉപയോഗിക്കുന്നുണ്ട്.
അക്കൂട്ടത്തിൽ വേട്ടെയ് കറുപ്പ് സ്വാമിയുടെ ഉഗ്രരൂപത്തിലുള്ള സൂര്യയുടെ പ്രകടനം 'കാന്താരാ'യിലെയൊക്കെ പോലെ ഒരു ഡിവൈൻ മൂഡ് കൊണ്ട് വരുന്നുണ്ട്.
പാളിപ്പോകാൻ ഏറെ സാധ്യത ഉള്ള, അല്ലെങ്കിൽ ട്രോൾ മെറ്റീരിയൽ ആകേണ്ടിയിരുന്ന അങ്ങിനത്തെ ഒരു സീൻ സൂര്യയുടെ പെർഫോമൻസിൽ വെട്ടി തിളങ്ങി.
സായ് അഭ്യങ്കറിന്റെ സംഗീതവും സിനിമക്ക് ഗുണം ചെയ്തിട്ടുണ്ട്.
ഫസ്റ്റ് ഹാഫിനെ വച്ച് നോക്കുമ്പോൾ സെക്കന്റ് ഹാഫിന്റെ ഗ്രാഫ് താഴേക്ക് തന്നെയെങ്കിലും കാലങ്ങൾക്ക് ശേഷം സൂര്യയുടെ ഒരു ഹൈ വോൾട്ടേജ് പടം കണ്ട തൃപ്‍തി തരുന്നുണ്ട് 'കറുപ്പ്'.
©bhadran praveen sekhar


No comments:
Post a Comment