Monday, August 13, 2012

Guzaarish


സഞ്ജയ്‌ ലീല ബന്‍സാലിയുടെ സംവിധാന മികവ് എടുത്തു കാണിക്കുന്ന ഒരു സിനിമയാണ് 2010 ഇല്‍ റിലീസ് ചെയ്ത Guzaarish  എന്ന മനോഹര സിനിമ. ഹൃതിക് റോഷന്‍, ഐശ്വര്യ റായ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ  ഈ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ വേണ്ട സ്വീകാര്യത നേടിയോ എന്ന് സംശയമാണ്. 

സിനിമ റിലീസ് ആകുന്നതിനു മുന്‍പേ വിവാദം ഉടലെടുത്തിരുന്നു. ദയാനന്ദ് രാജന്‍ എഴുതിയ "Summer Snow" എന്ന നോവലിനെ ഈച്ച-ക്കോപ്പിയടിച്ചു നിര്‍മിച്ച  സിനിമയാണ് സഞ്ജയ്‌ ലീല ബന്‍സാലിയുടെ Guzaarish എന്നതായിരുന്നു വിവാദം. തന്‍റെ എഴുതിക്കഴിഞ്ഞ ഈ നോവല്‍ പബ്ലിഷ് ചെയ്യുന്നതിന് മുന്നേ തന്നെ സിനിമയായി മാറിയതെങ്ങനെയാണെന്ന് എഴുത്തുകാരന്‍ ആശ്ചര്യപ്പെടുന്നു.  വിവാദങ്ങള്‍ എന്തോ ആയിക്കോട്ടെ ഒരു നല്ല സിനിമാ ആവിഷ്ക്കാരം എന്ന നിലയില്‍ Guzaarishനെ അംഗീകാരിക്കാതിരിക്കാനാകില്ല. 

ഏതന്‍ എന്ന പ്രസിദ്ധ മാജിക്കുകാരന്  (ഹൃതിക് റോഷന്‍ ) ഒരിക്കല്‍ തന്‍റെ മാജിക്‌ ഷോ നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ അപകടം സംഭവിക്കുകയും തുടര്‍ന്ന് ശരീരത്തിന്‍റെ ചലന ശേഷി നഷ്ടപെടുകയും ചെയ്യുന്നു. തന്‍റെ ദുരിതപൂര്‍ണമായ ജീവിതത്തില്‍ നിന്ന് രക്ഷ നേടാന്‍ ഏതന്‍ കോടതിയില്‍  ദയാവധത്തിന് അപ്പീല്‍ പോകുന്നു. എതന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്താന്‍   അയാളുടെ ആ വലിയ ബംഗ്ലാവില്‍ സോഫിയ (ഐശ്വര്യ റായ്) എന്ന ജോലിക്കാരി കൂടിയുണ്ട്. ചലന ശേഷിയില്ലാതെ കിടക്കുന്ന ഏതന്‍ ജീവിതത്തോടുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ പ്രേക്ഷകരോട് പങ്കു വക്കുന്നതോടൊപ്പം സിനിമ കൂടുതല്‍ ഹൃദയ സ്പര്‍ശിയായ രംഗങ്ങളില്‍ കൂടി കടന്നു പോകുന്നു. 

ഈ സിനിമയിലെ അഭിനയത്തിന് എന്ത് കൊണ്ട് ഹൃതിക് റോഷന്‍ ഒരു ദേശീയ അവാര്‍ഡിന് അര്‍ഹാനായില്ല എന്നതാണ് വിഷമകരമായി ചിന്തിക്കേണ്ട മറ്റൊരു കാര്യം. ഹൃതിക് റോഷന്‍റെ അഭിനയ മികവിനോടോപ്പം തന്നെ ഈ സിനിമയില്‍ അഭിനയിച്ച ഓരോരുത്തരും വളരെ നല്ല പ്രകടനം തന്നെ കാഴ്ച  വച്ചിരിക്കുന്നു. ഈ സിനിമയുടെ cinematography വളരെയധികം പ്രശംസനീയമാണ്.  

ആകെ മൊത്തം ടോട്ടല്‍ = താളപ്പിഴകള്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള  ഒരു മികച്ച സിനിമ. 

*വിധി മാര്‍ക്ക്‌ = 8.5/10 
-pravin- 

3 comments:

  1. ഇതിലെ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ്

    ReplyDelete
  2. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ചിത്രമാണ് ഇത് .പക്ഷെ ഈ പടത്തിന്റെ പേരില്‍ 'സഞ്ജയ്‌ ലീല ബന്‍സാലി' മോശം സംവിധാനത്തിനുള്ള 'ഗോള്‍ഡന്‍ കേല ' അവാര്‍ഡ്‌ മേടിച്ചു എന്ന് കേട്ടിട്ടുണ്ട്..ഈ പടത്തെ നശിപ്പികണമെന്നു ചിലര്‍ കരുതിക്കൂട്ടിയത് പോലെ..

    ഇടയ്ക്കു എന്റെ ബ്ലോഗ്ഗ് വഴിയും വരിക..
    http://mindaattam.wordpress.com/

    ReplyDelete
  3. എനിയ്ക്കും വളരെയേറെ ഇഷ്ടപ്പെട്ട സിനിമയാണ് guzaarish. ഹൃതിക് റോഷന്‍ ഇത് വരെ ചെയ്തതില്‍ വച്ച് ഏറ്റവും നല്ല പടം ഇതാണെന്ന് തോന്നുന്നു. പിന്നെ മില്‍ ഗയി എന്ന പാട്ടും അതിന്റെ visualization ഉം. തീര്‍ച്ചയായും ഇത് അങ്ങേയറ്റം അവഗണിയ്ക്കപ്പെട്ട ഒരു മികച്ച ചിത്രമാനെന്നതില്‍ തര്‍ക്കമില്ല.

    ReplyDelete