കേരളാ പോലീസിന്റെ ഒരു ചായക്കൊപ്പം ഒരുപാട് ചിരി പടർത്തിയ ഒരു കൊച്ചു സിനിമ എന്ന് ചുരുക്കി പറയാം.
വലിയ അവകാശവാദങ്ങളൊന്നുമില്ലാത്ത, കുറച്ചു കഥാപാത്രങ്ങൾ മാത്രമുള്ള ഒരു കൊച്ചു സിനിമയാണിതെന്ന് ആദ്യമേ പറഞ്ഞു വക്കുന്ന സിനിമ ഒരിടത്തും ബോറടിപ്പിക്കാതെ ഉള്ള സംഗതികളെ വച്ചും കഥാപാത്രങ്ങളെ വച്ചും ചിരിക്കാനുള്ള വകുപ്പുകൾ സമ്മാനിക്കുന്നുണ്ട്. ഇന്ദ്രൻസും സൈജു കുറുപ്പും വിജയ് ബാബുവും സാബു മോനും അടക്കം ചെറു സീനുകളിൽ വന്നു പോയ ഓരോ നടീ നടന്മാരെല്ലാം കോമഡി കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചു.
ഒരു വലിയ കാൻവാസിൽ പറയുന്ന കഥ സിനിമയാക്കുന്നതിനേക്കാൾ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് മണിക്കൂറുകൾക്കുള്ളിൽ സംഭവിക്കുന്ന ചെറിയ കാര്യങ്ങളെ കൂട്ടി ചേർത്ത് അതൊരു മുഴുനീള സിനിമയാക്കാൻ. ആ റിസ്കിനെ രസകരമാക്കി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് ജോൺ മന്ത്രിക്കൽ എന്ന സംവിധായകന്. അത് തന്നെയാണ് ജനമൈത്രി എന്ന കൊച്ചു സിനിമയുടെ വിജയവും.
നവാഗത സംവിധായകർക്കും ഇത്തരം കൊച്ചു സിനിമകൾക്കും ഫ്രൈഡേ ഫിലിംസും വിജയ് ബാബുവെന്ന നിർമ്മാതാവും കൊടുക്കുന്ന പിന്തുണയും പ്രോത്സാഹനവും എടുത്തു പറയേണ്ട ഒന്നാണ്. കുറച്ചു മണിക്കൂർ കനപ്പെട്ടതൊന്നും ചിന്തിപ്പിക്കാതെ ചുമ്മാ ചിരിപ്പിച്ചു കളഞ്ഞ ഈ സിനിമയിലെ വലുതും ചെറുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച എല്ലാ നടീനടന്മാർക്കും അഭിനന്ദനങ്ങൾ
ആകെ മൊത്തം ടോട്ടൽ = ബോറടിക്കാതെ ചുമ്മാ കണ്ടു ചിരിക്കാൻ പറ്റുന്ന ഒരു കൊച്ചു സിനിമ.
*വിധി മാർക്ക് = 6/10
- pravin-
No comments:
Post a Comment