1978 ൽ ഡൽഹിയിൽ നടന്ന സഞ്ജയ് - ഗീതാ കൊലപാതകത്തിന്റെ അന്വേഷണ നാൾ വഴികൾ. ആ കേസിന്റെ വിശദശാംശങ്ങളെ അവലംബിക്കുന്നതോടൊപ്പം ഫിക്ഷന്റെ സ്വാതന്ത്ര്യത്തെ കൂടി ഉപയോഗിച്ചു കൊണ്ടുള്ള സമർത്ഥമായ അവതരണം 'രാഖി'നെ വ്യത്യസ്തമാക്കുന്നു.
78 ലെ 'രംഗ ബില്ല കേസ്' - കൊലയാളികളുടെ പേരിൽ കുപ്രസിദ്ധി നേടിയ ഒരു കേസ് കൂടിയായിരുന്നു എന്നത് കൊണ്ട് തന്നെ ആ രണ്ടു കൊലയാളി കഥാപാത്രങ്ങളെ ഫോക്കസ് ചെയ്തു കൊണ്ടുള്ള കഥ പറച്ചിലിനു പ്രാധാന്യമുണ്ട്.
എന്നാൽ അത് ഒരിക്കലും ഈ കേസിലെ മറ്റു കഥാപാത്രങ്ങളുടെ ഐഡന്റിയെ ബാധിക്കാതെ അവതരിപ്പിക്കുകയും വേണം .
ക്രൈം നടന്ന ദിവസത്തിൽ നിന്ന് തുടങ്ങി ക്രൈം നടക്കാൻ പോകുന്നതിനു മുൻപുള്ള 8 ദിവസങ്ങളിൽ നടക്കുന്ന സംഭവങ്ങളിലൂടെ പതിയെ കേസ് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങൾ താണ്ടുന്ന വേറിട്ട അവതരണ ശൈലി.
ക്ലൈമാക്സിലേക്ക് എത്തുമ്പോഴേക്കും മനസ്സിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്ന ഒരു വെബ് സീരീസായി മാറുകയാണ് 'Raakh' .
അക്രമികളിൽ നിന്ന് ഇരകൾക്ക് നേരിടേണ്ടി വന്ന ക്രൂരത.. അക്രമികളോട് ഇരകൾ നടത്തിയ ധീരമായ ചെറുത്ത് നിൽപ്പ്.. ഇരകളുടെ കുടുംബം കടന്ന് പോയ മനസികാവസ്ഥകൾ .
ഇതൊക്കെ പ്രമേയവത്ക്കരിക്കുന്ന അതേ സമയത്ത് തന്നെ അലി അഫ്സലിന്റെ സബ് ഇൻസ്പെക്ടർ ജയപ്രകാശിനു നേരിടേണ്ടി വരുന്ന ദളിത് സ്വത്വ പ്രതിസന്ധിയെയും ഗംഭീരമായി പോർട്രൈറ്റ് ചെയ്തു കാണാം വെബ് സീരീസിൽ.
ഒരു മിന്നായം പോലെ ഡോക്ടർ അംബേദ്ക്കർ പ്രത്യക്ഷപ്പെടുന്ന ഫ്ലാഷ് ബാക്ക് സീനൊക്കെ ഈ സീരീസിലെ ഒരു ഹൈ മോമെന്റ്റ് ആയി മാറുന്നത് അങ്ങിനെയാണ്.
കൊടൂര ക്രിമിനലുകളായി ഓരോ സീനിലും വളർച്ച പ്രാപിക്കുന്ന ബാബു - രജ്ജോ മാരെ പ്രകടനങ്ങൾ കൊണ്ട് ഗംഭീരമാക്കുന്നു ആകാശ് മഖിജയും രമൺദീപ് യാദവും. ആ രണ്ടു കഥാപാത്രങ്ങളോട് നമുക്ക് തോന്നുന്ന ദ്വേഷ്യവും വെറുപ്പുമൊക്കെ നടൻമാർ എന്ന നിലക്ക് അവർക്ക് കിട്ടുന്ന അംഗീകരമാണ്.
അലി അഫ്സൽ.. സൊനാലി ബേന്ദ്രെ..ആമിർ ബഷിർ..പിന്നെ ആ രണ്ടു കുട്ടികൾ..എല്ലാവരും ഗംഭീര പ്രകടനങ്ങൾ.
മനസ്സിനെ മുറിപ്പെടുത്തുന്ന കേസ് വിവരണങ്ങൾക്കപ്പുറം തീർത്തും വൈകാരികമായൊരു മാനസികാവസ്ഥയിൽ ക്ലൈമാക്സ് ഒരു സാന്ത്വനപ്പെടുത്തലാണ്.
Must Watch Web Series !!
©bhadran praveen sekhar


No comments:
Post a Comment