ആദിത്യ ചോപ്ര - കരൺ ജോഹർ പടങ്ങളിലൂടെ ഒരു കാലത്ത് കണ്ടു ശീലിച്ച ഹൈ ക്ലാസ്സ് സൊസൈറ്റിയുടെ കഥാപശ്ചാത്തലവും കണ്ണഞ്ചിപ്പിക്കുന്ന കൊട്ടാരക്കെട്ടുകളും അവരുടെ ജീവിത ശൈലികളുമൊക്കെ തമിഴ് സിനിമയുടെ പ്രാദേശികതയിലേക്ക് സമന്വയിപ്പിച്ചു കൊണ്ടാണ് വെങ്കി അറ്റ്ലൂരി 'വിശ്വനാഥ് ആൻഡ് സൺസി'ന്റെ കഥ പറയുന്നത്.
ഹൃദ്യമായ കഥാമുഹൂർത്തങ്ങളും പശ്ചാത്തല സംഗീതവുമൊക്കെ കൊണ്ട് സിനിമയുടെ പ്ലോട്ടിലേക്ക് കുറഞ്ഞ സമയം കൊണ്ട് തന്നെ കണക്ട് ആകാൻ സാധിക്കും.
രാധിക ശരത്കുമാറിന്റെ അമ്മ വേഷവും അത് പോലെ ഒന്നാണ്.
അമ്മ-മകൻ ബന്ധത്തിലെ രസകരമായ കെമിസ്ട്രിയും അവർക്കിടയിലെ ഇമോഷണൽ ബോണ്ടുമൊക്കെ
അനുഭവപ്പെടുത്തിയ പ്രകടനങ്ങൾ ആയിരുന്നു സൂര്യ - രാധിക ശരത്കുമാർ കോംബോ സീനുകളിൽ.
'ദശരഥ'ത്തിലെ ആനി, 'മിന്നാര'ത്തിലെ നീന പോലുള്ള കഥാപാത്രങ്ങളുമായി സാമ്യത തോന്നിപ്പിച്ചെങ്കിലും മമിതയുടെ മാഡി എന്ന കഥാപാത്രം അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നുണ്ട്.
ഓവർ പെർഫോം ചെയ്യുകയും വേണം എന്നാൽ മീറ്റർ വിട്ടു പോകാനും പാടില്ലാത്ത ഒരു കഥാപാത്രം. 'സമ്മർ ഇൻ ബത്ലഹേ'മിലെ ആമിയെ ഒക്കെ പോലെ മൂന്ന് നാല് കാരക്ടർ വേരിയേഷൻ കടന്ന് വരും. ഈ ടാസ്ക്കിനെ മമിത ഏറ്റെടുത്തു വിജയിപ്പിച്ചത് ചെറിയ കാര്യമല്ല.
രാധികക്കൊപ്പവും സൂര്യക്കൊപ്പവുമൊക്കെയുള്ള സീനുകളിൽ മമിത ഒരു പോലെ സ്‌കോർ ചെയ്തു.
42 കാരനോടുള്ള 22 കാരിയുടെ പ്രണയത്തെ വെങ്കി അറ്റ്ലൂരി പക്വതയോടെ സിനിമയിൽ കൈകാര്യം ചെയ്തു കാണാം.
സങ്കീർണ്ണമായി പറഞ്ഞു തുടങ്ങിയ സഞ്ജയ് - മാഡി ബന്ധത്തെ ഹൃദ്യമായി തന്നെ പറഞ്ഞവസാനിപ്പിക്കാൻ സാധിച്ചു.
അതേ സമയം Extramarital affair നെ പറ്റിയുള്ള ഫിലോസഫിക്കൽ ക്ലാസ്സും അനുബന്ധ സീനുകളുമൊക്കെ സിനിമയിലെ കല്ല് കടികളാകുന്നുണ്ട്.
രാജീവ് മേനോൻ - രവീണ ടണ്ടൻ കഥാപാത്രങ്ങൾക്ക് ആ തലത്തിൽ കൊടുക്കുന്ന സെന്റിമെൻസൊന്നും സിനിമയിൽ വേണ്ട വിധം സാധൂകരിക്കപ്പെടുന്നില്ല.
അങ്ങിനെയുള്ള ക്രിഞ്ചുകളുള്ളപ്പോഴും ഒരു ഫീൽ ഗുഡ് സിനിമ എന്ന നിലക്ക് തൃപ്തിപ്പെടുത്തി 'വിശ്വനാഥ് ആൻഡ് സൺസ്'.
©bhadran praveen sekha

No comments:
Post a Comment