വർഷം തോറും ഗ്രാമത്തിൽ നടക്കുന്ന നാല് ദിവസം നീളുന്ന ഉത്സവ കാലത്ത് മാത്രം എത്തുന്ന ഒരു പ്രേതം. അതാണ് 'സ്ത്രീ'.
ഒറ്റക്ക് നടക്കുന്ന പുരുഷന്മാരെ ഉടുതുണി മാത്രം ബാക്കി വച്ച് കൊണ്ട് എങ്ങോട്ടോ തട്ടിക്കൊണ്ട് പോകുന്ന ഒരു വിചിത്ര പ്രേതം. പ്രേതത്തിൽ നിന്ന് രക്ഷ കിട്ടാൻ വേണ്ടി അന്നാട്ടിലുള്ളവർ വീടിനു പുറത്തെ ചുമരുകളിലും മതിലിലുമൊക്കെ 'ഓ സ്ത്രീ, നാളെ വരൂ' എന്ന് എഴുതി വക്കുകയാണ്.
വായിക്കാനറിയുന്ന, അനുസരണയുള്ള പ്രേതം അതെല്ലാം അതേ പടി ചെയ്യുമ്പോഴേക്കും ഉത്സവം തീരും. IQ ലെവൽ കുറവാണെങ്കിലും ആ കാലയളവിൽ ഒറ്റക്ക് നടന്ന സകല ആണുങ്ങളെയും 'സ്ത്രീ' കവർന്നെടുത്തു പോയിട്ടുണ്ട് എന്നത് വേറെ കാര്യം !!
സ്ത്രീ എന്ന പ്രേതത്തെ മുൻനിർത്തി കൊണ്ടുള്ള അന്ധവിശ്വാസങ്ങളുടെയും കെട്ടുകഥകളുടെയും ഇടയിൽ കുറഞ്ഞ വാക്കുകൾ കൊണ്ട് തമാശയെന്നോണം പറഞ്ഞു പോകുന്ന മറ്റൊരു കഥയിൽ 'സ്ത്രീ' ഒരു വേദനയായി അവശേഷിക്കുന്നുണ്ട് .
ചന്ദേരിയിൽ ഒരു കാലത്ത് എല്ലാ ആണുങ്ങളും പ്രാപിക്കാൻ കൊതിച്ചിരുന്ന പേരറിയാത്ത ഒരു വേശ്യയായിരുന്നു സ്ത്രീയെന്നും തന്റെ ശരീരത്തെ പ്രേമിക്കാതെ ആത്മാവിനെ സ്നേഹിക്കാൻ തയ്യാറായ ഒരാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ച 'സ്ത്രീ' യെയും അവരുടെ കാമുകനെയും ഗ്രാമത്തിലെ ആൺരൂപങ്ങൾ കൊന്നു കളഞ്ഞു എന്നതുമാണ് ആ കഥ.
ആ കഥ ശരിയാണെങ്കിൽ എത്രത്തോളം ക്രൂരമായാകാം ആ സ്ത്രീയെ ആണുങ്ങൾ കൊന്നു കളഞ്ഞത്, അങ്ങിനെയെങ്കിൽ എന്ത് മാത്രം പക 'സ്ത്രീ'ക്ക് ഗ്രാമത്തിലെ ആണുങ്ങളോട് ഉണ്ടാകാം എന്നൊക്കെ ചിന്തിപ്പിക്കുന്നുണ്ട് സിനിമ .
കോമഡിയിൽ നിന്ന് സെന്റിമെൻസിലേക്ക് ഒരു മാത്ര വഴി തിരിയുന്ന സിനിമ വീണ്ടും കോമഡിയിലേക്കും ഹൊററിലേക്കും തിരിച്ചെത്തുന്നു. കോമഡി ഹൊററിൽ ഒതുങ്ങിപ്പോകുമായിരുന്ന സിനിമക്ക് ക്ലൈമാക്സ് സീനുകളിലൂടെ വേറൊരു മാനം കൂടി കൈവരുന്നുണ്ട്. രാജ്കുമാർ റാവുവിനെ പോലെ ഒരു ദേശീയ അവാർഡ് ജേതാവ് ഈ സിനിമയിലെ കഥാപാത്രം എന്തിനു സെലക്ട് ചെയ്തിരിക്കാം എന്ന സംശയം ആദ്യം തോന്നുമെങ്കിലും പിന്നീട് പുള്ളിയുടെ സിനിമാ തിരഞ്ഞെടുപ്പിലെ മികവിനെ നമ്മൾ തന്നെ അംഗീകരിച്ചു പോകുന്നു.
ആകെ മൊത്തം ടോട്ടൽ = Based on a ridiculously true phenomenon എന്ന ടാഗ് ലൈൻ ഉൾക്കൊണ്ടു കാണേണ്ട സിനിമയാണ്. അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നിറഞ്ഞു നിൽക്കുന്ന ചന്ദേരി ഗ്രാമവും അവിടത്തെ ആൾക്കാരുമൊക്കെയായി രസകരമായി പറഞ്ഞു പോകുന്ന, ഒരു കോമഡി ഹൊറർ ജെനറിൽ ഉൾപ്പെടുത്താവുന്ന സിനിമ. യുക്തിപരമായ കണ്ടെത്തലുകൾക്കൊന്നും പ്രസക്തിയില്ല. പറയുന്ന കഥ ആ നാട്ടിലെ മണ്ടൻ നാട്ടുകാരെ പോലെ കാണുന്ന നമ്മളും വിശ്വസിക്കണം. എന്നാൽ മാത്രമേ ഈ സിനിമയുടെ ആസ്വാദനവുമുള്ളൂ .
*വിധി മാർക്ക് = 7/10

-pravin-